Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹം കഴിഞ്ഞത് 2017 ൽ, ആൽബം ഇതുവരെ കിട്ടിയില്ല; ദമ്പതികൾക്ക് സ്റ്റുഡിയോ നഷ്ടപരിഹാരം നൽകണമെന്ന് കോടതി

കൊച്ചി: വിവാഹം എന്ന് പറയുന്നത് ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിൽ ഒന്നാണ്. പ്രിയപ്പെട്ട നിമിഷങ്ങൾ എന്നും കാണാനായി ഫോട്ടോ എടുത്ത് ആൽബമാക്കി സൂക്ഷിക്കുന്നതും സാധാരണമാണ്. പറഞ്ഞ ദിവസം തന്നെ ആൽബം കിട്ടണം എന്നില്ല, എന്നാൽ കാലങ്ങളായി ആൽബം കിട്ടിയില്ലെങ്കിലോ?? കേസ് കൊടുക്കും..

അതെ, വാ​ഗ്ദാനം ചെയ്ത പോലെ വിവാഹ ചടങ്ങിന്റെ ഫോട്ടോയും വീഡിയോയുമൊക്കെ നൽകാതെ കബളിപ്പിച്ചപ്പോൾ ദമ്പതികൾ പരാതി നൽകി. എന്തായാലും ഫോട്ടോ​ഗ്രാഫി കമ്പനിക്ക് നല്ല പണിയും കിട്ടി. ദമ്പതികൾക്ക് ഫോട്ടോഗ്രാഫി കമ്പനി 1,18,500 രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് എറണാകുളം ജില്ല ഉപഭോക്തൃ കോടതി തർക്ക പരിഹാര കോടതി വിധിച്ചത്. എറണാകുളം ആലങ്കോട് സ്വദേശികളായ അരുൺ ജി നായർ, ഭാര്യ ശ്രുതി സതീഷ് എന്നിവർ നൽകിയ പരാതിയിലാണ് ഉത്തരവ്.

Money

2017 ഏപ്രിൽ 16 നാണ് ഇവരുടെ വിവാഹം നടന്നത്. വിവാഹത്തിന്റെ തലേ ദിവസവും വിവാഹ ദിവസവും ഫോട്ടോയും അന്നത്തെ സൽക്കാരവും ഫോട്ടോയും വീഡിയോയും എടുക്കുന്നതിനായി എറണാകുളത്തെ മാട്രിമോണി ഡോട്ട് കോം എന്ന സ്ഥാപനത്തെ സമീപിച്ചത്, 58, 1500 രൂപ അഡ്വാൻസായി നൽകുകയും ചെയ്തു.

എന്നാൽ നാളുകൾ കഴിഞ്ഞിട്ടും ആൽബവും വീഡിയോയും എതിർകക്ഷികൽ തയ്യാറാക്കി നൽകിയില്ല. ഈ സാഹചര്യത്തിലാണ് ദമ്പതികൾ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതിയെ സമീപിച്ചത്. ജീവിതത്തിലെ ഏറ്റവും പവിത്രവും പ്രാധാന്യമുള്ളതുമായ വിവാഹ ചടങ്ങ് പകർക്കുന്നതിന് വേണ്ടിയാണ് ഫോട്ടോ ​ഗ്രാഫി കമ്പനിയെ പരാതിക്കാർ സമീപിച്ചത്.

എന്നാൽ വാ​ഗ്ദാന ലംഘനമുണ്ടായപ്പോൾ സ്വാഭാവികമായ പരാതിക്കാർക്ക് കടുത്ത മാനസിക വിഷമവും ഉണ്ടായി. പരാതിക്കാർ അനുഭവിച്ച വൈകാരികവും സാമ്പത്തികവുമായി ബുദ്ധിമുട്ടുകൾക്ക് നഷ്ടപരിഹരാം നൽകാൻ വീഴ്ച വരുത്തിയവർക്ക് ബധ്യതയുണ്ടെന്ന് കോടതl നിരീക്ഷിച്ചു.

പ്രസിഡന്റ് ഡി ബിനു മെമ്പർമാരായ വി രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവർ അം​ഗങ്ങളായുള്ള കമ്മീഷനാണ് ഉത്തരവിട്ടത്. ഫോട്ടോ​ഗ്രാഫി സേവനങ്ങൾക്കായി പരാതിക്കാരൻ നൽകിയ 58500 രൂപയും നഷ്ടപരിഹാരമായ 60000 രൂപയും 30 ദിവസത്തിനകം എതിർ‌കക്ഷി പരാതിക്കാരന് നൽകണമെന്ന് ആണ് ഉത്തരവ്, പരാതിക്കാർക്ക് വേണ്ടി അഡ്വ. അശ്വതി ചന്ദ്രൻ ഹാജരായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+