കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലക്ഷദ്വീപിലേക്ക് മെഡിക്കല്‍ സംഘത്തെ അയച്ച താരം, മമ്മൂട്ടിയെ പറയുന്നവര്‍ തിരിച്ചറിയാന്‍, കുറിപ്പ്

Google Oneindia Malayalam News

കൊച്ചി: ലക്ഷദ്വീപ് വിഷയത്തില്‍ മമ്മൂട്ടി ഇടപെടുന്നില്ലെന്ന് കഴിഞ്ഞ ദിവസങ്ങളിലായി വലിയ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. സൂപ്പര്‍ താരമാണെങ്കിലും വലിയ പേടിയാണെന്ന രീതിയില്‍ വലിയ പ്രചാരണവും ഉണ്ടായിരുന്നു. എന്നാല്‍ ഇതിന് മറുപടി നല്‍കുകയാണ് മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്റെ സംസ്ഥാന അധ്യക്ഷനുമായ റോബര്‍ട്ട് ജിന്‍സ്. മമ്മൂട്ടിയുടെ പിആര്‍ഒ കൂടിയാണ് അദ്ദേഹം. ലക്ഷദ്വീപിന് വേണ്ടി മമ്മൂട്ടി ചെയ്ത കാര്യങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തുകയാണ്.

കൊലപാതക കേസില്‍ അറസ്റ്റിലായ ഗുസ്തി താരം സുശീല്‍ കുമാറിനെ ദില്ലി കോടതിയിലേക്ക് കൊണ്ടുവരുന്നു: ചിത്രങ്ങള്‍ കാണാം

15 വര്‍ഷം മുമ്പ്

15 വര്‍ഷം മുമ്പ്

ഇന്നത്തെ ദിവസത്തിന് ഒരു വലിയ പ്രത്യേകത ഉണ്ട്. ഇന്നേക്ക് കൃത്യം പതിനഞ്ച് വര്‍ഷം മുമ്പ് ആണ് മമ്മൂക്ക ഒരു മെഡിക്കല്‍ സംഘത്തെ ആദ്യമായി ലക്ഷദ്വീപില്‍ അയക്കുന്നത്. കാഴ്ച്ച 2006/07 എന്ന പദ്ധതിയുടെ ഭാഗമായി അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ഹോസ്പിറ്റല്‍ എന്ന ദക്ഷിണ ഭാരതത്തിലെ ഏറ്റവും വലിയ കണ്ണാശുപത്രികളില്‍ ഒന്നുമായി ചേര്‍ന്ന് ഇന്ത്യ കണ്ട ഏറ്റവും വലിയ സൗജന്യ നേത്ര ചികിത്സ പദ്ധതിയുടെ ഭാഗമായാണ് ആ സംഘം ലക്ഷദ്വീപിലേക്ക് യാത്ര തിരിച്ചത്. കാഴ്ച്ച പദ്ധതി കേരളത്തില്‍ വിഭാവനം ചെയ്തിരുന്നതാണെങ്കില്‍ മമ്മൂക്കയുടെ പ്രത്യേക താല്‍പര്യം മുന്‍നിര്‍ത്തിയാണ് പദ്ധതി അങ്ങോട്ടും വ്യാപിപ്പിച്ചത്.

ആ വാക്കുകള്‍ ശരിയായിരുന്നു

ആ വാക്കുകള്‍ ശരിയായിരുന്നു

മമ്മൂക്കയുടെ വിലയിരുത്തലുകള്‍ ശരിയായിരുന്നു എന്ന് അവിടെ എത്തിയപ്പോള്‍ ആണ് ഞങ്ങള്‍ക്ക് ശരിക്കും മനസ്സിായത്. നാളത് വരെ അങ്ങനെ ഒരു മെഡിക്കല് സംഘം അതിന് മുമ്പ് അവിടെ എത്തിയിട്ടില്ലായിരുന്നു. ആ പതിനഞ്ചംഗം സംഘം ഒരാഴ്ച്ച അവിടെ ചെലവഴിച്ച് എല്ലാ ദ്വീപുകളിലും കയറി ഇറങ്ങി നൂറ് കണക്കിന് ആളുകളെ പരിശോധിച്ചു. മുന്നൂറോളം പേരെ അവിടെ തന്നെ ശസ്ത്രക്രിയക്ക് വിധേയരാക്കി കാഴ്ച്ചയുടെ ലോകത്തേക്ക് അന്ന് തന്നെ മടക്കി കൊണ്ടുവന്നു.

നേരിട്ട് വിളിച്ച് അന്വേഷിച്ചു

നേരിട്ട് വിളിച്ച് അന്വേഷിച്ചു

ക്യാമ്പുകളുടെ ഓരോ ദിവസവും അദ്ദേഹം നേരിട്ട് വിളിച്ച് അവിടത്തെ പുരോഗതി വിലയിരുത്തിയിരുന്നു. അത് ആ മെഡിക്കല്‍ സംഘത്തിന്റെ ആവേശം വര്‍ധിപ്പിക്കുന്നതായിരുന്നു. ഈ ക്യാമ്പ് അന്നത്തെ ദ്വീപ് അഡ്മിനിസ്റ്റര്‍മാരെയും മെഡിക്കല്‍ ഡയറക്ടറെയും മമ്മൂക്ക നേരിട്ട് വിളിച്ച് ഓര്‍ഗനൈസ് ചെയ്യുകയായിരുന്നു. പിന്നീട് അര ഡസനോളം തവണകളിലായി വിവിധ മെഡിക്കല്‍ സംഘത്തെ അദ്ദേഹം അയച്ചു എന്നത് ആ മനുഷ്യന് അവരോടുള്ള സ്‌നേഹം വെളിവാക്കി കാണിച്ച് തരുകയായിരുന്നു.

ടെലി മെഡിസിന്‍ പരിചയപ്പെടുത്തി

ടെലി മെഡിസിന്‍ പരിചയപ്പെടുത്തി

ദ്വീപിലെ ക്യാമ്പില്‍ ടെലി മെഡിസിന്‍ പരിചയപ്പെടുത്താനും അന്ന് മമ്മൂക്ക അയച്ച സംഘത്തിന് സാധിച്ചു. പിന്നീട് അമൃത അടക്കം നിരവധി ഗ്രൂപ്പുകള്‍ അവിടെ എത്തി. ഒരുപാട് സിനിമകളും ഷൂട്ട് ചെയ്തു. ദ്വീപിനെ കൂടുതല്‍ ആളുകള്‍ അറിഞ്ഞതും അങ്ങനെയാണ്. സന്തോഷം, ഈ പദ്ധതികളുടെ വിജയത്തിന് അദ്ദേഹത്തിനൊപ്പം നിന്ന ആശുപത്രി മാനേജ്‌മെന്റിനെയും നന്ദിയോടെ ഓര്‍ക്കുന്നു.

പെര്‍മെനന്റ് ടെലി മെഡിസിന്‍

പെര്‍മെനന്റ് ടെലി മെഡിസിന്‍

കാന്‍സര്‍ ചികിത്സയ്ക്കും ബോധവല്‍ക്കരണത്തിനുമായി ഒരു പെര്‍മെനന്റ് ടെലി മെഡിസിന്‍ സിസ്റ്റം അവിടെ സ്ഥാപിക്കാന്‍ മമ്മൂക്ക കെയര്‍ ആന്‍ഡ് ഷെയറിന് നിര്‍ദേശം കൊടുത്തിട്ട് ഇപ്പോള്‍ ഒന്നര വര്‍ഷമായി. കൊവിഡ് ആണ് വില്ലനായത്. ഈ പതിനഞ്ചാം വര്‍ഷത്തില്‍ അദ്ദേഹത്തിന്റെ ആ നിര്‍ദേശവും നടപ്പില്‍ വരുത്താനുള്ള ശ്രമത്തിലാണ് ഞങ്ങള്‍. കെയര്‍ ആന്‍ഡ് ഷെയര്‍ എന്ന പദ്ധതിയിലൂടെ ദ്വീപ് നിവാസികള്‍ക്കും ഗുണഫലം ഉറപ്പ് വരുത്തും. ആ ടെലിമെഡിസിന്‍ അവര്‍ക്ക് വേണ്ടി മാത്രമാണ് ഉണ്ടാക്കിയിരിക്കുന്നത്. അവര്‍ക്ക് കേരളത്തില്‍ വന്നു പോകാനുള്ള ബുദ്ധിമുട്ട് കാരണമാണത്. എറണാകുളത്തെ ഏറ്റവും പ്രമുഖരായ ആശുപത്രി അധികൃതര്‍ അതിനുള്ള രൂപരേഖ അദ്ദേഹത്തിന് കൈമാറും.

ആരാധകര്‍ കാത്തിരുന്ന ഫോട്ടോഷൂട്ട് എത്തി, കൃതി സാനോനിന്റെ ചിത്രങ്ങള്‍ വൈറല്‍

Recommended Video

cmsvideo
Mammootty's initiatives to help lakshadweep people

English summary
fan explaining mammootty's help to lakshadweep went viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X