• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

എംസി കമറൂദ്ദീന്‍ എംഎല്‍എക്കെതിരെ വണ്ടിചെക്ക് കേസും; സമന്‍സ് അയച്ചു; അടിക്കടി പരാതികള്‍

മഞ്ചേശ്വരം: അടിക്കടി വിവാദങ്ങളില്‍ കുടുങ്ങുകയാണ് മുസ്ലീം ലീഗ് നേതാവും മഞ്ചേശ്വരം എംഎല്‍എയുമായ എംസി കമറൂദീന്‍. ജ്വല്ലറി നിക്ഷേപ തട്ടിപ്പ് വിവാദത്തിന് പിന്നാലെ വണ്ടി ചെക്ക് കേസിലും ആരോപണം നേരിടുകയാണ് എംഎല്‍എ. കേസില്‍ സമന്‍സ് അയച്ചിരിക്കുകയാണ് കോടതി. കമറുദീന്‍ ചെയര്‍മാനായ ഫാഷന്‍ ഗോള്‍ഡില്‍ 78 ലക്ഷം രൂപ നീക്ഷേപിച്ച് രണ്ട് പേര്‍ക്ക് വണ്ടി ചെക്ക് നല്‍കിയ കേസിലാണ് കോടതി സമന്‍സ് അയച്ചിരിക്കുന്നത്.

ബീഹാര്‍ തെരഞ്ഞെടുപ്പിനൊരുങ്ങി ബിജെപി; നിത്യാനന്ദ് റോയി അധ്യക്ഷനായി സ്റ്റിയറിംഗ് കമ്മിറ്റി

കമറുദ്ദീന്‍ എംഎല്‍എ

കമറുദ്ദീന്‍ എംഎല്‍എ

ജ്വല്ലറിക്കായി കമറുദ്ദീന്‍ എംഎല്‍എ മൂന്ന് പേരില്‍ നിന്നായി പത്ത് ലക്ഷം രൂപ വീതം തട്ടിയെടുത്തുവെന്ന പരാതി ഉയര്‍ന്നതിന് പിന്നാലെയാണ് വണ്ടിചെക്ക് കേസിലും അദ്ദേഹം ആരോപണം നേരിടുന്നത്. മഞ്ചേശ്വരം കള്ളാര്‍ സ്വദേശികളായ സുധീര്‍, അഷറഫ് എന്നിവര്‍ ഹൊസ്ദുര്‍ഗ്ഗ് ജെഎഫ്‌സിയില്‍ നല്‍കിയ പരാതിയിലാണ് കോടതി സമന്‍സ് അയച്ചിരിക്കുന്നത്.

പത്ത് ലക്ഷം രൂപ തട്ടി

പത്ത് ലക്ഷം രൂപ തട്ടി

മൂന്ന് പേരില്‍ നിന്നായി പത്ത് ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയില്‍ എംഎല്‍എക്കെതിരെ ചന്തേര പൊലീസ് മൂന്ന് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തിരുന്നു. അബ്ദുള്‍ ഷുക്കൂര്‍, എംടിപി സുഹറ, വലിയ പറമ്പ് സ്വദേശി ആരിഫ എന്നിവരുടെ പരാതിയിലാണ് കമറുദ്ദീന്‍ എംഎല്‍എക്കെതിരേയും മാനേജിംഗ് ഡയറക്ടറും സമസ്ത നേതാവുമായ ടികെ പൂക്കോയ തങ്ങള്‍ക്കുമെതിരെ വഞ്ചനാകുറ്റം ചുമത്തി കേസെടുത്തത്.

ആസൂത്രിതം

ആസൂത്രിതം

എന്നാല്‍ ഇത്തരം വിവാദങ്ങളെല്ലാം ആസൂത്രിതമാമെന്നായിരുന്നു കമറുദ്ദീന്‍ എംഎല്‍എ പറഞ്ഞത്. കോടതി മുഖേന എടുക്കേണ്ട കേസ് രാഷ്ട്രീയസമ്മര്‍ദത്തെ തുടര്‍ന്ന് പൊലീസ് ഏറ്റെടുക്കുകയായിരുന്നു. ജ്വല്ലറി ഇടപാടുമായി പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ല. കേസ് നിയമപരമായി തന്നെ നേരിടുമെന്നും കമറുദ്ദീന്‍ പ്രതികരിച്ചു.

നോട്ട് നിരോധനം

നോട്ട് നിരോധനം

നോട്ട് നിരോധനം മൂലം ജ്വല്ലറി പ്രതിസന്ധിയിലായതോടെ 2019 ല്‍ ബ്രാഞ്ചുകള്‍ പൂട്ടുകയായിരുന്നുവെന്നും എംഎല്‍എ പറയുന്നു. പിന്നാലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി സ്വത്തുവകകള്‍ വില്‍ക്കാനായിരുന്നു തീരുമാനം. പലപ്പോഴായി ഷെയര്‍ ഹോള്‍ഡേഴിസിനെ വിളിച്ച് പ്രശ്‌നപരിഹാര ചര്‍ച്ചകള്‍ നടക്കുകയും മൂന്ന് മാസത്തിനുള്ളില്‍ ഒത്തുതീര്‍പ്പിനായി തീരുമാനിച്ചതാണെന്നും എംഎല്‍എ പറയുന്നു.

 രാഷ്ട്രീയ എതിരാളികളുടെ പിന്തുണ

രാഷ്ട്രീയ എതിരാളികളുടെ പിന്തുണ

അതേസമയം കമറുദ്ദീന്‍ എംഎല്‍എക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ക്കെല്ലാം പിന്നില്‍ പാര്‍ട്ടിയിലെ തന്നെ ഒരു വിഭാഗമാണെന്ന ആരോപണവും ശക്തിപ്പെടുന്നുണ്ട്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഇത്തരമൊരു നീക്കമെന്നും കമറൂദീനോട് അടുപ്പമുള്ളവര്‍ പറയുന്നു. തെരഞ്ഞെടുപ്പില്‍ കമറുദ്ദീന്‍ മത്സരിക്കുന്നത് ഒഴിവാക്കാനുള്ള ശ്രമമാണ് പിന്നില്‍. ഇതിന് രാഷ്ട്രീയ എതിരാളികളുടെ പിന്തുണയുണ്ടെന്നും ഇവര്‍ വ്യക്തമാക്കി.

English summary
fake check case against MC Kamaruddin MLA; The court summoned
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X