കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിസാമിനെ രക്ഷിക്കാന്‍ മുന്‍ കേന്ദ്ര മന്ത്രി വരുമോ...?

  • By Soorya Chandran
Google Oneindia Malayalam News

തൃശൂര്‍: സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കാറിടിച്ചും മര്‍ദ്ദിച്ചും കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിസാമിനെ രക്ഷിക്കാന്‍ മുന്‍ കേന്ദ്ര മന്ത്രി തന്നെ രംഗത്തിറങ്ങിയേക്കും എന്ന് റിപ്പോര്‍ട്ട്. ഇതിനായി ശ്രമങ്ങള്‍ നടത്തുന്നത് ഒരു മുന്‍ എംപിയാണെന്നും വാര്‍ത്തകള്‍ പുറത്ത് വരുന്നു.

നിസാമിന് മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതോടെയാണ് പുതിയ കരുനീക്കങ്ങള്‍. കഴിഞ്ഞ യുപിഎ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകന്റെ പേരാണ് ഇതുമായി ബന്ധപ്പെട്ട് കേള്‍ക്കുന്നത്. കോണ്‍ഗ്രസ് വക്താവായ മുതിര്‍ന്ന അഭിഭാഷകന്റെ പേരും ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്.

Nizam

ഏത് വിധേനയും ജാമ്യം നേടുക എന്നത് മാത്രമാണ് ഇപ്പോള്‍ നിസാമിന്റെ ലക്ഷ്യം. ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുമ്പോള്‍ കാപ്പ ചുമത്തുന്നതിനെ ആയിക്കും പ്രധാനമായും എതിര്‍ക്കുക. കാപ്പ ചുമത്തപ്പെട്ടില്ലെങ്കില്‍ രക്ഷപ്പെടാന്‍ എളുപ്പമായിരിക്കുമെന്നും നിസാം പ്രതീക്ഷിക്കുന്നു.

തൃശൂരില്‍ നിന്നുള്ള ഒരു മുന്‍ കോണ്‍ഗ്രസ് എംപിയാണ് നിസാമിന് സഹായങ്ങള്‍ ചെയ്തുകൊടുക്കുന്നതെന്നാണ് ആക്ഷേപം. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പ് വേളയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് നിസാമിന്റെ കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു.

നിസാമിനെ രക്ഷിക്കാന്‍ ഡിജിപി ബാലസുബ്രഹ്മണ്യം ശ്രമിച്ചു എന്ന് പിസി ജോര്‍ജ്ജ് കഴിഞ്ഞ ദിവസം ആക്ഷേപം ഉന്നയിച്ചിരുന്നു. ഇത് സംബന്ധിച്ച തെളിവുകളും അദ്ദേഹം പുറത്ത് വിട്ടിരുന്നു. എന്നാല്‍ ഇത് ഗൂഢാലോചനയുടെ ഭാഗമാണെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

English summary
Ex Union Minister and senior supreme court advocate may appear fo Nizam- Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X