കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫ്രീ തിങ്കേഴ്‌സ് വീണ്ടും പൂട്ടിച്ചു; പിന്നില്‍ ആര്?

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ഫേസ്ബുക്കിലെ ഓപ്പണ്‍ ഗ്രൂപ്പ് ആയ ഫ്രീ തിങ്കേഴ്‌സ് വീണ്ടും പൂട്ടിച്ചു. ഓണ്‍ലൈന്‍ ലോകത്ത് ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും അപ്പുറം യുക്തി ചിന്തക്ക് പ്രാധാന്യം നല്‍കുന്ന ഗ്രൂപ്പ് ആയിരുന്നു ഫ്രീ തിങ്കേഴ്‌സ്. അതുകൊണ്ട് തന്നെ സ്വതന്ത്രമായ അഭിപ്രായ പ്രകടനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏതുമില്ലാതിരുന്ന ഗ്രൂപ്പിനെതിരെ മതമൗലിക വാദികള്‍ രംഗത്തെത്തുന്നത് പതിവായിരുന്നു.

ഇത് നാലാം തവണയാണ് ഫ്രീ തിങ്കേഴ്‌സ് ഗ്രൂപ്പ് കരുതിക്കൂട്ടി പൂട്ടിക്കുന്നത്. ഇസ്ലാമിക സ്വത്വ വാദവുമായി രംഗത്തുള്ള റൈറ്റ് തിങ്കേഴ്‌സ് ആണ് ഫേസ്ബുക്കില്‍ ഫ്രീ തിങ്കേഴ്‌സിന്റെ പ്രധാന എതിരാളികള്‍. പലപ്പോഴും ഈ ഗ്രൂപ്പുകള്‍ തമ്മിലുള്ള യുദ്ധങ്ങളും ഫേസ്ബുക്കില്‍ പതിവാണ്.

ഫേസ്ബുക്ക് അബ്യൂസിങ് തടയുന്നതിനുള്ള റിപ്പോര്‍ട്ടിങ് ഉപയോഗിച്ചാണ് ഫ്രീ തിങ്കേഴ്‌സിനെ ബ്ലോക്ക് ചെയ്യിച്ചിട്ടുള്ളതെന്നാണ് വിവരം. സംഘടിതമായി നടത്തിയ ശ്രമത്തിന്റെ ഫലമായിട്ടായിരുന്നു നേരത്തെ മൂന്ന് തവണയും ഫ്രീ തിങ്കേഴ്‌സ് പൂട്ടിച്ചത്. ഇത്തവണയും കാര്യങ്ങള്‍ അങ്ങനെ തന്നെ ആയിരിക്കാനാണ് സാധ്യതയെന്ന് ഫ്രീതിങ്കേഴ്സ് അംഗങ്ങളുടെ അഭിപ്രായം.

എന്താണ് ഫ്രീ തിങ്കേഴ്‌സ്

എന്താണ് ഫ്രീ തിങ്കേഴ്‌സ്

സ്വതന്ത്ര ചിന്ത എന്നത് മാത്രമാണ് ഫ്രീ തിങ്കേഴ്‌സ് പരിഗണിക്കുന്നത്. അവിടെ എല്ലാത്തരത്തിലും ഉള്ള ചിന്തകള്‍ക്കും ചര്‍ച്ചകള്‍ക്കും സാധ്യതയൊരുക്കുന്നു.

എന്തും ആകാം എന്നല്ല

എന്തും ആകാം എന്നല്ല

ഫ്രീ തിങ്കേസ് അല്ലേ... ആ ഗ്രൂപ്പില്‍ വന്ന് എന്തും പറഞ്ഞിട്ട് പോകാം എന്ന് കരുതരുത്. ചര്‍ച്ചകളില്‍ വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല/അസഭ്യ പ്രയോഗങ്ങളെ മാറ്റി നിര്‍ത്തണം എന്നതില്‍ യാതൊരു ഉപേക്ഷയും ഇല്ല.

റൈറ്റ് തിങ്കേഴ്‌സ്

റൈറ്റ് തിങ്കേഴ്‌സ്

കേരളത്തില്‍ ഏറ്റവും അധികം അഗംങ്ങളുള്ള ഗ്രൂപ്പുകളില്‍ ഒന്നാണ് റൈറ്റ് തിങ്കേഴ്‌സ് അഥവാ യഥാര്‍ത്ഥ ചിന്തകര്‍. ഇവിടേയും എല്ലാ ചര്‍ച്ചകള്‍ക്കും ഇടമുണ്ടെന്നാണ് പറയുന്നത്. പക്ഷേ പലപ്പോഴും ചര്‍ച്ചകള്‍ ഇസ്ലാമിക സ്വത്വവാദത്തില്‍ ഊന്നിയാണ് നടക്കാറുള്ളത്.

റിപ്പോര്‍ട്ടിങ്

റിപ്പോര്‍ട്ടിങ്

ഫേസ്ബുക്കില്‍ അനാവശ്യ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള സംവിധാനമാണ് റിപ്പോര്‍ട്ടിങ്. എന്നാല്‍ മതമൗലിക വാദികള്‍ സംഘടിതമായി റിപ്പോര്‍ട്ട് ചെയ്തതാണ് ഇപ്പോള്‍ ഫ്രീ തിങ്കേഴ്‌സിനെ പൂട്ടിച്ചതെന്നാണ് ആക്ഷേപം.

പുതിയ ഗ്രൂപ്പ്

പുതിയ ഗ്രൂപ്പ്

ഗ്രൂപ്പ് പൂട്ടിപ്പോവുക എന്നത് ഫ്രീ തിങ്കേഴ്‌സിനെ സംബന്ധിച്ച് പുതിയ കാര്യമല്ല. അതുകൊണ്ട് തന്നെ പുതിയ ഗ്രൂപ്പ് അതേ പേരില്‍ വീണ്ടും തുടങ്ങിയിട്ടുണ്ട്.

English summary
Facebook group Freethinkers reported and blocked.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X