ബൈക്കില്‍ യാത്ര ചെയ്യവെ മുന്‍പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുഴഞ്ഞു വീണു മരിച്ചു

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: ബെക്കില്‍ യാത്ര ചെയ്യവെ കുടുംബനാഥന്‍ കുഴഞ്ഞ് വീണ് മരിച്ചു. കെ എന്‍ എം ഈസ്റ്റ് ജില്ലാ മുന്‍ സെക്രട്ടറിയും എടവണ്ണ പഞ്ചായത്ത് മുന്‍വൈസ് പ്രസിഡണ്ടുമായ എടവണ്ണ പത്തപ്പിരിയം നീരോല്‍പ്പന്‍ ഉസ്മാന്‍ മദനി (65) ആണ് മരിച്ചത്. കാരക്കുന്ന് എ എം യു പി സ്‌കൂള്‍ മുന്‍ അധ്യാപകനുമായിരുന്നു. ഇന്നലെ രാവിലെ 11.30 മണിയോടെ മഞ്ചേരി മരത്താണിയിലാണ് സംഭവം. നാട്ടുകാര്‍ ഉടന്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. പ്രമേഹം കുറഞ്ഞതും രക്തസമ്മര്‍ദ്ദം കൂടിയതുമാണ് മരണ കാരണമെന്ന് മെഡിക്കല്‍ കോളേജ് ഡോക്ടര്‍ പറഞ്ഞു.

ഓണ്‍ലൈന്‍ ഇന്റര്‍വ്യൂവിലെ ചതിക്കുഴികള്‍; രഹസ്യഭാഗങ്ങള്‍ കാണണമെന്ന്, നമ്യയുടെ പോസ്റ്റ് വൈറല്‍

എടവണ്ണ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ്, വണ്ടൂര്‍ മണ്ഡലം യൂത്ത് ലീഗ്,എടവണ്ണ പഞ്ചായത്ത് മുസ്ലിംലീഗ് എന്നിവയുടെ ജനറല്‍ സെക്രട്ടറി പദവികള്‍ വഹിച്ചു. കേരള ഹജ്ജ്കമ്മിറ്റിയംഗം, എടവണ്ണ സര്‍വീസ് സഹകരണ ബാങ്ക്ഡയറക്ടര്‍, കെ എ ടി എഫ് സബ് ജില്ലാ ഭാരവാഹി, കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മദ്‌റസാ നവീകരണ ബോര്‍ഡംഗം എന്നീ പദവികളും വഹിച്ചു. കെ എന്‍ എം ഹജ്ജ് സെല്‍ ലീഡറായിരുന്ന ഇദ്ദേഹം മഞ്ചേരിയില്‍ സലഫ് ഹജ്ജ് സര്‍വീസ് നടത്തി വരികയായിരുന്നു.

usman

ഉസ്മാന്‍ മദനി

ഭാര്യ: മൈമൂന (എടവണ്ണ പഞ്ചായത്ത് പന്നിപ്പാറ 18ാം വാര്‍ഡ് മെമ്പര്‍) മക്കള്‍: വലീദ് സമാന്‍ (ബിസിനസ്), സിദറത്തുല്‍ മുന്‍തഹ, സഹല്‍ സമാന്‍ (ബിസിനസ്), യുസ്രി സമാന്‍, മിഹ്നത്തുല്‍ മുന്‍തഹ (യു എസ് എ), ബാദിയത്തുല്‍ മുന്‍തഹ, പരേതനായ മിസ്ഹബ് സമാന്‍. സഹോദരങ്ങള്‍: അബൂബക്കര്‍ ഹാജി, അലി, ഹംസ, ഖദീജ, ആയിഷ, ഫാത്തിമ, മറിയുമ്മ, പരേതരായ മുഹമ്മദാജി, ഉമ്മര്‍ ഹാജി. ഖബറടക്കം ഇന്ന് രാവിലെ എട്ടുമണിക്ക്
പത്തപ്പിരിയം പെരുവില്‍കുണ്ട് ജുമാമസ്ജിദില്‍

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Ex-panchayath vise president died while traveling

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്