കൊടുവള്ളിയില്‍ കള്ളനോട്ട് വേട്ട: പിടിച്ചെടുത്തത് 31.5 ലക്ഷം രൂപ

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: കള്ളനോട്ടുമായി പിടിയിലായ പ്രതിയെ പിന്തുടര്‍ന്ന് കൊടുവള്ളി പൊലീസ് നടത്തിയ അന്വേഷണത്തില്‍ പിടിച്ചെടുത്തത് 31.5 ലക്ഷം രൂപയുടെ നോട്ടുകള്‍. കഴിഞ്ഞ മൂന്നാം തീയതി ആയിരുന്നു പൂനൂര്‍ സ്വദേശി പറയരുകണ്ടി സാബു എളേറ്റില്‍ വട്ടോളി പെട്രോള്‍ പമ്പില്‍ 500ന്റെ കള്ളനോട്ടുമായി പിടിയിലായത്. പെട്രോള്‍ അടിച്ച് 500 രൂപ നല്‍കി മുങ്ങുന്നതിനിടെ സംശയം തോന്നിയ ജീവക്കാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. ഇയാളുടെ ഷോപ്പില്‍ നടത്തിയ പരിശോധനയില്‍ മറ്റൊരു 10,000 രൂപയുടെ കള്ളനോട്ടുകള്‍കൂടി കണ്ടെത്തി. തനിക്ക് കള്ളനോട്ടുകള്‍ നല്‍കിയത് കാസര്‍ഗോഡ് സ്വദേശി ശിഹാബ് ആണെന്നും കര്‍ണാടകയിലെ ഹൊസൂരില്‍നിന്നാണ് ഇത് കൊണ്ടുവരുന്നതെന്നുമായിരുന്നു സാബുവിന്റെ മൊഴി.

ഇന്‍ഷുറന്‍സിനും രക്ഷയില്ല: ആധാറുമായി ബന്ധിപ്പിക്കല്‍ നിര്‍ബന്ധം, കണ്ണുരുട്ടി ഐആര്‍ഡിഎഐ

തുടര്‍ന്ന് ഹൊസൂരില്‍ നടത്തിയ പരിശോധനയില്‍ 2000 രൂപയുടെ 970 നോട്ടുകളും 500 രൂപയുടെ 24 നോട്ടുകളും അടക്കം 31,40,000 രൂപയുടെ കള്ളനോട്ടുകള്‍ സംഘം കണ്ടെത്തുകയായിരുന്നു. നാല് 500 രൂപ നോട്ടുകള്‍ വീതം പ്രിന്റ് ചെയ്ത 700 പേപ്പറുകളും സംഘം കണ്ടെത്തി. 6 പ്രിന്റര്‍, രണ്ട് ലാപ്‌ടോപ്പ്, 1 സ്‌കാനര്‍, സ്‌ക്രീന്‍ പ്രിന്റര്‍, മഷി, കാട്രിജ് തുടങ്ങിയവയും പൊലീസ് പിടിച്ചെടുത്തു. കള്ളനോട്ടില്‍ RESERVE എന്നതിനു പകരം RESURVE എന്നാണ് എഴുതിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.

fakenote

സംഭവവുമായി ബന്ധപ്പെട്ട് പൂഞ്ഞാര്‍ പുത്തന്‍ വീട്ടില്‍ ഗോള്‍ഡ് ജോസഫ്, കാഞ്ഞങ്ങാട് മുക്കൂട്ടില്‍ ഷിഹാബ്, പൂഞ്ഞാര്‍ പുത്തന്‍ വീട്ടില്‍ വിപിന്‍ വിജയന്‍ എന്നിവരെ അറസ്റ്റു ചെയ്തിട്ടുണ്ട്. പ്രതികളായ ജോസഫ്, ശിഹാബ് എന്നിവര്‍ കോഴിക്കോട് കസബ സ്‌റ്റേഷനില്‍ കള്ളനോട്ട് കേസില്‍ പ്രതികളും ജാമ്യത്തില്‍ ഇറങ്ങിയവരുമാണ്. കഴിഞ്ഞ ജൂണില്‍ കോഴിക്കോട് മെഡിക്കല്‍ കോളെജ് പൊലീസ് എടുത്ത കള്ളനോട്ട് കേസിലെ പ്രതികളുമാണ് ഇവര്‍.

കോഴിക്കോട് റൂറല്‍ ജില്ലാ പൊലീസ് മേധാവി എം.കെ പുഷ്‌കരന്റെ നിര്‍ദേശപ്രകാരം താമരശേരി ഡിവൈഎസ്പി പി.സി സജീവന്‍, കൊടുവള്ളി സിഐ എന്‍. ബിശ്വാസ് എന്നിവരുടെ നേതൃത്വത്തില്‍ കൊടുവള്ളി എസ്‌ഐ പ്രജീഷ്, താമരശേരി ജൂനിയര്‍ എസ്‌ഐ ജിതേഷ്, എഎസ്‌ഐ രാജീവ് ബാബു, സിപിഒ ഹരിദാസന്‍, ഷിബില്‍ ജോസഫ്, കൊടുവള്ളി എഎസ്‌ഐ ജ്യോതി, സിപിഒ അബ്ദുല്‍ റഹീം, സൈബര്‍ സെല്‍ എഎസ്‌ഐ സത്യന്‍ എന്നിവരാണ് സംഘത്തെ വലയിലാക്കിയത്.

English summary
fake currency hunt at koduvalli, seized rupees 31.5 lakhs

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്