കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആശ്വാസം... ഡോ ദീപക്കും ഡോ ഇര്‍ഷാദും കാഠ്മണ്ഡുവിലുണ്ട്

  • By Soorya Chandran
Google Oneindia Malayalam News

കാഠ്മണ്ഡു: നേപ്പാളില്‍ ഭൂചലനത്തില്‍ കാണാതായ മലയാളി ഡോക്ടര്‍മാരെ കുറിച്ച് വിവരം ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍. കാഠ്മണ്ഡുവിലെ ടീച്ചിംഗ് ആശുപത്രിയില്‍ രണ്ട് പേരും ചികിത്സയിലുണ്ടെന്നാണ് വിവരം.

ആശുപത്രി അധികൃതര്‍ ആണത്രെ ഇക്കാര്യം ഇവരുടെ വീട്ടുകാരെ അറിയിച്ചത്. രണ്ട് പേരും ഗുരുതരമായ പരിക്കുകളോടെയാണ് ആശുപത്രിയില്‍ ഉള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവര്‍ക്കൊപ്പം നേപ്പാളിലെത്തിയ ഡോക്ടര്‍ അബിന്‍ സൂരിയെ ദില്ലിയിലേയ്ക്ക് ഏപ്രില്‍ 28 ന് തന്നെ എത്തിയ്ക്കും. ദില്ലി എയിംസ് ആുപത്രിയില്‍ ചികിത്സാ സൗകര്യങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്.

Doctors

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരാണ് ഇവര്‍ മൂന്ന് പേരും. ഭൂചലനത്തില്‍ ഇവര്‍ താമസിച്ചിരുന്ന ഹോട്ടല്‍ പൂര്‍ണമായും തകര്‍ന്നിരുന്നു.കഴിഞ്ഞ രണ്ട് ദിവസമായി ദീപക്കിനേയു ഇര്‍ഷാദിനേയും കുറിച്ച് ഒരു വിവരവും ലഭിച്ചിരുന്നില്ല.

ഇര്‍ഷാദിന്റേയും ദീപക്കിന്റേയും ബന്ധുക്കള്‍ കാഠ്മണ്ഡുവില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ ബന്ധുക്കള്‍ അവര്‍ക്കരികില്‍ എത്തിയിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇവരെ എപ്പോള്‍ തിരിച്ചെത്തിക്കാനാവും എന്നകാര്യത്തിലും വ്യക്തതവന്നിട്ടില്ല

കാഠ്മണ്ഡുവില്‍ ഇപ്പോഴും ഇടക്കിടെ ശക്തമായ മഴ പെയ്യുന്നുണ്ട്. തുടര്‍ ചലനങ്ങളും മഴയും രക്ഷാപ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിയ്ക്കുന്നുണ്ട്.

English summary
Families got information about missing Malayali Doctors in Nepal Earthquake. Dr Deepak and Dr Irshad are under treatment in Katmandu hospital.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X