വക്കീലന്‍മാരേ കേള്‍ക്കൂ... ധനേഷ് മാത്യു പെണ്‍കുട്ടിയെ കടന്നു പിടിച്ചിട്ടുണ്ട് ; ദൃക്‌സാക്ഷിയുണ്ട്
കൊച്ചി: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷത്തിലാണ്. ഹൈക്കോടതിയിലെ ഗവണ്‍മെന്റ് പ്ലീഡര്‍ ആയ ധനേഷ് മാത്യുവിനെതിരെയുള്ള വാര്‍ത്ത കൊടുത്തതാണ് അഭിഭാഷകരെ ചൊടിപ്പിച്ചത്.
പെണ്‍കുട്ടിയെ കടന്നു പിടിച്ചതിനാണ് ധനേഷ് മാത്യുവിനെ അറസ്റ്റ് ചെയ്ത്. ധനേഷിനെതിരെയുള്ളത് കള്ളക്കേസ് ആണെന്നാണ് അഭിഭാഷകരുടെ സംഘടന പറയുന്നത്. എന്നാല്‍ ഇനിയും അവര്‍ക്ക് അത് പറഞ്ഞ് പിടിച്ച് നില്‍ക്കാന്‍ കഴിയില്ല.
ധനേഷ് മാത്യു പെണ്‍കുട്ടിയെ കടന്നുപിടിച്ചതിന് ഒരു ദൃക്‌സാക്ഷി കൂടി ഉണ്ട്. എംജി റോഡിലെ ഹോട്ടല്‍ ഉടമയായ സജി എന്ന ആള്‍. അദ്ദേഹം ഇപ്പോള്‍ എല്ലാ കാര്യങ്ങളും പോലീസിനോട് പറയുകയും ചെയ്തു. ഇക്കാര്യം മനോരമ ന്യൂസിന് മുന്നില്‍ ഷാജി തുറന്ന് പറയുകയും ചെയ്തു. ഇനി എന്താണ് അഭിഭാഷകര്‍ക്ക് പറയാനുള്ളത്?

സെന്റ് തെരാസസിന് പിന്നില്‍
എറണാകുളം കോണ്‍വെന്റ് ജങ്ഷന് സമീപം, സെന്റ് തെരാസസ് കോളേജിന് പിറകില്‍ വച്ചാണ് സംഭവം നടന്നത്. ധനേഷ് മാത്യു പെണ്‍കുട്ടിയെ കടന്നുപിടിയ്ക്കുന്നത് കണ്ടു എന്നാണ് ഷാജിയുടെ മൊഴി.

സിഗറ്റ് വലിയ്ക്കുമ്പോള്‍
ആളൊഴിഞ്ഞ സ്ഥലത്ത് നിന്ന് സിഗററ്റ് വലിയ്ക്കുകയായിരുന്നു ഷാജി. അപ്പോഴാണ് ഒരാള്‍ പെണ്‍കുട്ടിയെ കടന്നു പിടിയ്ക്കുന്നത് കണ്ടത്. പെണ്‍കുട്ടി ബഹളം വച്ചപ്പോഴേയ്ക്കും ആളുകള്‍ ഓടിക്കൂടി.

മാല പൊട്ടിയ്ക്കല്‍
മാല പൊട്ടിയ്ക്കാന്‍ ശ്രമിച്ചു എന്നാണ് ആളുകള്‍ ആദ്യം കരുതിയത്. എന്നാല്‍ സംഭവം അതായിരുന്നില്ലെന്ന് ഷാജി പറയുന്നു.

ഓടിച്ചിട്ട് പിടിച്ചു
ധനേഷ് മാത്യുവിനെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടിയ്ക്കുകയായിരുന്നു. കുറച്ച് ദൂരം ഓടിയപ്പോഴേയ്ക്കും ധനേഷ് തളര്‍ന്നുപോയി എന്നാണ് ഷാജി പറയുന്നത്.

പോലീസുമായി
ഉടന്‍ തന്നെ സ്ഥലത്ത് പോലീസ് എത്തി. എന്നാല്‍ പോലീസുകാര്‍ വളരെ സൗഹാര്‍ദ്ദത്തോടെയാണ് ധനേഷിനോട് സംസാരിച്ചത്. അതുകൊണ്ടാണ് ഇക്കാര്യം തുറന്ന് പറയാന്‍ മടിച്ചതെന്നും ഷാജി പറയുന്നു.
വീഡിയോ കാണാം
ഷാജിയുടെ പ്രതികരണം കാണാം












Click it and Unblock the Notifications