ഓണ്‍ലൈന്‍ ഇന്റര്‍വ്യൂവിലെ ചതിക്കുഴികള്‍; രഹസ്യഭാഗങ്ങള്‍ കാണണമെന്ന്, നമ്യയുടെ പോസ്റ്റ് വൈറല്‍

 • Posted By: Desk
Subscribe to Oneindia Malayalam
cmsvideo
  രഹസ്യഭാഗങ്ങള്‍ കാണണം, ഓണ്‍ലൈന്‍ ഇന്റര്‍വ്യൂവിലെ ചതിക്കുഴികള്‍ | Oneindia Malayalam

  ഓണ്‍ലൈന്‍ യുഗമാണിത്. അവശ്യ സാധനങ്ങള്‍ വാങ്ങുന്നതു മുതല്‍ വിദേശരാജ്യങ്ങളിലെ ജോലിക്കു വേണ്ടിയുള്ള ഇന്റര്‍വ്യൂ വരെ വീട്ടിലിരുന്ന് ചെയ്യാന്‍ കഴിയുന്ന പുത്തന്‍ യുഗം. അവസരങ്ങള്‍ വിരല്‍തുമ്പില്‍ നിറഞ്ഞുനില്‍ക്കുകയാണെങ്കിലും അതിലെ ചതിക്കുഴികള്‍ സംബന്ധിച്ച ബോധം എല്ലാവര്‍ക്കും നല്ലതാണ്. പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക്. കാരണം പുരോഗമന കാലത്തെ മാറ്റങ്ങളാണെന്ന് പറഞ്ഞ് എല്ലാം നിസാരമാക്കുമ്പോഴും ഇരകളാക്കപ്പെടുന്നത് സ്ത്രീകള്‍ തന്നെ. ഈ ഘട്ടത്തിലാണ് പെണ്‍കുട്ടികളെ വീഴ്ത്തുന്ന ഓണ്‍ലൈന്‍ ചതിക്കുഴികള്‍ സംബന്ധിച്ച യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായിരിക്കുന്നത്. ഓണ്‍ലൈന്‍ ലോകത്തെ കണ്ണടച്ച് വിശ്വസിക്കാതെ അല്‍പ്പം ബുദ്ധിയോടെ കളിച്ചപ്പോള്‍ നമ്യ ബെയ്ഡ് രക്ഷപ്പെട്ടു. തനിക്കുണ്ടായ അനുഭവം വിവരിച്ച് എല്ലാവരെയും ഉണര്‍ത്തുകയാണ് നമ്യ.

   ജോലിക്ക് വേണ്ടി

  ജോലിക്ക് വേണ്ടി

  ജോലിക്ക് വേണ്ടിയുള്ള അഭിമുഖത്തിനാണ് അയാള്‍ നമ്യയെ വിളിച്ചത്. ആദ്യം നല്ല രീതിയില്‍ തുടങ്ങിയ സംസാരം ഇടയ്ക്കുവച്ച് വഴിമാറി. അല്‍പ്പം വശ്യതയോടെയും അശ്ലീലത കലര്‍ന്നതുമായി. അതോടെ നമ്യയ്ക്ക് സംഗതി പിടികിട്ടി. പിന്നീട് തന്ത്രപരമായി നീങ്ങിയതാണ് താന്‍ രക്ഷപ്പെടാന്‍ കാരണമെന്ന് ബ്ലോഗര്‍ കൂടിയായ നമ്യ പറയുന്നു.

  പറയാന്‍ കാരണം

  പറയാന്‍ കാരണം

  എല്ലാ പെണ്‍കുട്ടികളുടെയും ശ്രദ്ധയ്ക്ക് എന്ന് സൂചിപ്പിച്ചാണ് നമ്യയുടെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. ആരും ഇതുപോലെ ഒരു അവസ്ഥയില്‍ എത്തരുതെന്ന് താല്‍പ്പര്യമുള്ളതു കൊണ്ടാണ് തന്റെ അനുഭവം വിശദീകരിക്കുന്നതെന്നും നമ്യ കുറിക്കുന്നു. പെണ്‍കുട്ടികള്‍ സ്വയം സംരക്ഷിക്കുന്നവരായി മാറണമെന്നും നമ്യ ഉണര്‍ത്തുന്നു.

  എയര്‍ ഫ്രാന്‍സില്‍ നിന്ന്

  എയര്‍ ഫ്രാന്‍സില്‍ നിന്ന്

  ഞാന്‍ ജോലിക്ക് ശ്രമിക്കുന്ന കാര്യം അറിയാവുന്ന തന്റെ സുഹൃത്ത് അവന്റെ പരിചയത്തിലുള്ളവര്‍ക്കും എന്റെ കോണ്ടാക്ട് വിവരങ്ങള്‍ കൈമാറിയിരുന്നു. അടുത്തിടെ ഒരു കോള്‍ വന്നു. എയര്‍ ഫ്രാന്‍സില്‍ നിന്നാണെന്നാണ് വിളിച്ച പുരുഷന്‍ അറിയിച്ചത്.

  അതിരുകടന്ന ചോദ്യങ്ങള്‍

  അതിരുകടന്ന ചോദ്യങ്ങള്‍

  ആദ്യം നല്ല രീതിയില്‍ സംസാരം തുടങ്ങിയ അയാള്‍ പിന്നീട് അതിരുകടന്ന ചില ചോദ്യങ്ങള്‍ ഉന്നയിച്ചു. ഇതോടെ കോള്‍ ഞാന്‍ റെക്കോഡ് ചെയ്തു. എന്റെ ഉയരം തൂക്കം എന്നീ കാര്യങ്ങളാണ് ആദ്യം തിരക്കിയത്. പിന്നീട് മാറിടത്തിന്റെ അളവ് ചോദിച്ചു. കുറച്ചുകഴിഞ്ഞപ്പോള്‍ അരക്കെട്ടിന്റെയും.

  സംശയം തോന്നാതിരിക്കാന്‍

  സംശയം തോന്നാതിരിക്കാന്‍

  സംശയം തോന്നാതിരിക്കാന്‍ ജോലിയെ സംബന്ധിച്ച് ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരുന്നു. അര മണിക്കൂറോളം കഴിഞ്ഞപ്പോള്‍ അയാള്‍ കോള്‍ കട്ട് ചെയ്തു. അഭിമുഖത്തിന്റെ ആദ്യഭാഗമാണത്രെ ഇപ്പോള്‍ നടന്നത്. രണ്ടാം ഘട്ടത്തിന് മറ്റൊരാള്‍ വിളിക്കുമെന്ന് സൂചിപ്പിച്ചാണ് ഇയാള്‍ ഫോണ്‍ കട്ട് ചെയ്തത്.

  അഞ്ചു മിനുറ്റ് കഴിഞ്ഞപ്പോള്‍

  അഞ്ചു മിനുറ്റ് കഴിഞ്ഞപ്പോള്‍

  അഞ്ചു മിനുറ്റ് കഴിഞ്ഞപ്പോള്‍ വീണ്ടും ഒരു കോള്‍. അയാള്‍ തന്നെയാണെന്ന് ബോധ്യപ്പെട്ടു. വാട്‌സ് ആപ്പ് വീഡിയോ കോള്‍ വേണമെന്നായിരുന്നു പുതിയ ആവശ്യം. അടച്ചിട്ട മുറിയില്‍ മറ്റാരും വേണ്ടെന്നും അയാള്‍ നിര്‍ദേശിച്ചു. തന്നെ മറ്റാരും സഹായിക്കാതിരിക്കാനാണ് ഈ നിബന്ധനയെന്നും പറഞ്ഞു.

  വസ്ത്രത്തെ പറ്റി

  വസ്ത്രത്തെ പറ്റി

  പിന്നീട് ചോദിച്ചത് വസ്ത്രത്തെ കുറിച്ചായിരുന്നു. ഷര്‍ട്ടിന്റെയും പാന്റ്‌സിന്റെയും നിറവും മറ്റും അറിയണമത്രെ. ആ കോള്‍ കഴിഞ്ഞപ്പോള്‍ പിന്നീട് വന്നത് വീഡിയോ കോളാണ്. ഒരു ഡോക്ടര്‍ മനീഷ് റാവു എന്നാണ് പരിചപ്പെടുത്തിയത്. എന്നാല്‍ ആദ്യം വിളിച്ച വ്യക്തി തന്നെയാണെന്ന് എനിക്ക് ബോധ്യമായി.

  പിന്നീട് ആവശ്യപ്പെട്ടത്

  പിന്നീട് ആവശ്യപ്പെട്ടത്

  വീഡിയോ കോളില്‍ അയാള്‍ക്ക് അറിയേണ്ടത് എന്റെ ഉയരവും വണ്ണവുമായിരുന്നു. അപ്പോള്‍ തന്നെ സംശയം തോന്നി. ഉയരവും വണ്ണവും കാണിക്കാന്‍ താല്‍പ്പര്യമില്ലെന്ന് മറുപടി കൊടുത്തു. പിന്നീട് ആവശ്യപ്പെട്ടത് കുറച്ചുകൂടി കടന്ന കാര്യമായിരുന്നു.

   ടീഷര്‍ട്ട് മാത്രം

  ടീഷര്‍ട്ട് മാത്രം

  അടിവസ്ത്രങ്ങള്‍ അഴിച്ചുമാറ്റി ടീഷര്‍ട്ട് മാത്രം ധരിച്ച് നില്‍ക്കണമത്രെ. ഇത്രയുമായപ്പോള്‍ താന്‍ കോള്‍ കട്ട് ചെയ്തു. പിന്നീട് ആദ്യം വിളിച്ച വ്യക്തിയാണെന്ന് പറഞ്ഞു ഒരു കോള്‍ വന്നു. താങ്കള്‍ക്ക് യോഗ്യതയില്ലെന്ന് ഡോക്ടര്‍ മനീഷ് റാവു അറിയിച്ചുവെന്ന് പറയാനായിരുന്നു. ഇതെല്ലാം നടക്കുമ്പോള്‍ തന്റെ സുഹൃത്ത് കൂടെയുണ്ടായിരുന്നുവെന്നും നമ്യ വിശദീകരിക്കുന്നു.

  ഉരുണ്ടുകളി

  ഉരുണ്ടുകളി

  എല്ലാ കോളുകളും ചെയ്തത് ഒരാള്‍ തന്നെയാണെന്ന് ഞങ്ങള്‍ ബോധ്യമായി. ഇക്കാര്യം ഒടുവില്‍ വിളിച്ചപ്പോള്‍ ചോദിച്ചു. എന്നാല്‍ കൃത്യമായ മറുപടി തരാതെ അയാള്‍ ഒഴിഞ്ഞുമാറുകയായിരുന്നു. പിന്നീട് കൂടുതല്‍ സംസാരിക്കാന്‍ നിന്നില്ല. വീഡിയോ കോള്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ടെന്ന് ഭീഷണിപ്പെടുത്തി വേഗം ഫോണ്‍ കട്ട് ചെയ്തു. പക്ഷേ അയാള്‍ ആവശ്യപ്പെട്ടതൊന്നും ചെയ്യാത്തതിനാല്‍ എനിക്ക് ഒരു ഭയവുമില്ല. പെണ്‍കുട്ടികളെ, ഇത് പാഠമാണ്. നിങ്ങള്‍ സുരക്ഷിതരായിരിക്കണം- എന്ന് സൂചിപ്പിച്ചാണ് നമ്യയുടെ പോസ്റ്റ് അവസാനിക്കുന്നത്.

  ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

  English summary
  Namya Baid Shocking Interview Experience Viral

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്