ജപ്തി ഭീഷണി; ഇരു പ്രളയങ്ങളിലും കൃഷി നശിച്ച കര്‍ഷകന്‍ ആത്മഹത്യ ചെയ്തു
തൃശൂര്‍: ജപ്തി ഭീഷണിയെ തുടര്‍ന്ന് തൃശൂരില്‍ വാഴ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. തൃശൂര്‍ മരോട്ടിച്ചാല്‍ സ്വദേശി ഔസേപ്പ് (86) ആണ് ആത്മഹത്യ ചെയ്തത്. വിഷം കഴിച്ച നിലയില്‍ വീട്ടുകാരാണ് ഓസേപ്പിനെ കണ്ടെത്തിയത്. കഴിഞ്ഞ രണ്ട് പ്രളയത്തിലും ഔസേപ്പിന്‍റെ വാഴ കൃഷി നശിച്ചിരുന്നു.

വാഴകൃഷിക്കായി മരോട്ടിച്ചാലിലെ ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയില്‍ നിന്ന് 75000 രൂപ ഔസേപ്പ് കടമെടുത്തിരുന്നു. കൃഷിനാശത്തെ തുടര്‍ന്ന് തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ബാങ്കില്‍ നിന്ന് ജപ്തി നോട്ടീസ് വന്നിരുന്നു. തിരിച്ചടവിന് സാവകാശം തേടിയെങ്കിലും ബാങ്ക് നല്‍കിയിരുന്നില്ല. ബാങ്ക് ജപ്തി നടപടികളുമായി മുന്നോട്ട് പോയപ്പോള്‍ ഔസേപ്പ് ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.












Click it and Unblock the Notifications