Get Updates
Get notified of breaking news, exclusive insights, and must-see stories!

മജിസ്‌ട്രേറ്റിനെ കടിച്ച പട്ടി മന്ത്രിയെ കടിച്ചാലെ കാര്യങ്ങള്‍ നടക്കൂ; സര്‍ക്കാരിനെതിരെ അങ്കമാലി അതിരൂപത

കൊച്ചി : തെരുവു നായ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി എറണാകുളം അങ്കമാലി അതിരൂപത. തെരുവുനായ വിഷയത്തില്‍ സര്‍ക്കാര്‍ കാഴ്ച്ചക്കാരുടെ റോളിലായെന്ന് എറണാകുളം അതിരൂപത മുഖപത്രത്തില്‍ ലേഖനത്തില്‍ പറയുന്നു. തുടല്‍പൊട്ടിയ നായയും തുടലില്‍ തുടരുന്ന സര്‍ക്കാരുമാണിപ്പോള്‍ കേരളത്തിലുള്ളത്. മജിസ്‌ട്രേറ്റിനെ കടിച്ച പട്ടി മന്ത്രിയെ കടിച്ചാലെ കാര്യങ്ങള്‍ നടക്കുവെന്നാണ് കേരളത്തിലെ സ്ഥിതിയെന്നും അങ്കമാലി അതിരൂപത മുഖപത്രത്തില്‍ വ്യക്തമാക്കുന്നു .

stray

നായയുടെ കടിയേറ്റ് വാക്‌സിന്‍ സ്വീകരിച്ചവര്‍ മരിക്കുന്നത് ഗൗരവമുള്ള വിഷയാണ്. രാബിസ് വാക്‌സിന്റെ ഗുണനിലവാരം വിദഗ്ദ സമിതിയെ വച്ച് പരിശോധിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറപ്പ് പാലിക്കപ്പെട്ടിട്ടില്ല. സര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാവനത്തില്‍ നടപടി സ്വീകരിക്കണമെന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

നായ്ക്കളെ കൊല്ലരുതെന്ന് പറയുന്നവര്‍ അതിന്റെ സംരക്ഷണം ഏറ്റെടുക്കുന്നില്ലെന്നും അതിരൂപതയുടെ ലേഖനത്തില്‍ പറയുന്നു. അതേസമയം, സംസ്ഥാനത്ത് തെരുവുനായ ആക്രമണം രൂക്ഷമാകുകയാണ്. ഒട്ടേറെ കേസുകളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തെരുവുനായയുടെ കടിയേറ്റും വാഹനത്തിന് കുറുകെ ചാടി അപകടത്തില്‍പ്പെട്ടും നിരവധിപ്പേരാണ് ആശുപത്രിയിലായത്. പ്രശ്‌നം ഗുരുതരമായതോടെ സര്‍ക്കാര്‍ പേപിടിച്ച നായ്ക്കളെയും ആക്രമണകാരികളായ നായ്ക്കളെയും കൊല്ലാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതി കയറിയിട്ടുണ്ട്.

ഇതിനിടെ, സംസ്ഥാനത്തെ ബഹുഭൂരിപക്ഷം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും അതിനേക്കാള്‍ മുന്‍പ് തന്നെ വാക്‌സിനേഷന്‍ യജ്ഞം ആരംഭിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ഇതിനകം തന്നെ നിരവധി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ വാക്‌സിനേഷന്‍ ഡ്രൈവുകള്‍ ആരംഭിച്ചുകഴിഞ്ഞു. കൊല്ലം കോര്‍പറേഷന്‍ സെപ്റ്റംബര്‍ 16നും തിരുവനന്തപുരം കോര്‍പറേഷന്‍ സെപ്റ്റംബര്‍ 18നും തെരുവ് നായകള്‍ക്ക് വാക്‌സിന്‍ വിതരണം ചെയ്യാനുള്ള തീവ്രയജ്ഞം ആരംഭിക്കും.

കൊല്ലത്ത് വെള്ളിയാഴ്ച നടക്കുന്ന പരിപാടിയില്‍ തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പങ്കെടുക്കും. ഗുരുവായൂര്‍ മുന്‍സിപ്പാലിറ്റിയില്‍ നാളെ മുതല്‍ തെരുവ് നായകള്‍ക്കുള്ള വാക്‌സിനേഷന്‍ തീവ്ര യജ്ഞം ആരംഭിക്കുകയാണ്. ഇതിന് പുറമേ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ വളര്‍ത്തുനായകള്‍ക്കുള്ള വാക്‌സിനേഷന്‍ പരിപാടിയും നടക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി. സര്‍ക്കാരിന്റെ ആഹ്വാനപ്രകാരം വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ അതിവേഗം ഏറ്റെടുത്ത തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ മന്ത്രി അഭിനന്ദിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+