കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹോട്ടലുകൾക്ക് തിരിച്ചടി; വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ ഇൻസെന്റീവ് പിൻവലിച്ചു

Google Oneindia Malayalam News

ദില്ലി: വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ ഇന്‍സെന്റീവ് പിൻവലിച്ച് എണ്ണ കമ്പനികൾ. ഇതോടെ വിപണി വിലയ്ക്ക് തന്നെ ഡീലർമാർ സിലണ്ടറുകൾ വിൽക്കേണ്ടി വരും.

നിലവില്‍ കൂടുതല്‍ സ്റ്റോക്ക് എടുക്കുന്ന ഡീലര്‍മാര്‍ക്ക് എണ്ണക്കമ്പനികള്‍ പരമാവധി 240 രൂപവരെ ഇന്‍സെന്റീവ് നല്‍കിയിരുന്നു. അതുകൊണ്ട് തന്നെ വിപണി വിലയെക്കാൾ കുറഞ്ഞ വിലയ്ക്കാണ് ഡീലർമാർ പാചക വാതക സിലിണ്ടറുകൾ ഹോട്ടലുകൾക്ക് നൽകാറുണ്ടായിരുന്നത്. പുതിയ തീരുമാനത്തോടെ വിപണി വിലക്ക് തന്നെ ഹോട്ടലുകൾക്ക് ഡീലർമാർ പാചക വാതകം നൽകേണ്ടി വരും.

gas-1585725849-1590992824.

അതേസമയം ഇൻസെന്റീവ് പിൻവലിച്ചതോടെ 19 കിലോ വാണിജ്യ സിലണ്ടറിന്റെ വില 1748 രൂപയാകും. നേരത്തേ ഇത് 1508 രൂപയ്ക്കായിരുന്നു നൽകിയിരുന്നത്. കഴിഞ്ഞാഴ്ച എണ്ണക്കമ്പനികൾ വാണിജ്യ പാചക വാതക വില കുറച്ചിരുന്നു. 19 കിലോഗ്രാം കൊമേഴ്‌സ്യൽ എൽപിജിയുടെ സിലിണ്ടറിന് 115.50 രൂപയാണ് കുറച്ചത്. ആഗോള വിപണിയിൽ എണ്ണ വില കുറഞ്ഞതിനെ തുടർന്നായിരുന്നു ഇത്. ഈ വർഷം ഇതുവരെ 19 കിലോ വാണിജ്യ സിലിണ്ടറിന് ഏഴു തവണയായി 610 രൂപയാണ് കുറച്ചത്.

ലോട്ടറിയടിച്ചത് രണ്ടര കോടി.... ജീവിതം മാറി മറിഞ്ഞു, ആരെയും വിശ്വാസമില്ലാതായെന്ന് യുവാവ്ലോട്ടറിയടിച്ചത് രണ്ടര കോടി.... ജീവിതം മാറി മറിഞ്ഞു, ആരെയും വിശ്വാസമില്ലാതായെന്ന് യുവാവ്

പ്രണയത്തിന് കണ്ണും മൂക്കുമില്ല; ഇഷ്ടപ്പെട്ട വിദ്യാര്‍ത്ഥിനിയെ വിവാഹം കഴിക്കാന്‍ അധ്യാപിക പുരുഷനായിപ്രണയത്തിന് കണ്ണും മൂക്കുമില്ല; ഇഷ്ടപ്പെട്ട വിദ്യാര്‍ത്ഥിനിയെ വിവാഹം കഴിക്കാന്‍ അധ്യാപിക പുരുഷനായി

കോഴിക്കോട് കോർപ്പറേഷനിലും നിയമന വിവാദം: ഷംസീറിന്റെ സഹോദരന് വഴിവിട്ട് സഹായമെന്നും പ്രതിപക്ഷംകോഴിക്കോട് കോർപ്പറേഷനിലും നിയമന വിവാദം: ഷംസീറിന്റെ സഹോദരന് വഴിവിട്ട് സഹായമെന്നും പ്രതിപക്ഷം

English summary
etback for hotels; Incentive on commercial cooking gas cylinders withdrawn
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X