കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വര്‍ഗീയ കലാപം നടത്താനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് അപ്രഖ്യാപിത ഹര്‍ത്താൽ : പികെ കൃഷ്ണദാസ്

  • By Sanoop Pc
Google Oneindia Malayalam News

കണ്ണൂര്‍: കേരളത്തില്‍ വര്‍ഗീയ കലാപം നടത്താനുള്ള മതതീവ്രവാദികളുടെ
ആസൂത്രിത നീക്കത്തിന്റെ ഭാഗമായാണ് തിങ്കളാഴ്ച നടന്ന അപ്രഖ്യാപിത ഹര്‍ത്താലും സമാനതകളില്ലാത്ത അക്രമവുമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു. ജനങ്ങളുടെ ജീവനും സ്വത്തിനും സംസ്ഥാന സര്‍ക്കാരിന് സംരക്ഷണം നല്‍കാന്‍ കഴിയില്ലെങ്കില്‍ കേന്ദ്രസേനയെ
വിളിക്കാന്‍ തയാറാവണം.

pkkrishnadas

ഇന്നലെ നടത്തിയ ഹര്‍ത്താലാഹ്വാനത്തിന്റെ ഉറവിടം
കണ്ടെത്താന്‍ സമഗ്ര അന്വേഷണം നടത്തണം. കേരളത്തില്‍ പുതിയ പരീക്ഷണമാണ് മുസ്ലിം ഭീകരവാദ സംഘടനകള്‍ നടത്തിയത്. കാശ്മീരില്‍ നടന്ന നിഷ്ഠുരവും ക്രൂരവുമായ സംഭവത്തിന്റെ മറ പിടിച്ച് സംസ്ഥാന വ്യാപകമായി വ്യാപാര സ്ഥാപനങ്ങള്‍ക്കും വാഹനങ്ങള്‍ക്കുംക്ഷേത്രങ്ങള്‍ക്കും നേരെ നടന്ന അക്രമം ഗൗരവമായി കാണേണ്ടതുണ്ട്.

കാശ്മീരില്‍ ഭീകരസംഘടനകള്‍ പിന്തുടരുന്ന പ്രചാരണവും അക്രമ രീതികളുമാണ്
കേരളത്തില്‍ പരീക്ഷിച്ചിരിക്കുന്നത്. മതപരമായി ചേരിതിരിവുണ്ടാക്കി
വര്‍ഗീയ കലാപത്തിലൂടെ ആഭ്യന്തര സുരക്ഷിതത്വം തകര്‍ക്കാനുള്ള അട്ടിമറി
നീക്കമാണ് ഇതിന് പിന്നിലുള്ളത്. പട്ടാപ്പകല്‍ അക്രമികള്‍ അഴിഞ്ഞാടിയിട്ടും നിയമം കയ്യിലെടുത്തവരെ സംരക്ഷിക്കുന്ന സമീപനമാണ് പോലീസ് കൈക്കൊണ്ടത്. സംസ്ഥാനത്ത് പോലീസ് സംവിധാനം നോക്കുകുത്തിയായി
മാറിയിരിക്കുന്നു. അക്രമങ്ങള്‍ക്ക് ആഭ്യന്തര വകുപ്പിന്റെ പരോക്ഷ സഹായവും
അക്രമികള്‍ക്ക് പ്രത്യക്ഷമായ സംരക്ഷണവും ലഭിച്ചിരിക്കുന്നു.

ഹിന്ദു വിരുദ്ധ കലാപത്തിന് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും സര്‍ക്കാരും അകമഴിഞ്ഞ് സഹായ സഹകരണം നല്‍കിയിരിക്കുകയാണ്. അക്രമികള്‍ക്ക് അഴിഞ്ഞാട്ടം തുടരാന്‍ ഇത് പ്രേരണ നല്‍കിയിരിക്കുന്നു. ക്രമസമാധാന നില സംരക്ഷിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടിരിക്കുന്നു. കേരളത്തില്‍ നടത്തിയ പുതിയ പരീക്ഷണത്തില്‍പങ്കാളികളായ രാഷ്ട്രീയ-വര്‍ഗീയ-ഭീകര സംഘടനകള്‍ ഏതൊക്കെയെന്ന്കണ്ടെത്താന്‍ സമഗ്ര അന്വേഷണം നടത്തണമെന്നും അദ്ദേഹം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

English summary
fake harthal is for creating communalism in kerala says bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X