Get Updates
Get notified of breaking news, exclusive insights, and must-see stories!

മണിപ്പൂരിനെ കുറിച്ചുള്ള പോസ്റ്റ് നീക്കം ചെയ്തതല്ല; സംഭവിച്ചതിനെ കുറിച്ച് വിശദീകരിച്ച് സുരാജ്

തിരുവനന്തപുരം: മണിപ്പൂര്‍ കലാപത്തിനിടെ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ നിരവധി പേരാണ് പ്രതികരിച്ച് രംഗത്തെത്തിയത്. സിനിമ- സാംസ്‌കാരിക മേഖലയിലുള്ളവര്‍ അടക്കം വലിയ പ്രതിഷേധമാണ് ഇതിനെതിരെ ഉയര്‍ത്തിയത്. നടന്‍ സുരാജ് വെഞ്ഞാറംമൂടും ഇതിനെതിരെ പ്രതികരിച്ച് ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു.

'മണിപ്പൂര്‍ അസ്വസ്ഥയുണ്ടാക്കുന്നു, അപമാനം കൊണ്ട് തലകുനിഞ്ഞു പോകുന്നു. ഇനിയും നിമിഷം വൈകിക്കൂടാ'- എന്നായിരുന്നു സുരാജ് കുറിച്ചത്. എന്നാല്‍ അധികം വൈകാതെ തന്നെ താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് അപ്രത്യക്ഷമാകുകയും ചെയ്തു. സുരാജ് പോസ്റ്റ് പിന്‍വലിച്ചതാണെന്ന ചര്‍ച്ചകള്‍ വരെ ഉയര്‍ന്നു. ഇപ്പോഴിതാ സംഭവത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സുരാജ്.

suraj

മണിപൂരിലെ സംഭവം ആയി ബന്ധപെട്ടു അല്പം മുന്‍പ് പങ്കു വച്ച പോസ്റ്റ് കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡിന് എതിരാണ് എന്ന കാരണത്താല്‍ ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും നീക്കം ചെയ്യ്തതായി കാണുന്നു. ഷെയര്‍ ചെയ്തവര്‍ ശ്രദ്ധിക്കുമല്ലോ എന്നാണ് സുരാജ് പ്രതികരിച്ചത്. സുരാജിനെ കൂടാതെ നടന്‍ ആന്റണി വര്‍ഗീസും വിഷയത്തില്‍ പ്രതികരിച്ചിരുന്നു.

മണിപ്പൂര്‍... എന്ന് നടന്നു എപ്പോള്‍ നടന്നു എന്നത് അല്ല ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തത് നടന്നു എന്നതാണ് സത്യം . ഇനിയും നമ്മള്‍ എന്ന് മനസ്സിലാക്കും? എന്ന് മാറും? ആ പകുതി മങ്ങിയ ഫോട്ടോ പോലും ഷെയര്‍ ചെയ്യാന്‍ പറ്റില്ല.... ഇനിയും കാണാന്‍ പറ്റാത്തത് കൊണ്ടാണ്'- ആന്റണി വര്‍ഗീസ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

മണിപ്പൂരില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഇന്ത്യയുടെ മനസാക്ഷിയെ മരവിപ്പിച്ചു കഴിഞ്ഞു എന്നാണ് സി പി എം നേതാവും മുന്‍ മന്ത്രിയുമായ തോമസ് ഐസക്ക് പ്രതികരിച്ചത്. ഇതിനപ്പുറം എന്തു ക്രൂരതയാണ് ഒരു നാട്ടില്‍ സംഭവിക്കേണ്ടത്. അപരനോടുള്ള വെറുപ്പു വെടിമരുന്നുപോലെ പുകയുന്ന ഒരു ജനതയെ സംഘപരിവാര്‍ മണിപ്പൂരില്‍ സൃഷ്ടിച്ചു കഴിഞ്ഞു. എന്തും ചെയ്യാന്‍ അറപ്പും മടിയുമില്ലാത്ത ഇത്തരക്കാര്‍ ഒരു രാജ്യത്താകെ പടര്‍ന്നാലുള്ള സ്ഥിതിയെന്താണെന്ന് തോമസ് ഐസക്ക് ചോദിച്ചു.

'സംഘപരിവാര്‍ സ്വാധീനം മനുഷ്യരെ എത്രത്തോളം ഭീകരരാക്കാന്‍ കഴിയുമെന്ന് നാം ഗുജറാത്തില്‍ കണ്ടതാണ്. അവിടേയ്ക്കാണ് മണിപ്പൂരിനെയും നയിക്കുന്നത്. നാലു മാസമായി മണിപ്പൂര്‍ നിന്നു കത്തുകയാണ്. കത്തിക്കാനുള്ള ആയുധങ്ങളും തീയിലൊഴിക്കാനുള്ള ഇന്ധനവും സ്‌പോര്‍ണ്‍സര്‍ ചെയ്യുന്നത് സംസ്ഥാന ഭരണകൂടം.

കലാപം തുടങ്ങിയ സമയത്തു തന്നെ സ്ഥിതിഗതികളുടെ ഭയാനകത നേരിട്ടു ബോധ്യപ്പെടുത്താന്‍ മണിപ്പൂരിലെ പ്രതിപക്ഷ കക്ഷി നേതാക്കള്‍ പ്രധാനമന്ത്രിയെ കാണാന്‍ ശ്രമിച്ചിരുന്നു. ജനാധിപത്യമര്യാദയ്ക്ക് രോമത്തിന്റെ വില നല്‍കുന്ന നരേന്ദ്രമോദി അവര്‍ക്ക് സന്ദര്‍ശനാനുമതി നല്‍കിയില്ല'- തോമസ് ഐസക്ക് പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+