കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാരായി രാജന്‍ പെട്ടു; എറണാകുളത്ത് കുടുങ്ങി, ജോലിയും പോകും!! പണി കൊടുത്ത് സിബിഐ കോടതി

ഇനി എറണാകുളം ജില്ല വിട്ടുപോകരുതെന്ന് കോടതി നിര്‍ദേശിച്ചു. തിരുവനന്തപുരത്ത് ലഭിച്ച ജോലിക്ക് പോകാന്‍ നല്‍കിയ ഇളവും സിബിഐ കോടതി റദ്ദാക്കി.

  • By വിശ്വനാഥന്‍
Google Oneindia Malayalam News

കൊച്ചി: ഫസല്‍ വധക്കേസില്‍ പ്രതിയായ സിപിഎം നേതാവ് കാരായി രാജന് കോടതിയുടെ തിരിച്ചടി. ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സിബിഐ കോടതി ശാസിച്ചത്. ജാമ്യ വ്യവസ്ഥ ലംഘിച്ച് കാരായി രാജന്‍ തലശേരിയില്‍ പോകുകയും പൊതുപരിപാടിയില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.

നേരത്തെ നല്‍കിയ ഇളവുകള്‍ സിബിഐ കോടതി റദ്ദാക്കി. കാരായിക്ക് ജാമ്യം നല്‍കുമ്പോള്‍ തുടക്കത്തില്‍ നല്‍കിയ ഇളവുകള്‍ മാത്രമേ ഇനി ഉണ്ടാകൂ. കോടതിയുടെ നിര്‍ദേശം ലംഘിച്ചതാണ് തിരിച്ചടിയായത്.

പുരസ്‌കാര വിതരണ ചടങ്ങില്‍

പുരസ്‌കാര വിതരണ ചടങ്ങില്‍

സംസ്ഥാന ചലചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ കാരായി രാജന്‍ പങ്കെടുത്തിരുന്നു. കോടതി അനുവദിച്ച ജാമ്യ വ്യവസ്ഥാ ഇളവിന്റെ ലംഘനമായിരുന്നു ഇത്.

മുഖ്യമന്ത്രി പങ്കെടുത്ത പരിപാടി

മുഖ്യമന്ത്രി പങ്കെടുത്ത പരിപാടി

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ പങ്കെടുത്ത പരിപാടിയിലാണ് അതിഥിയായി കാരായി രാജനും പങ്കെടുതത്ത്. സംഭവം ഫസല്‍ വധം അന്വേഷിക്കുന്ന സിബിഐ കോടതിയെ ബോധിപ്പിച്ചിരുന്നു.

ജില്ല വിട്ടുപോകരുത്

ജില്ല വിട്ടുപോകരുത്

ഇനി എറണാകുളം ജില്ല വിട്ടുപോകരുതെന്ന് കോടതി നിര്‍ദേശിച്ചു. തിരുവനന്തപുരത്ത് ലഭിച്ച ജോലിക്ക് പോകാന്‍ നല്‍കിയ ഇളവും സിബിഐ കോടതി റദ്ദാക്കി. അതോടെ ഇനി കാരായി രാജന് എറണാകുളം ജില്ല വിട്ടുപോകാനാകില്ല.

പ്രത്യേക അനുമതിയില്ല

പ്രത്യേക അനുമതിയില്ല

കാരായി രാജന്‍ ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് ബുധനാഴ്ച സിബിഐ കോടതിയില്‍ ബോധിപ്പിച്ചിരുന്നു. കാരായി രാജന് കണ്ണൂരിലെ പൊതുപരിപാടില്‍ പങ്കെടുക്കണമെങ്കില്‍ കോടതിയുടെ പ്രത്യേക അനുമതി വാങ്ങണം. അതില്ലാതെയാണ് കാരായി രാജന്‍ തലശേരിയിലെത്തിയത്.

നിയമ ലംഘനം നടന്നു

നിയമ ലംഘനം നടന്നു

കാരായി രാജന്‍ ചലചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ പങ്കെടുത്തത് നിയമ ലംഘനമാണെന്ന് കോടതി വ്യക്തമാക്കി. കാരായി രാജന്‍ ചടങ്ങില്‍ അതിഥികളുടെ സീറ്റിലിരിക്കുന്നത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കണ്ണൂരില്‍ പോകാം, പക്ഷേ

കണ്ണൂരില്‍ പോകാം, പക്ഷേ

കണ്ണൂരില്‍ പോകാന്‍ കോടതി ചില ഇളവ് നല്‍കിയിരുന്നു. ഇതാണ് പ്രതി ലംഘിച്ചത്. ജില്ലാ പഞ്ചായത്ത് യോഗത്തില്‍ പങ്കെടുക്കുന്നതിന് കോടതി അനുവദിച്ച ഇളവ് കാരായി രാജന്‍ ദുരുപയോഗം ചെയ്യുകയായിരുന്നു.

അഭിഭാഷകനെ കാണാന്‍

അഭിഭാഷകനെ കാണാന്‍

അഭിഭാഷകനെ കാണാനാണ് പരിപാടി നടക്കുന്ന സ്ഥലത്തെത്തിയതെന്ന് കാരായി രാജന്‍ പറഞ്ഞു. പക്ഷേ, അതിഥികള്‍ക്ക് നല്‍കുന്ന ടാഗ് അദ്ദേഹം കഴുത്തിലണിഞ്ഞിരുന്നു. മാത്രമല്ല, ഗസ്റ്റുകള്‍ ഇരിക്കുന്ന മുന്‍നിരയില്‍ തന്നെ ആയിരുന്നു കാരായിയുടെ ഇരുത്തം.

വധക്കേസിലെ എട്ടാം പ്രതി

വധക്കേസിലെ എട്ടാം പ്രതി

പരിപാടിയുടെ തുടക്കം മുതല്‍ ഒടുക്കം വരെ കാരായി ഉണ്ടായിരുന്നു. ഫസല്‍ വധക്കേസിലെ എട്ടാം പ്രതിയാണ് കാരായി രാജന്‍. കഴിഞ്ഞ ജൂണില്‍ എറണാകുളം വിട്ടുപോകാന്‍ കാരായിക്ക് കോടതി അനുമതി നല്‍കിയിരുന്നു.

നല്‍കിയിരുന്ന ഇളവുകള്‍

നല്‍കിയിരുന്ന ഇളവുകള്‍

പാര്‍ട്ടി പത്രത്തില്‍ പ്രൂഫ് റീഡറായി അദ്ദേഹത്തിന് ജോലി ലഭിച്ചിട്ടുണ്ട്. തുടര്‍ന്ന് തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കുന്നതിന് കോടതി അനുമതി നല്‍കി. കണ്ണൂര്‍ ജില്ലാ പഞ്ചായത്തംഗം കൂടിയാണ് കാരായി രാജന്‍. പഞ്ചായത്ത് യോഗത്തില്‍ പങ്കെടുക്കുന്നതിനും അതിന് വേണ്ടി കണ്ണൂരില്‍ പോകുന്നതിനും അനുമതിയുണ്ട്. ഇതെല്ലാം ഇപ്പോള്‍ റദ്ദായി.

ഫസല്‍ കൊല്ലപ്പെട്ടത് തലശേരിയില്‍

ഫസല്‍ കൊല്ലപ്പെട്ടത് തലശേരിയില്‍

എന്നാല്‍ ജില്ലാ പഞ്ചായത്ത് യോഗത്തില്‍ പങ്കെടുക്കുന്നതിന് കണ്ണൂരിലെത്തുന്ന കാരായി രാജന് പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ അനുമതിയില്ല. അതിനിടെയാണ് തലശേരിയില്‍ നടന്ന ചടങ്ങില്‍ കാരായി രാജന്‍ പങ്കെടുത്തത്. എന്‍ഡിഎഫ് പ്രവര്‍ത്തകനായിരുന്ന ഫസല്‍ കൊല്ലപ്പെട്ടതും തലശേരിയിലായിരുന്നു.

English summary
Fasal Case: CBI court slams Karayi RajanI
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X