മാധ്യമ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്താനുള്ള തുര്‍ക്കിയുടെ ശ്രമം തുടരുന്നു
അങ്കാറ: മാധ്യമ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്താനുള്ള തുര്‍ക്കിയുടെ ശ്രമം തുടരുന്നു. മാധ്യമ സ്വാതന്ത്ര്യത്തിനു നേരയുള്ള തുര്‍ക്കിയുടെ ആക്രമണം യൂറോപ്യന്‍ യൂണിയനില്‍ ചേരുന്നതിന് അവരെ വിലക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. മനുഷ്യാവകാശം ലംഘിക്കുന്ന സര്‍ക്കാരുകള്‍ യൂറോപ്യന്‍ യൂണിയനിലേക്ക് കടന്നു കയറാന്‍ ആഗ്രഹിക്കേണ്ടെന്ന് യൂറോപ്യന്‍ എന്‍ലാര്‍ജ്‌മെന്റ് കമ്മീഷണര്‍ യോഹനെസ് ഹാന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം രാജ്യത്തെ ഏറ്റവും വലിയ പത്ര സ്ഥാപനമായ സമന്‍ സര്‍ക്കാര്‍ കൈയ്യേറിയിരുന്നു. വംബ്‌സൈറ്റ് റദ്ദാക്കുകയും ആര്‍ക്കേവ് നശിപ്പിക്കാനുള്ള ശ്രമം നടക്കുകയും ചെയ്തു. ഈ നീക്കം എതിര്‍ത്ത പത്ര ബന്ധുക്കളും വായനക്കാരും പോലീസുമായി തെരുവില്‍ ഏറ്റുമുട്ടി.
1977ലാണ് യൂറോപ്യന്‍ യൂണിയന്‍ പ്രവേശനത്തിന് യോഗ്യത നേടിയത്. 2005 മുതല്‍ ഇതിനുള്ള നടപടികളും നടക്കുന്നുണ്ട്. മനുഷ്യാവകാശ ലംഘനവും സൈപ്രസ് വിഷയവുമൊക്കെ ചര്‍ച്ചകള്‍ നീട്ടി കൊണ്ടു പോകുമെന്നാണ് വിലയിരുത്തല്‍.
തെക്കു പടിഞ്ഞാറേ എഷ്യയിലെ അനറ്റോളിയന്‍ പെനിന്‍സുലയുടെയും തെക്കു കിഴക്കന്‍ യൂറോപ്പിലെ ബാള്‍ക്കര്‍ പ്രദേശത്തുമായി വ്യാപിച്ചു കിടക്കുന്ന ഒരു യൂറോപ്യന്‍ രാജ്യമാണ് തുര്‍ക്കി. 600ല്‍ പരം വര്‍ഷം ഒട്ടോമന്‍ സാമ്രാജ്യത്തിന്റെ കേന്ദ്രമായിരുന്നു തുര്‍ക്കി.


Click it and Unblock the Notifications