Get Updates
Get notified of breaking news, exclusive insights, and must-see stories!

പറവൂരിൽ തോട്ടിലേക്കു ശുചി മുറി മാലിന്യം തള്ളുന്നത് പതിവായി; ജനജീവിതം ദുസ്സഹമാവുന്നു

പറവൂർ: ശുചിമുറിമാലിന്യംനിറഞ്ഞതോട് ഒരു പ്രദേശത്തെ ജനങ്ങളുടെ ജീവിതത്തെ തന്നെ ബാധിക്കുന്ന വിധം വളരെ ഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘാതം സൃഷ്ടിക്കുന്നു. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ നിരവധി തവണയാണ് ഈ ചെറിയ തോട്ടിലേക്ക് വാഹനങ്ങളിൽ കൊണ്ടു വരുന്ന ശുചി മുറി മാലിന്യം തള്ളിയിട്ടുള്ളത്. ഇതു തടയുവാൻ നാട്ടുകാർ പലതവണശ്രമിച്ചുവെങ്കിലും പരിഹാരമായില്ല.

തിരക്കേറിയമാല്യങ്കര -മൂത്തകുന്നം റോഡിൽ മാല്യങ്കര പോസ്റ്റ് ഓഫീസിന് മുന്നിലൂടെ വടക്കോട്ടുള്ള തോടിന് ഏതാണ്ട് ഒരു കിലോമീറ്ററിലധികം നീളം വരും.മാല്യങ്കര പുഴയിലാണ് തോട് സമാപിക്കുന്നത്. ഒരു പതിറ്റാണ്ടിലേറെയായിട്ട് ഈ തോട് വെട്ടി വൃത്തിയാക്കുന്ന പ്രക്രിയ നടക്കുന്നില്ല. തോടിന്റെ ഇരുവശങ്ങളിലും പാഴ്ചെടികളും പുല്ലും വളർന്നിരിക്കുകയാണ്.

paravoor

കൂടാതെ ചെറിയ വൃക്ഷങ്ങളും തോട്ടിലേക്ക് ഇറങ്ങി നിൽക്കുന്നു. . ഇതിനാൽ തോട്ടിലെ വെള്ളത്തിന്റെ സ്വാഭാവികമായ നീരൊഴുക്ക നിലയിരിയ്ക്കുന്നു.തോട് വെട്ടാത്തതിനാൽ പലയിടങ്ങളിലും മണ്ണടിഞ്ഞു കൂടി തോടിന്റെ വീതിയും ആഴവുംകുറയുകയും ചെയ്തിട്ടുള്ളതുo ഒഴുക്ക് നിലക്കുവാനുള്ള മറ്റൊരു കാരണമാണ്.ഇതിനാൽ തോട്ടിൽ നിക്ഷേപിക്കുന്ന ശുചി മുറി മാലിന്യം തോടിന്റെ പല ഭാഗങ്ങളിലായി കെട്ടിക്കിടക്കുന്ന സാഹചര്യമുണ്ട്.

ഇപ്പോൾ കാലവർഷമാരംഭിച്ചതോടെ തോടിൽ വെള്ളം നിറഞ്ഞിരിക്കയാണ്. മുകൾ തട്ടിലെ വെള്ളം അല്പാല്പമായി ഒഴുകി പോയാലും തോടിന്റെ അടിതട്ടിൽ മാലിന്യം കെട്ടികിടക്കുന്നു.മഴ പെയ്യുമ്പോൾ ഈ തോടിലെ മലിനജലം പല ഭാഗങ്ങളിലേക്കും വ്യാപിക്കുകയാണ്. തോടിനോട് ചേർന്നുള്ള കലുങ്കിന്റെ പാർശ്വഭിത്തി, മാലിന്യം തള്ളുന്നവർ തകർത്തിരിക്കുകയാണ്.

ഇതിനാൽ മാലിന്യം കൊണ്ടു വരുന്ന വാഹനത്തിന്റെ പൈപ്പ് തോട്ടിലേക്ക് ഇറക്കി മാലിന്യം തള്ളുവാൻ എളുപ്പമാണ്‌. നാട്ടുകാർ പല ദിവസങ്ങളിലും ഉറക്കമൊഴിച്ച് കാത്തിരുന്നുവെങ്കിലും അവരുടെ കണ്ണുവെട്ടിച്ച് മാലിന്യം നിക്ഷേപിച്ച സംഭവം ഉണ്ടായിട്ടുണ്ട്.ഇവിടെ മാലിന്യം നിക്ഷേപിക്കുന്നത് തടയണമെന്നും തോട് വൃത്തിയാക്കാൻ നടപടി ഉണ്ടാകണമെന്നുoആവശ്യപ്പെട്ട് നാട്ടുകാർ കളക്ടർക്ക് പരാതി നൽകിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+