കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാടകവീട്ടിലെ യുവതിയെ പീഡിപ്പിച്ചു; ഉടമയുടെ മരുമകന്‍? ഒടുവില്‍ പെട്ടത് മുന്‍ പോലീസുകാരനും ഭാര്യയും

ആറ് ലക്ഷം രൂപ പണമായും നാല് ലക്ഷം രൂപ ചെക്കായിട്ടുമാണ് ദമ്പതികള്‍ കൈപ്പറ്റിയത്.

  • By Ashif
Google Oneindia Malayalam News

തിരുവനന്തപുരം: മകളെ പീഡിപ്പിച്ചെന്ന് പരാതി. തൊട്ടുപിന്നാലെ വീണ്ടും പോലീസ് സ്‌റ്റേഷനിലെത്തിയ പരാതിക്കാരായ ദമ്പതികള്‍ പരാതിയില്ലെന്ന് ബോധിപ്പിച്ചു. സംഭവത്തില്‍ സംശയം തോന്നിയ പോലീസ് സംഘം വിശദമായി അന്വേഷിക്കാന്‍ തീരുമാനിച്ചു. ഒടുവില്‍ സംഭവിച്ചത് മറ്റൊന്ന്.

എല്ലാത്തിനും പിന്നില്‍ മുന്‍ പോലീസുകാരനും ഭാര്യയും. അവരുടെ തന്ത്രങ്ങള്‍ അന്വേഷണ സംഘത്തിന്റെ നീക്കങ്ങള്‍ മൂലം തകര്‍ന്നു. നാണക്കേടില്‍ നിന്ന് രക്ഷപ്പെട്ടത് യുവാവും വീട്ടുടമയും. പണം സമ്പാദിക്കാനുള്ള മനുഷ്യന്റെ ക്രൂര ചിന്തകളാണ് ഇവിടെ വെളിപ്പെട്ടത്. പരാതിക്കാരുടേയും അന്വേഷണ സംഘത്തിന്റെ നീക്കങ്ങള്‍ രസകരമാണ്.

മകളെ പീഡിപ്പിച്ചു

മകളെ പീഡിപ്പിച്ചു

മകളെ പീഡിപ്പിച്ചെന്ന് കാണിച്ച് പരാതി നല്‍കിയ ദമ്പതികളുടെ പദ്ധതി പണം തട്ടലായിരുന്നു. മാനഹാനി ഭീഷണി ഭയന്ന് പണം നല്‍കി കേസ് ഒതുക്കുമെന്നാണ് ദമ്പതികള്‍ കരുതിയത്.

സംശയം തോന്നി

സംശയം തോന്നി

ഒരു പരിധി വരെ അവരുടെപദ്ധതികള്‍ വിജയിച്ചു. പക്ഷേ, പിന്നീട് നടന്ന സംഭവങ്ങളില്‍ പോലീസിന് സംശയം തോന്നി. അതാണ് സംഭവത്തിന്റെ യാഥാര്‍ഥ്യത്തിലേക്ക് അന്വേഷണ സംഘത്തെ കൊണ്ടെത്തിച്ചത്.

പത്ത് ലക്ഷം രൂപ

പത്ത് ലക്ഷം രൂപ

ആരോപണ വിധേയനായ യുവാവില്‍ നിന്ന് പത്ത് ലക്ഷം രൂപ തട്ടാനായിരുന്നു ദമ്പതികളുടെ ശ്രമമെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. തിരുവനന്തപുരം കാട്ടാക്കടയിലാണ് സംഭവം. ഷാഡോ പോലീസിന്റെ സഹായത്തോടെയാണ് അന്വേഷണ സംഘം നീങ്ങിയത്.

മുന്‍ പോലീസുകാരനും ഭാര്യയും

മുന്‍ പോലീസുകാരനും ഭാര്യയും

മുന്‍ പോലീസുകാരനായ മധ്യവയസ്‌കനും ഭാര്യയുമാണ് പരാതിക്കാരായ ദമ്പതികള്‍. ഇവരെ പിന്നീട് പോലീസ് കയ്യോടെ പിടികൂടി. കഴിഞ്ഞ മാസം 29നാണ് സംഭവത്തിന്റെ തുടക്കം.

ഉടമയുടെ മരുമകന്‍

ഉടമയുടെ മരുമകന്‍

ദമ്പതികള്‍ വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ ഉടമയുടെ മരുമകനെതിരേ ആയിരുന്നു പരാതി. മരുമകനായ യുവാവ് ദമ്പതികളുടെ മകളെ പീഡിപ്പിച്ചെന്നാണ് പോലീസില്‍ ലഭിച്ച പരാതി.

എല്ലാം മണിക്കൂറുകള്‍ക്കകം

എല്ലാം മണിക്കൂറുകള്‍ക്കകം

രാവിലെ പരാതി നല്‍കിയ ദമ്പതികള്‍ വൈകീട്ട് വീണ്ടും പോലീസ് സ്‌റ്റേഷനിലെത്തി പരാതി പിന്‍വലിക്കുകയാണെന്ന് പറഞ്ഞു. ഇതോടെയാണ് പോലീസുകാര്‍ക്ക് സംശയം തോന്നിയത്.

പോലീസ് പിന്നാലെ കൂടി

പോലീസ് പിന്നാലെ കൂടി

സംഭവത്തിലുള്ള അന്വേഷണം പോലീസ് മതിയാക്കിയെന്നാണ് ദമ്പതികള്‍ കരുതിയത്. പക്ഷേ, രഹസ്യമായി പോലീസ് പിന്നാലെ കൂടി. പത്ത് ലക്ഷം നല്‍കാമെന്ന് ആരോപണ വിധേയന്‍ പറഞ്ഞതിനെ തുടര്‍ന്നാണ് പരാതി പിന്‍വലിച്ചതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു.

വീണ്ടും പണം ആവശ്യപ്പെട്ടു

വീണ്ടും പണം ആവശ്യപ്പെട്ടു

യുവാവ് ദമ്പതികള്‍ക്ക് പത്ത് ലക്ഷത്തിന്റെ ചെക്ക് കൈമാറിയിരുന്നു. എന്നാല്‍ വീണ്ടും തുക ആവശ്യപ്പെട്ട് ദമ്പതികള്‍ യുവാവിനെ സമീപിച്ചു. ഇതോടെയാണ് ദമ്പതികള്‍ക്ക് തിരിച്ചടിക്ക് കളമൊരുങ്ങിയത്.

യുവാവ് പരാതി നല്‍കി

യുവാവ് പരാതി നല്‍കി

നിരന്തരം പണം ആവശ്യപ്പെട്ട് ശല്യം തുടങ്ങിയതോടെ യുവാവ് പരാതി നല്‍കി. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച പരാതി ഷാഡോ പോലീസിന് കൈമാറി. ഇവര്‍ ദമ്പതികളുടെ നീക്കം സൂക്ഷ്മമായി നിരീക്ഷിച്ചു.

പണമായും ചെക്കായും

പണമായും ചെക്കായും

യുവാവ് നല്‍കിയ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. പണമായും ചെക്കായും തുക കൈമാറിയെന്ന് പോലീസ് കണ്ടെത്തി. ഇതിനിടെയാണ് പോലീസ് എത്തിയതും ദമ്പതികളെ പിടികൂടിയതും.

പരാതി വ്യാജമായിരുന്നു

പരാതി വ്യാജമായിരുന്നു

ആറ് ലക്ഷം രൂപ പണമായും നാല് ലക്ഷം രൂപ ചെക്കായിട്ടുമാണ് ദമ്പതികള്‍ കൈപ്പറ്റിയത്. ചെക്ക് ഒപ്പിട്ടു വാങ്ങുമ്പോഴാണ് ഷാഡോ പോലീസ് ദമ്പതികളെ കൈയോടെ പിടികൂടിയത്. ദമ്പതികള്‍ നല്‍കിയ പരാതി വ്യാജമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

English summary
Fake complaint against youth: Shadow Police reveals
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X