പൊന്നു വിളഞ്ഞ് തോട്ടറ പുഞ്ച; എറണാകുളത്തിന്റെ നെല്ലറയില്‍ കൊയ്ത്തുത്സവം

  • Posted By: Desk
Subscribe to Oneindia Malayalam

കൊച്ചി: തരിശായി കിടന്ന എറണാകുളത്തിന്റെ നെല്ലറയായ തോട്ടപുഞ്ച കതിരണിഞ്ഞു. തോട്ടറ പുഞ്ചയില്‍ നടത്തിയ നെല്‍കൃഷിയുടെ വിളവെടുപ്പുത്സവം അനൂപ് ജേക്കബ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.അരയിന്‍കാവില്‍ സമീപം തോട്ടറ പുഞ്ചയില്‍ 525 ഏക്കര്‍ പാടത്താണ് ഐഒസി-യുടെ സിഎസ്ആര്‍ പദ്ധതിയുടെ ഭാഗമായി നെല്‍കൃഷി നടത്തിയത്.

 farmng

എറണാകുളത്തിന്റെ നെല്ലറ എന്ന് അറിയപ്പെടുന്ന തോട്ടറ പുഞ്ചയിലെ 2500 ഏക്കറോളം നിലം കുറേ നാളായി തരിശായി കിടക്കുകയായിരുന്നു.
സമൂഹത്തിന്റെ വിവിധ മേഖലകളില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍
നടത്തുന്ന സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്ന് അനൂപ് ജേക്കബ് പറഞ്ഞു. ഇന്ത്യന്‍ ഓയിലിന്റെ പങ്കാളിത്തം ഇല്ലായിരുന്നെങ്കില്‍ തോട്ടറപുഞ്ച നെല്‍പ്പാടം പുനരുജ്ജീവിക്കില്ലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

തോട്ടറ ബ്രാന്‍ഡ് അരിയുടെ വിപണനോദ്ഘാടനം ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫറുള്ള നിര്‍വഹിച്ചു. ബമ്പര്‍ വിളവെടുപ്പിന് പ്രയത്‌നിച്ച കൃഷിക്കാരേയും, കൃഷി ഉദ്യോഗസ്ഥരേയും പഞ്ചായത്തിനേയും അദ്ദേഹം അഭിനന്ദിച്ചു.തോട്ടറ പുഞ്ചയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജോണ്‍സണ് എട്ടുലക്ഷം രൂപയുടെ ചെക്ക്, ഇന്ത്യന്‍ ഓയില്‍ സ്റ്റേറ്റ് ഹെഡ് പി എസ് മണി കൈമാറി.വിദ്യാഭ്യാസം, കൃഷി, പരിസ്ഥിതി, ആരോഗ്യം എന്നീ മേഖലകളില്‍ 2017-18 ല്‍ ഇന്ത്യന്‍ ഓയില്‍ സിഎസ്ആര്‍ പദ്ധതി പ്രകാരം മൂന്നു കോടിയിലേറെ രൂപ ചെലവഴിച്ചതായി പി എസ് മണി പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
eranakulam thottapunja in farming,earn 100

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്