Get Updates
Get notified of breaking news, exclusive insights, and must-see stories!

മാണി കോഴ വാങ്ങിയതിന് ദൃക്‌സാക്ഷിയുണ്ട്

തിരുവനന്തപുരം: ധനമന്ത്രി കെ എം മാണി ബാര്‍ ഉടമകളുടെ സംഘടനയില്‍ നിന്നും കോഴ കൈപ്പറ്റിയതിന് ദൃക്‌സാക്ഷിയുണ്ടെന്ന് വിജിലന്‍സ്. വ്യാഴാഴ്ച വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച എഫ്‌ഐആറിലാണ് നിര്‍ണായ ദൃക്‌സാക്ഷിയുടെ വിവരം വിജിലന്‍സ് സൂചിപ്പിച്ചിരിക്കുന്നത്. കേസില്‍ ദൃക്‌സക്ഷിയുള്ളത് മാണിക്കെതിരായ കേസ് കൂടുതല്‍ ബലം നല്‍കുന്നതാണെന്നാണ് വിവരം.

പ്രതിപക്ഷത്തിന്റെയും ജനങ്ങളുടെയും കണ്ണില്‍പൊടിയിലാന്‍ തത്കാലം ഒരു അന്വേഷണം. ഇതായിരുന്നു കെ എം മാണിക്കെതിരെ പ്രാഥധമിക അന്വേഷണം നടത്തി വിജിലന്‍സ് സംഘത്തിന് നല്‍കിയ നിര്‍ദ്ദേശം. ഒരു വിധത്തിലും മാണിക്കെതിരെ കേസെടുക്കുന്ന തലത്തിലേക്ക് അന്വേഷണം വഴിമാറരുതെന്ന് കര്‍ശന ഉത്തരവുണ്ടായിരുന്നു.

km-mani-2

നേരത്തെ ആരോപണം ഉന്നയിച്ചവര്‍ വിജിലന്‍സിന് മുന്നില്‍ തെളിവുകള്‍ ഹാജരാക്കില്ലെന്നും മൊഴി ദുര്‍ബലപ്പെടുത്തുമെന്നുമായിരുന്നു സര്‍ക്കാര്‍ കണക്കുകൂട്ടിയിരുന്നത്. എന്നാല്‍, തങ്ങളുടെ മൊഴിയില്‍ ഉറച്ചുനിന്ന് തെളിവുകള്‍ നല്‍കാന്‍ ബാറുടമകളും ബിജു രമേശിന്റെ ഡ്രൈവറും തീരുമാനിച്ചതോടെ മാണി അക്ഷരാര്‍ത്ഥത്തില്‍ കുടുക്കിലകപ്പെടുകയായിരുന്നു.

ധൈര്യമുണ്ടെങ്കില്‍ തെളിവു നല്‍കാന്‍ കേരള കോണ്‍ഗ്രസിലെ ചിലര്‍ ബിജു രമേശിനെ വെല്ലുവിളിച്ചതും മാണിക്ക് വിനയായി. തെളിവു നല്‍കാന്‍ വെല്ലുവിളിക്കരുതെന്ന് മാണി പാര്‍ട്ടി അംഗങ്ങളോട് പറയുന്നതിന്റെ ദൃശ്യം പിന്നീട് പുറത്തുവന്നിരുന്നു. ബിജു രമേശ് ഉള്‍പ്പടെ നാലു ബാര്‍ ഉടമകളുടെയും ഡ്രൈവര്‍ അമ്പിളിയുടെയും മൊഴികളാണ് കേസില്‍ നിര്‍ണായകമായതെന്നാണ് സൂചന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+