'യുഡിഎഫ് പ്രചാരണത്തില്‍ പോരായ്മ; പല ലീഗ് നേതാക്കളും വന്നില്ല, കോണ്‍ഗ്രസില്‍ അഴിച്ചുപണി വേണം'
കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ പ്രചാരണത്തില്‍ പോരായ്മകളുണ്ടായി എന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരന്‍. രാഹുല്‍ ഗാന്ധി പ്രചാരണത്തിന് എത്തിയതോടെയാണ് അവസാന നിമിഷം യുഡിഎഫിന് മേല്‍ക്കൈ വന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുസ്ലിം ലീഗ് നേതാക്കള്‍ പ്രചാരണത്തില്‍ സജീവമാകാതിരുന്നതും സുധാകരന്‍ ചൂണ്ടിക്കാട്ടി. പികെ കുഞ്ഞാലിക്കുട്ടി ഒഴിച്ചുള്ള നേതാക്കളാരും പ്രചാരണത്തിന് എത്തിയില്ലെന്നും അദ്ദേഹം മനോരമയോട് പറഞ്ഞു. കോണ്‍ഗ്രസില്‍ സംഘടനാ തലത്തിലുള്ള അഴിച്ചുപണി വേണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

തദ്ദേശ തിരഞ്ഞെടുപ്പ് വേളയില്‍ കനത്ത തിരിച്ചടി കോണ്‍ഗ്രസിന് ലഭിച്ച വേളയിലും സംഘടാന തലത്തില്‍ അഴിച്ചുപണി വേണമെന്ന് കെ സുധാകരന്‍ ആവശ്യപ്പെട്ടിരുന്നു. അന്ന് സംസ്ഥാനത്ത് പലയിടത്തും കെ സുധാകരനോ കെ മുരളീധരനോ കോണ്‍ഗ്രസിന്റെ നേതൃത്വം ഏറ്റെടുക്കണം എന്നാവശ്യപ്പെട്ട് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. പിന്നീടാണ് തിരഞ്ഞെടുപ്പ് സമിതി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ടത്. ഐക്യത്തോടെയാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടതെങ്കിലും പ്രചാരണത്തില്‍ പോരായ്മയുണ്ടായി എന്നാണ് സുധാകരന്റെ നിലപാട്.
കര്‍ഷക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം, വെസ്റ്റേണ് പെരിഫറല്‍ എക്‌സ്പ്രസ് വേ തടഞ്ഞ് കര്‍ഷകര്‍
സംഘടനാ തലത്തില്‍ അഴിച്ചുപണി ആവശ്യമാണ്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തിയവരെ നേതൃത്വത്തില്‍ തുടരാന്‍ അനുവദിക്കരുത്. ഇക്കാര്യം പരിശോധിക്കാന്‍ കെപിസിസി ഒരു സമിതിയെ നിയോഗിക്കണം. നേതാക്കളുടെ ഇഷ്ടക്കാരെ തിരഞ്ഞെടുപ്പ് ചുമതലക്കാരാക്കി എന്ന ആക്ഷേപം പലയിടത്തും ഉയര്‍ന്നിരുന്നു. ഇക്കാര്യവും പരിശോധിക്കപ്പെടണം. ശക്തരായ നേതാക്കള്‍ വരണം. ആഞ്ജാശക്തിയുള്ളവര്‍ നേതൃത്വത്തിലെത്തണമെന്നും സുധാകരന്‍ പറഞ്ഞു.
വേറിട്ട ലുക്കില്‍ നടി ശ്രീമുഖി, ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications