Get Updates
Get notified of breaking news, exclusive insights, and must-see stories!

മഴയ്ക്ക് ശേഷം ഭിത്തിയും തറയും ഓരോ ദിവസവും വിണ്ട് കീറുന്നു.. ആശങ്കയുമായി യുവകവി

കൊച്ചി: കേരളത്തെ മുക്കിയ പ്രളയത്തിന്റെ ബാക്കി തകര്‍ന്നതും വെള്ളം കയറിയതുമായ വീടുകളും ജീവിത സമ്പാദ്യമടക്കം എല്ലാം നഷ്ടപ്പെട്ട മനുഷ്യരുമാണ്. ജീവിതത്തിലേക്ക് ദുരിതബാധിതര്‍ തിരിച്ച് വരുന്നതേ ഉള്ളൂ. വെള്ളം കയറിയ വീടുകളുടെ ശുചീകരണം നടന്ന് കൊണ്ടിരിക്കുന്നു. എന്നാല്‍ കനത്ത മഴയുടേയും ഉരുള്‍ പൊട്ടലിന്റെയും ബാക്കി പത്രമെന്നോണം വീടുകളില്‍ വിള്ളലുകളുണ്ടാകുന്നതും ഭൂമി വിണ്ടുകീറുന്നതുമായ പ്രതിഭാസങ്ങള്‍ തുടരുകയാണ്.

ഇടുക്കിയിലും മലപ്പുറത്തുമടക്കം പലയിടത്തും വീടുകളില്‍ വിള്ളലുകളുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. യുവകവിയും മാധ്യമപ്രവര്‍ത്തകനുമായ അക്ബറിന്റെ വീടും അത്തരത്തില്‍ പലയിടങ്ങളിലായി വിണ്ടുകീറി അപകടാവസ്ഥയിലാണെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. അടിമാലിയിലെ ഒരു മാധ്യമസ്ഥാപനത്തില്‍ ജോലി ചെയ്യുന്ന അക്ബര്‍ താമസിക്കുന്നത് എറണാകുളത്തെ നേര്യമംഗലത്താണ്.

rain

അമ്മയും ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന കുടുംബം വീടിന്റെ അപകടാവസ്ഥയില്‍ ആശങ്കാകുലരാണ്. എങ്ങോട്ട് പോകണം എന്ന് അറിയാത്ത അവസ്ഥയിലാണ് തങ്ങളെന്ന് അക്ബര്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. അക്ബറിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം വായിക്കാം:

ആകപ്പാടെ ദേശീയപാത-85ന്റെ ഓരത്ത് പുറമ്പോക്ക് ഭൂമിയിലുണ്ടായിരുന്ന വീടും തകര്‍ച്ചയുടെ വക്കില്‍. കനത്ത മഴയ്ക്ക് ശേഷം ഭിത്തിയും തറയും ഓരോ ദിവസ്സവും വിണ്ടു കീറുകയാണ്. യാതൊരു സമ്പാദ്യവുമില്ലാതെ, എവിടെ പോകും എന്നറിയില്ല. പഞ്ചായത്തിലും വില്ലേജ് ഓഫീസിലും അപേക്ഷ നല്‍കി. വീട് വാസ യോഗ്യമല്ലെന്നാണ് വില്ലേജ് ഓഫീസറുടെ കണ്ടെത്തല്‍. ഇനി എന്തു ചെയ്യും? ഒരു പിടിയുമില്ല. ജീവിതത്തില്‍ വീണ്ടും വീണ്ടും നിരാശ മാത്രം. ... എന്താണ് ഞാനും ഉമ്മയും ഭാര്യയും കുഞ്ഞുങ്ങളും ചെയ്യുക?...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+