നിപ്പ വൈറസിന്‍റെ മറവില്‍ ആത്മീയ വ്യാപാരമെന്ന് ആരോപണം; ശവകൂടീരത്തിനെതിരെ പ്രദേശവാസികളിലും എതിര്‍പ്പ്
പേരാമ്പ്ര: നിപ്പാ വൈറസിന്‍റെ മറവില്‍ കോഴിക്കോട് സൂപ്പിക്കടയില്‍ ആത്മീയ വ്യാപാരത്തിന് ശ്രമമെന്ന ആരോപണം ശക്തമാവുന്നു. ആദ്യ നിപ്പാ മരണം റിപ്പോര്‍ട്ട് ചെയ്ത സാബിത്തിന്‍റെ വീടിന് സമീപത്ത് മഖ്ബറ പണിതാണ് ആത്മീയ തട്ടിപ്പ് നടക്കുന്നതെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. സൂപ്പിക്കടയിലെ കുയ്യണ്ടം മഹല്ലിനും കീഴിലെ കപ്പള്ളിയില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് മഖ്ബറ പണിതിരിക്കുന്നത്.
മഖ്ബറ നിര്‍മ്മാണത്തെ തുടര്‍ന്ന് നേരത്തെ വാര്‍ത്തകള്‍ പുറത്ത് വന്നപ്പോള്‍ സമീപ വാസികളില്‍ ചിലര്‍ എതിര്‍പ്പുമായി രംഗത്ത് വന്നിരുന്നു. എന്നാല്‍ എതിര്‍പ്പുകളെ മറികടന്ന് മഖ്ബറ നിര്‍മ്മാണം ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടെ ഉണ്ടായിരുന്നെന്ന് പറയപ്പെടുന്ന ഒരു സൂഫി വര്യന്‍റെ ശവകൂടീരമാണ് ഇപ്പോള്‍ പുനര്‍നിര്‍മിച്ചിരിക്കുന്നത്.
പ്രീ പോളും എക്സിറ്റ് പോളും തട്ടിപ്പാണെന്ന് പ്രതിപക്ഷം, ന്യൂസ് 18 മാത്രം ഇടത് വിജയം പ്രതീക്ഷിക്കുന്നു
സൂഫി വര്യന്‍റെ കബറിടം വേണ്ടത്ര ശ്രദ്ധയില്ലാതെ കിടന്നതിനാലാണ് സുപ്പൂക്കടയില്‍ നിപ്പ അടക്കമുള്ള ദുരന്തങ്ങള്‍ വന്നതെന്നാണ് മഖ്ബറ നിര്‍മ്മാണത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ അവകാശപ്പെടുന്നത്. പ്രാദേശിക മഹല്ല് കമ്മറ്റി വിഷയത്തില്‍ കൃത്യമായ നിലപാട് സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപവുമുണ്ട്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ തീരുമാനം അനുസരിച്ച് നിലപാട് പ്രഖ്യാപിക്കാമെന്നാണ് മഹല്ല് കമ്മറ്റിയുടെ തീരുമാനം. സൂപ്പിക്കടക്ക് പുറത്തുള്ളവരുടേയും പിന്തുണ മഖ്ബറക്ക് ലഭിക്കുന്നുണ്ടെന്നാണ് ഒരു ഇമാം അഭിപ്രായപ്പെട്ടത്.
ആരുടെ ശവകൂടീരം ആണ് അവിടെ സ്ഥിതി ചെയ്യുന്നതെന്ന് ആര്‍ക്കുമറിയില്ലെന്നാണ് സാബിത്തിന്‍റെ കുടുംബാംഗമായ മൊയ്തീന്‍ കുഞ്ഞി പറയുന്നതെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചിലര്‍ പണം ഉണ്ടാക്കാനുള്ള മാര്‍ഗമായി ഇതിനെ ദുരുപയോഗം ചെയ്യുകയാണ്. ഞങ്ങള്‍ ഒരിക്കലും ഇതിനെ അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. പ്രദേശത്തെ മുസ്ലിംമത വിശ്വാസികള്‍ക്കിടയില്‍ തന്നെയും മഖ്ബറക്ക് എതിരെ എതിര്‍പ്പ് ഉയരുന്നുണ്ട്.