'സംഘികളെ പേടിച്ചോടിയ പിണറായി വിജയന്‍'; സഖാക്കളുടെ സ്റ്റഡി ക്ലാസ് വേണ്ടെന്ന് ഫാത്തിമ തഹ്ലിയ
കോഴിക്കോട്: രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്ര കേരളത്തിലെത്തിയത് മുതല്‍ സജീവ ചര്‍ച്ചയാണ്. തിരുവനന്തപുരം കടന്ന് ഇപ്പോള്‍ കൊല്ലത്തെത്തിയ പദയാത്രയ്ക്കിടെ രാഹുലിന്റെ ഓരോ ഇടപെടലും വാര്‍ത്തയാകുന്നുണ്ട്.
രാഹുല്‍ ഗാന്ധിയുടെ ഭക്ഷണം, വസ്ത്രം, താമസം തുടങ്ങി എല്ലാം രാഷ്ട്രീയ പ്രതിയോഗികള്‍ ചര്‍ച്ചയാക്കുന്നു. സംഘപരിവാര്‍ നേതാക്കള്‍ യാത്രയെ വിമര്‍ശിക്കുന്നത് മനസിലാക്കാം, എന്തിനാണ് സഖാക്കള്‍ വിമര്‍ശിക്കുന്നത് എന്ന ചോദ്യമാണ് എംഎസ്എഫ് മുന്‍ നേതാവ് അഡ്വ. ഫാത്തിമ തഹ്ലിയ ഉന്നയിക്കുന്നത്....

കേരളത്തില്‍ 19 ദിവസം
പദയാത്ര ഉത്തര്‍ പ്രദേശില്‍ രണ്ടു ദിവസം മാത്രമാണ് നടത്തുന്നത്. കേരളത്തില്‍ 19 ദിവസം നീളുന്നു എന്ന വിമര്‍ശനവും സിപിഎം നേതാക്കള്‍ ഉന്നയിച്ചു. ഇതിന് തഹ്ലിയ തന്റെ പുതിയ ഫേസ്ബുക്ക് കുറിപ്പില്‍ മറുപടി പറയുന്നു. പദയാത്രയുടെ വഴിയെ കുറിച്ച് പറയുന്നതിന് പകരം നിങ്ങള്‍ക്ക് അവിടെ യാത്ര നടത്തിക്കൂടേ എന്നാണ് തഹ്ലിയയുടെ മറുചോദ്യം.

അമിത് ഷായെ വള്ളംകളി കാണാന്‍
പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അടുത്ത കാലത്തൊന്നും പേരെടുത്ത് വിമര്‍ശിക്കുന്നത് കേട്ടിട്ടില്ലെന്ന് പറയുന്ന തഹ്ലിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വള്ളംകളി കാണാന്‍ ക്ഷണിച്ചതും ചൂണ്ടിക്കാട്ടുന്നു. ഭോപ്പാലില്‍ നിന്ന് സംഘപരിവാര്‍ പ്രതിഷേധത്തെ തുടര്‍ന്ന് ഓടിയ പിണറായി വിജയന്റെ അനുയായികള്‍ രാഹുല്‍ ഗാന്ധിക്ക് സ്റ്റഡി ക്ലാസ് എടുക്കരുതെന്നും തഹ്ലിയ പറയുന്നു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം...

സംഘികളുടെ കുരു പൊട്ടിച്ചു
രാഹുല്‍ ഗാന്ധിയുടെ പദയാത്ര സംഘികളുടെ കുരു പൊട്ടിച്ചു.
സഖാക്കളുടെ കുരു പഴുത്ത് വൃണമായി പൊട്ടിയൊലിച്ചു കേരള രാഷ്ട്രീയ പരിസരമാകെ മലീമസമായിട്ടുണ്ട്.
പദയാത്ര അതിലൂടെ പോയില്ല ഇതിലൂടെ പോയില്ല എന്ന് മോങ്ങുന്നതിന് പകരം നിങ്ങള്‍ക്ക് അവിടങ്ങളിലൂടെ പദയാത്ര നടത്തി കൂടെ സഖാക്കളെ. പിണറായി വിജയന്‍ നരേന്ദ്ര മോദിയെ പേരെടുത്ത് ഉറച്ച ശബ്ദത്തില്‍ വിമര്‍ശിക്കുന്നത് ഈ അടുത്ത കാലത്ത് ഒന്നും നാം കേട്ടിട്ടില്ല....

ആര്‍എസ്എസിനെ പേരെടുത്ത് പറഞ്ഞ്
രാഹുല്‍ ഗാന്ധി നരേന്ദ്ര മോദിയെ മാത്രമല്ല, ആര്‍.എസ്.എസിനെ പേരെടുത്ത് പറഞ്ഞു അക്രമിക്കാറുണ്ട്. അതിന്റെ പേരില്‍ കേസും നേരിടുന്നുണ്ട്. കേരളത്തിലേക്ക് അമിത് ഷായെ ക്ഷണിച്ചു വരുത്തുന്ന പിണറായി വിജയന്റെ അനുയായികള്‍ രാഹുല്‍ ഗാന്ധിയെ സംഘ് വിരുദ്ധ പഠിപ്പിക്കാന്‍ വളര്‍ന്നിട്ടില്ല....

സംഘികളെ പേടിച്ച് ഓടിയ പിണറായി
ഹാത്രാസ് സംഭവത്തിന് ശേഷവും മറ്റും രാഹുല്‍ ഗാന്ധി യോഗി ആദിത്യനാഥിന്റെ യു.പിയില്‍ നടത്തിയ ഇടപെടല്‍ നമുക്ക് ഓര്‍മയുണ്ട്. യു.പി പോലീസിന്റെ ചക്രവ്യൂഹം ഭേദിച്ചാണ് രാഹുല്‍ അന്ന് ഹത്രാസില്‍ എത്തിയത്. ഭോപ്പാലില്‍ നിന്ന് സംഘികളെ പേടിച്ച് ഓടിയ പിണറായി വിജയന്റെ അനുയായികള്‍ രാഹുല്‍ ഗാന്ധിക്ക് സ്റ്റഡി ക്ലാസ് എടുക്കരുത്. പ്ലീസ്.- തഹ്ലിയയുടെ കുറിപ്പ് ഇങ്ങനെയാണ് അവസാനിക്കുന്നത്.

എന്തിനാണ് സിപിഎമ്മും എം സ്വരാജും
കഴിഞ്ഞ ദിവസം ഹരിത മുന്‍ നേതാവ് അഡ്വ. നജ്മ തബ്ഷീറയും സിപിഎമ്മിനെതിരെ രംഗത്തുവന്നിരുന്നു. രാഹുല്‍ ഗാന്ധി നയിക്കുന്ന യാത്രയെ ബിജെപി വിമര്‍ശിക്കുന്നതു മനസിലാക്കാം. ബിജെപിക്കെതിരേയാണ് യാത്രയുടെ മുദ്രാവാക്യം. എന്നാല്‍ എന്തിനാണ് സിപിഎമ്മും എം സ്വരാജും അതേറ്റുപാടുന്നത് എന്ന ചോദ്യമാണ് നജ്മ ഉന്നയിച്ചത്. രാഹുല്‍ ഗാന്ധിയുടെ വസ്ത്രത്തിലേക്കും കണ്ടെയ്‌നറിലേക്കും യാത്രയെ ഒതുക്കാന്‍ ബിജെപി ശ്രമിക്കും. സിപിഎം അതേ സമീപനം സ്വീകരിക്കുന്നത് ഉചിതമല്ലെന്നും തബ്ഷീറ ചൂണ്ടിക്കാട്ടുന്നു.

ബിജെപിയില്ലാത്ത സംസ്ഥാനങ്ങളിലൂടെ...
ജോഡോ യാത്ര ബിജെപിയില്ലാത്ത സംസ്ഥാനങ്ങളിലൂടെയാണ് കൂടുതലും കടന്നുപോകുന്നത് എന്ന വിമര്‍ശനമാണ് സിപിഎം ഉന്നയിച്ചത്. ജാഥ കടന്നുപോകുന്ന 12ല്‍ ഏഴ് സംസ്ഥാനങ്ങളിലും ബിജെപി ഇല്ല. രാഹുല്‍ ഗാന്ധി കൂടുതല്‍ നടക്കുന്നത് കേരളത്തിലൂടെയാണെന്നും കണ്ടെയ്‌നര്‍ യാത്ര ആര്‍ക്കെതിരെയാണ് എന്നും സ്വരാജ് ചോദിക്കുന്നു.












Click it and Unblock the Notifications