• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സിപിഎം നേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ടുകള്‍; ഫാത്തിമ തഹ്‌ലിയയുടെ പ്രതികരണം ഇങ്ങനെ...

Google Oneindia Malayalam News

കോഴിക്കോട്: എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് പദവിയില്‍ നിന്ന് അഡ്വ. ഫാത്തിമ തഹ്‌ലിയയെ മുസ്ലിം ലീഗ് നേതൃത്വം നീക്കിയത് കഴിഞ്ഞ ദിവസമാണ്. തന്നോട് വിശദീകരണം ചോദിക്കാതെയാണ് നടപടിയെന്നും മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നുമായിരുന്നു ഇതിനോട് തഹ്‌ലിയയുടെ പ്രതികരണം. തൊട്ടുപിന്നാലെ പല രാഷ്ട്രീയ നീക്കങ്ങളും നടക്കുന്നു എന്നാണ് പ്രചാരണം. അതില്‍ ഒന്ന് തഹ്‌ലിയ മറ്റൊരു പാര്‍ട്ടിയില്‍ ചേരുമെന്നാണ്.

സിപിഎം നേതാക്കള്‍ അവരുമായി ചര്‍ച്ച നടത്തിയെന്നും ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കി. ഈ വിഷയത്തില്‍ പ്രതികരണം തേടാന്‍ ശ്രമിച്ചപ്പോള്‍ ഫാത്തിമ തഹ്‌ലിയയുടെ മറുപടി ഇങ്ങനെയായിരുന്നു. വിശദാംശങ്ങള്‍...

ഇന്ത്യ ലോകത്തിന്റെ നെറുകയിലേക്ക്; സൗദി, ഇറാന്‍ മന്ത്രിമാര്‍ ഡല്‍ഹിയിലെത്തും... പൊടുന്നനെ മാറ്റംഇന്ത്യ ലോകത്തിന്റെ നെറുകയിലേക്ക്; സൗദി, ഇറാന്‍ മന്ത്രിമാര്‍ ഡല്‍ഹിയിലെത്തും... പൊടുന്നനെ മാറ്റം

1

സിപിഎം നേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന് വാര്‍ത്തകള്‍ വരുന്നുണ്ട്. പല തരത്തിലുള്ള പ്രചാരണങ്ങളും നടക്കുന്നു. എന്താണ് വസ്തുത എന്നാണ് ഫാത്തിമ തഹ്‌ലിയയോട് അന്വേഷിച്ചത്. അവര്‍ പ്രചാരണം ശരിവയ്ക്കുകയോ തള്ളുകയോ ചെയ്തില്ല. ഇപ്പോള്‍ ഒന്നും പ്രതികരിക്കുന്നില്ലെന്നും രണ്ടുദിവസത്തിനകം മാധ്യമങ്ങളെ കാണാന്‍ തീരുമാനിച്ചിട്ടുണ്ട് എന്നുമായിരുന്നു തഹ്‌ലിയയുടെ മറുപടി.

2

ഫാത്തിമ തഹ്‌ലിയ മുസ്ലിം ലീഗ് വിടുമെന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രചാരണം. ചില മാധ്യമങ്ങള്‍ ഇത് സംബന്ധിച്ച് വാര്‍ത്ത നല്‍കുകയും ചെയ്തു. കോഴിക്കോട് ജില്ലാ പഞ്ചായത്തിലേക്ക് തഹ്ലിയ മല്‍സരിക്കുമെന്നും കാനത്തില്‍ ജമീല നിമയസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തില്‍ ഒഴിവ് വന്ന നന്മണ്ട ഡിവിഷനില്‍ തഹ്ലിയയെ സിപിഎം മല്‍സരിപ്പിക്കുമെന്നാണ് പ്രചാരണം.

3

തദ്ദേശ തിരഞ്ഞെടുപ്പില്‍ കാനത്തില്‍ ജമീല ജയിച്ചത് നന്മണ്ട ഡിവിഷനില്‍ നിന്നാണ്. അവര്‍ പിന്നീട് നിമയസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുകയും ജയിക്കുകയും ചെയ്തു. ഇതോടെ നന്മണ്ട ഡിവിഷനില്‍ ഉപതിരഞ്ഞെടുപ്പ് നടക്കും. ആറ് മാസത്തിനകം തിരഞ്ഞെടുപ്പ് നടക്കണമെന്നാണ് ചട്ടം. അങ്ങനെയാണെങ്കില്‍ ഇനി മൂന്ന് മാസത്തിനകം തിരഞ്ഞെടുപ്പ് നടക്കേണ്ടതുണ്ട്.

4

മുസ്സിം ലീഗ് നേതൃത്വം ഹരിത വിഷയത്തില്‍ എടുത്ത തീരുമാനങ്ങളില്‍ പലപ്പോഴും തഹ്ലിയ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. എംഎസ്എഫിന്റെ മൂന്ന് നേതാക്കള്‍ക്കെതിരെ വനിതാ കമ്മീഷനില്‍ പരാതി നല്‍കിയ ഹരിത ഭാരവാഹികള്‍ക്കെതിരെ മുസ്ലിം ലീഗ് നടപടിയെടുത്തിരുന്നു. ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിടുകയാണ് ലീഗ് നേതൃത്വം ചെയ്തത്. ഹരിത ഭാരവാഹികള്‍ക്ക് നീതി ലഭിച്ചില്ല എന്നായിരുന്നു തഹ്ലിയയുടെ പ്രതികരണം.

ഡേറ്റിങ് ആപ്പിലൂടെ പരിചയം; പിന്നീട് പ്രണയം... നടി വിദ്യുലേഖയും സഞ്ജയും ഒന്നിച്ചു... വിവാഹ ചിത്രങ്ങള്‍

5

ഹരിത സംസ്ഥാന കമ്മിറ്റി മുസ്ലിം ലീഗ് ഇപ്പോള്‍ പുനഃസംഘടിപ്പിച്ചിരിക്കുകയാണ്. വിമത നീക്കം നടത്തിയ എല്ലാവരെയും പരാതി നല്‍കിയവരെയും പൂര്‍ണമായും തഴഞ്ഞാണ് പുതിയ കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്. പുതിയ ഭാരവാഹികളോട് തനിക്ക് എതിര്‍പ്പില്ലെന്നും എന്നാല്‍ തിരഞ്ഞെടുത്ത രീതിയോട് യോജിക്കാനാകില്ലെന്നും തഹ്ലിയ പ്രതികരിച്ചിരുന്നു. കൂടുതല്‍ പേര്‍ക്കെതിരെ മുസ്ലിം ലീഗ് നടപടിയെടുക്കുമെന്നാണ് സൂചന. ഹരിതയിലെ വിവാദങ്ങള്‍ക്ക് പിന്നില്‍ സിപിഎം ആണ് എന്ന് മുസ്ലിം ലീഗ് നേതൃത്വം ആരോപിക്കുകയും ചെയ്തു.

6

എംഎസ്എഫിലെ ഗ്രൂപ്പ് പോരിന്റെ ഭാഗമാണ് വനിതാ കമ്മീഷനില്‍ പരാതി എത്തിയത് എന്ന് മുസ്ലിം ലീഗ് നേതൃത്വം വിലയിരുത്തുന്നു. അനുനയ നീക്കങ്ങളും നേതാക്കളുടെ നിര്‍ദേശങ്ങളും ഹരിതയുടെ 10 ഭാരവാഹികള്‍ തള്ളുകയാണ് ചെയ്തത് എന്നും നേതാക്കള്‍ പ്രതികരിച്ചു. ഇവരുടെ പ്രവര്‍ത്തനം നിഗൂഢമായിരുന്നു എന്നാണ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞത്.

7

ഹരിതയ്ക്ക് പുതിയ സംസ്ഥാന കമ്മിറ്റിയെ നിയോഗിച്ച്് തൊട്ടടുത്ത ദിവസമാണ് തഹ്ലിയയെ ദേശീയ വൈസ് പ്രസിഡന്റ് പദവിയില്‍ നിന്ന് നീക്കിയത്. ഇതിന് പിന്നാലെയാണ് തഹ്ലിയ സിപിഎം നേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന പ്രചാരണം. കോഴിക്കോട്ടെ മുന്‍ എംഎല്‍എയുമായാണ് ചര്‍ച്ച നടത്തിയതെന്ന് വാര്‍ത്തകളില്‍ പറയുന്നു. അതേസമയം, വെല്‍ഫെയര്‍ പാര്‍ട്ടിയിലേക്ക് തഹ്ലിയ പോകുമെന്ന് ചില കോണുകളില്‍ നിന്ന് പ്രചാരണമുണ്ട്. രണ്ടുദിവസത്തിനകം മാധ്യമങ്ങളെ കാണുമെന്ന് മാത്രമാണ് തഹ്ലിയ വണ്‍ ഇന്ത്യയോട് പറഞ്ഞിരിക്കുന്നത്.

cmsvideo
  ആണുങ്ങൾക്കെതിരെ പരാതി പറഞ്ഞ ഹരിത ഇനി ഇല്ല..പിടിച്ചു പുറത്താക്കി
  English summary
  Fathima Thahliya Who Removed MSF Vice President Post Says Will Meet Media Within Two Days
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X