ചലച്ചിത്ര പുരസ്കാര നിർണയത്തിൽ ബാഹ്യ ഇടപെടൽ!! സിനിമയിൽ വലതുപക്ഷ സ്വാധീനം ഉണ്ടായിരുന്നു!! കമൽ പറയുന്നു

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: കഴിഞ്ഞ കുറേക്കാലമായി സിനിമയിൽ വലതുപക്ഷ സ്വാധീനം ഉണ്ടായിരുന്നതായി ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ. അതിനാൽ പുരസ്കാര നിർണയത്തിൽ ബാഹ്യ ഇടപെടൽ നടന്നിട്ടുണ്ടെന്നും കമൽ ആരോപിച്ചു. ചലച്ചിത്ര അവാർഡ് ജേതാക്കളെ ആദരിക്കാൻ പെഫ്ക സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം ഇത്തവണ ചലച്ചിത്ര പുരസ്കാര നിർണയത്തിൽ ബാഹ്യ ഇടപെടൽ ഉണ്ടായിട്ടില്ലെന്ന് കമൽ പറയുന്നു. അതിന്റെ തെളിവാണ് സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണയത്തിലുണ്ടായ ജനകീയ ഭാവമെന്നും കമൽ വ്യക്തമാക്കി.

kamal

ഫെഫ്കയിലെ ഡയറക്ടേഴ്സ് യൂണിയനും റൈറ്റേഴ്സ് യൂണിയനും ചേർന്നാണ് ഈ വർഷത്തെ സംസ്ഥാന ദേശീയ പുരസ്കാരങ്ങൾ നേടിയവരെ ആദരിച്ചത്. ഫെഫ്ക പ്രസിഡവന്റ് സിബി മലയിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഫാസിൽ, എസ്എൻ സ്വാമി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

English summary
External intervention in film award determination says kamal .
Please Wait while comments are loading...