Thrissur Fire Accident: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിൽ സ്ഫോടനം; 13 മരണം, നിരവധി പേർക്ക് പരുക്ക്
മുണ്ടത്തിക്കോടുള്ള പടക്ക നിർമാണ കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തിൽ 13 മരണം. 40 ഓളം പേർക്ക് പരുക്കുണ്ട്. പരുക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇതിൽ എട്ട് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. തൃശൂർ പൂരത്തിൽ തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് ഒരുക്കുന്ന കേന്ദ്രത്തിലാണ് സ്ഫോടനം നടന്നത്.ഇവിടെ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

അഞ്ച് താത്ക്കാലിക പുരകളിലായാണ് പടക്ക നിർമാണം നടന്നത്. അഞ്ചിടത്തും തീ പടർന്നു. വൻ സ്ഫോടനമാണ് ഉണ്ടായത്. ലൈസൻസി മുണ്ടത്തിക്കോട് സതീഷ് ഉൾപ്പെടെയുള്ളവർക്കാണ് പരിക്കേറ്റത്. ചെറിയ വഴിയായതിനാൽ ഫയർഫോഴ്സ് സംഘത്തിന് സംഭവസ്ഥലത്ത് എത്താൻ പ്രയാസം നേരിട്ടു. തുടർന്ന് സമീപത്തെ മതിൽ തകർത്താണ് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തിയത്.
വലിയ സ്ഫോടന ശബ്ദം കിലോമീറ്ററുകൾക്കിപ്പുറവും കേട്ടതായായി പ്രദേശവാസികൾ പറഞ്ഞു. സ്ഫോടനം നടന്ന ഉടനെ തന്നെ പ്രദേശവാസികൾ ഇവിടേക്ക് ഓടിക്കൂടിയെങ്കിലും പടക്കങ്ങൾ പൊട്ടിക്കൊണ്ടിരിക്കുന്നതിനാൽ ആർക്കും ഇവിടേക്ക് കടക്കാനായില്ല. പടക്കങ്ങളുടെ അവശിഷ്ടങ്ങൾ ഏറെ ദൂരേക്ക് തെറിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ആരേയും പ്രദേശത്തേക്ക് കയറ്റിവിടുന്നില്ല. ഇപ്പോഴും പടക്കങ്ങൾ പൊട്ടുന്നുണ്ട്. സ്ഫോടന വസ്തുക്കൾ നിർവീര്യമാക്കിയാൽ മാത്രമേ കൂടുതൽ തിരച്ചിൽ നടത്താനാകുകയുള്ളൂ.












Click it and Unblock the Notifications