കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീട് നിർമ്മിച്ച് നൽകിയില്ലെന്ന് പരാതി, വടകരയിൽ കുടുംബം റോഡിലിരുന്ന് പ്രതിഷേധിച്ചു

  • By Sreejith Kk
Google Oneindia Malayalam News

വടകര:പുഴയിൽ മുങ്ങി മരിച്ച കുട്ടികളുടെ കുടുംബത്തിന് വീടിനു പകരം സൗകര്യങ്ങളില്ലാത്ത പഴയ കെട്ടിടം റജിസ്റ്റർ ചെയ്ത് നൽകിയെന്ന് ആരോപിച്ച് കുടുംബം റോഡിലിരുന്ന് പ്രതിഷേധിച്ചു.തിരുവള്ളൂർ ശാന്തിനഗറിൽ പുതിയോട്ടിൽ ശശി,ഭാര്യ സുമ എന്നിവരാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് തിരുവള്ളൂർ മുരളിയടക്കമുള്ള കമ്മറ്റിക്കെതിരെ ആരോപണവുമായി റോഡിൽ കുത്തിയിരുപ്പ് നടത്തി പ്രതിഷേധിച്ചത്.

ദേശീയഗാനം ആലപിക്കുമ്പോൾ എഴുന്നേറ്റ് നിൽക്കരുതെന്ന് നടൻ വികെ ശ്രീരാമൻ; ചമ്രംപടിഞ്ഞ് ഇരിക്കണം...
2017 ജൂൺ നാലിനാണ് ഇവരുടെ മക്കളായ സന്മയ,വിസ്മയ എന്നിവർ പുഴയിൽ മുങ്ങി മരിച്ചത്.ബന്ധുവിന്റെ ഭൂമിയിൽ ഷീറ്റ് മറച്ച് താമസിച്ചിരുന്ന ഈ കുടുംബത്തിന് വീടും,ഭൂമിയും ഇല്ലാത്തത് വാർത്തയായതോടെ നാട്ടുകാർ ജനകീയ കമ്മറ്റി രൂപീകരിച്ച് ഫണ്ട് സ്വരൂപിച്ചിരുന്നു.ഇതിനിടയിൽ ഈ കുടുംബത്തെ സഹായിക്കാൻ സംസ്ഥാന സർക്കാർ പത്ത് ലക്ഷം രൂപ ധനസഹായവും നൽകി.

vadakara-

എന്നാൽ തന്നിൽ നിന്നും വാങ്ങിയ പണം ഉപയോഗിച്ച് 35 വർഷം പഴക്കമുള്ള സൗകര്യമില്ലാത്ത പീടിക മുറികളുള്ള കെട്ടിടമാണ് റജിസ്റ്റർ ചെയ്ത് തന്നതെന്ന് ശശിയും,സുമയും മാധ്യമ പ്രവർത്തകരോട് പറഞ്ഞു.വെള്ളവും,വെളിച്ചവുമില്ലാത്ത ഈ കെട്ടിടത്തിൽ പ്രാഥമിക കർമ്മങ്ങൾ നിർവ്വഹിക്കാൻ പോലും സൗകര്യമില്ല.ഇതേപ്പറ്റി ചോദിച്ചപ്പോൾ താഴത്തെ രണ്ട് മുറികൾ കച്ചവട ആവശ്യത്തിന് ഉപയോഗിക്കാമെന്നും,മുകളിലത്തെ മുറി താമസത്തിന് ഉപയോഗിക്കാമെന്നാണ് ഇവർ അറിയിച്ചതെന്നും ഇരുവരും വ്യക്തമാക്കി.ഇതേ തുടർന്നാണ് തങ്ങൾ റോഡിലിരുന്ന് പ്രതിഷേധിച്ചത്.

ശരീരം വെട്ടിനുറുക്കി കത്തിച്ചു; തുടകള്‍ കണ്ടെത്തിയില്ല!! റോഡരികില്‍ തീയെടുത്ത അടുപ്പ്ശരീരം വെട്ടിനുറുക്കി കത്തിച്ചു; തുടകള്‍ കണ്ടെത്തിയില്ല!! റോഡരികില്‍ തീയെടുത്ത അടുപ്പ്

ഇന്നലെ രാവിലെ 8 മണിക്ക് ആരംഭിച്ച കുത്തിയിരുപ്പ് സമരം ഉച്ചയ്ക്ക് ഒരു മണിയോടെ
വടകര പോലീസ് എത്തി ഇവരെ കസ്റ്റഡിയിലെടുത്ത് നീക്കം ചെയ്ത ശേഷമാണ് അവസാനിച്ചത്.ഇതിനിടയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടോ,ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടോ തങ്ങളെ തിരിഞ്ഞു നോക്കിയില്ലെന്നും ഇവർ പറഞ്ഞു.അതേ സമയം ഇവർ ആവശ്യപ്പെട്ട പ്രകാരമാണ് ഈ കെട്ടിടം കമ്മറ്റി റെജിസ്റ്റർ ചെയ്തു നൽകിയതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് തിരുവള്ളൂർ മുരളി പറഞ്ഞു.ഇതേ പറ്റി വിശദീകരിക്കാൻ സർവ്വകക്ഷി പൊതുയോഗം നടത്തുമെന്നും മുരളി വ്യക്തമാക്കി.

English summary
family protest for home in vadakara,police arrested the couples
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X