കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലീം ലീഗിനെതിരെ തുഷാര്‍; തിരിച്ചടിച്ച് ഇ ടി മുഹമ്മദ് ബഷീര്‍

  • By Anwar Sadath
Google Oneindia Malayalam News

ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വര്‍ഗീയ പാര്‍ട്ടികളാണെന്ന് പരസ്പരം ആരോപിച്ച് എസ്.എന്‍.ഡി.പി വൈസ് പ്രസിഡന്റ് തുഷാര്‍ വെളളാപ്പള്ളിയും മുസ്ലീം ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീറും. മുസ്ലീം ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്നും 50 കോടി രൂപയുടെ സ്വത്തില്ലാത്ത ഏതു നേതാവാണ് മുസ്ലീം ലീഗിലുള്ളതെന്നും പറഞ്ഞ് തുഷാര്‍ വെള്ളാപ്പള്ളിയാണ് ആരോപണത്തിന് തുടക്കമിട്ടത്.

മുസ്ലീം ലീഗ് ആണ് രാഷ്ട്രീയത്തില്‍ കച്ചവട താത്പര്യം കൊണ്ടുവന്ന പാര്‍ട്ടി. കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളുള്ളവരാണ് ലീഗ് നേതാക്കള്‍. അടുത്തിടെ ലീഗ് രാജ്യസഭാ എം പി സ്ഥാനം നല്‍കിയത് ആയിരക്കണക്കിന് കോടി രൂപയുടെ സ്വത്തുള്ള ആള്‍ക്കാണ്. മുസ്ലീം ലീഗ് രാഷ്ട്രീയത്തില്‍ നിന്നും പണമുണ്ടാക്കുന്നവരാണെന്നും തുഷാര്‍ ആരോപിച്ചു.

muhammadbasheer

തുഷാറിന്റെ ആരോപണത്തിന് അതേ നാണയത്തില്‍ തന്നെയാണ് ഇ ടി മുഹമ്മദ് ബഷീര്‍ മറുപടി നല്‍കിയത്. മുസ്ലീം ലീഗില്‍ 50 കോടി രൂപയുടെ ആസ്തിയുള്ള ഒരു നേതാവിന്റെ പേര് തുഷാര്‍ പരസ്യമാക്കണം. എല്ലാ രാഷ്ര്ടീയ പാര്‍ട്ടിയിലും ഉള്ളതുപോലെ ലീഗില്‍ മുതലാളിമാരും തൊഴിലാളികളുമുണ്ട്. തുഷാറിന്റെ തെറ്റായ കാഴ്ചപ്പാടാണ് ഇത്തരം പ്രസ്താവനകള്‍ക്ക് കാരണമാകുന്നതെന്നും ഇ ടി പറഞ്ഞു.

തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് തുഷാര്‍ നടത്തിയ വര്‍ഗീയ പ്രസ്താവന മന:പൂര്‍വമാണെന്നാണ് രാഷ്ട്രീയ വിദഗ്ധരുടെ നിരീക്ഷണം. ബിജെപിയുമായി പല വാര്‍ഡുകളിലും സഖ്യമുണ്ടാക്കി മത്സരിക്കുന്ന എസ്എന്‍ഡിപി വര്‍ഗീയ നിലപാടുകളിലൂടെ ഭൂരിപക്ഷ വോട്ടുകള്‍ നേടാമെന്നാണ് കണക്കു കൂട്ടുന്നത്. ഇക്കാര്യം സിപിഎം നേതാവ് പിണറായി വിജയന്‍ അടക്കമുള്ളവര്‍ തുറന്നു പറഞ്ഞിട്ടുണ്ട്.

English summary
e t muhammed basheer thushar vellappally, thushar vellappally sndp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X