കേരളത്തിലും 'പെണ് സുന്നത്ത്'... ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി സഹിയോ അന്വേഷണം
കോഴിക്കോട്: സ്ത്രീകളിലെ ചേലാകര്‍മ്മം സംബന്ധിച്ച ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ഏറെ പഴക്കമുണ്ട്. പുരുഷന്മാരിലെ 'സുന്നത്ത്' തന്നെ എന്തിന് എന്ന ചോദ്യവും പലരും ഉയര്‍ത്തുന്നുണ്ട്.
എന്നാല്‍ കേരളത്തിലും സ്ത്രീകളിലെ ചേലാകര്‍മ്മം നടക്കുന്നു എന്ന ഞെട്ടിപ്പിക്കുന്ന വിവരം ആണ് ഇപ്പോള്‍ പുറത്ത് വരുന്നത്. സന്നദ്ധ സംഘടനയായ സഹിയോ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
കോഴിക്കോട് ജില്ലയിലെ ഒരു ക്ലിനിക്കില്‍ സ്ത്രീകളുടെ ചേലാകര്‍മ്മവും നടക്കുന്നു എന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ ചേലാകര്‍മ്മത്തിന് വിധേയരാവര്‍ ഇതേ കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

സഹിയോ
ഒരു സന്നദ്ധ സംഘടനയാണ് സഹിയോ. സ്ത്രീകളിലെ ചേലാകര്‍മ്മം, ഖാറ്റ്നാ തുടങ്ങിയവയ്ക്കെതിരെ പ്രവര്‍ത്തിക്കുന്നവരാണ് ഇവര്‍. ദക്ഷിണ ഏഷ്യന്‍ രാജ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം.

പെണ് സുന്നത്ത് കേരളത്തിലും
സ്ത്രീകളിലെ ചേലാകര്‍മ്മം കേരളത്തിലും നടക്കുന്നുണ്ട് എന്നാണ് സഹിയോ നടത്തിയ രഹസ്യ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. മലബാര്‍ മേഖലയില്‍ ആയിരുന്നു അന്വേഷണം.

ലോകം അറിയുന്നത്
ഈജിപ്തിലും മറ്റ് ചില ആഫ്രിക്കന്‍ രാജ്യങ്ങളിലും സൗദി അറേബ്യയിലും എല്ലാം സ്ത്രീകളിലെ ചേലാകര്‍മ്മം പ്രചാരത്തിലുണ്ട്. ഇന്ത്യയില്‍ ദാവൂദി ബോറ എന്ന ഇസ്ലാമിക വിഭാദത്തില്‍ ഇത് പ്രചാരത്തിലുണ്ട്. എന്നാല്‍ അതിലും അപ്പുറത്തേക്ക് ഇത് വ്യാപിച്ചിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന വിവരം.

ഇസ്ലാമിക വിഭാഗങ്ങളില്‍
ദാവൂദി ബോറയ്ക്കപ്പുറം മറ്റ് ചില ഇസ്ലാമിക വിഭാഗങ്ങളിലും സ്ത്രീകളിലെ സുന്നത്ത് നടക്കുന്നുണ്ട് എന്നാണ് സഹിയോ പഠനത്തില്‍ വ്യക്തമായിരിക്കുന്നത്. നേരത്തെ തന്നെ ലഭിച്ച ചില സൂചനകളുടെ അടിസ്ഥാനത്തില്‍ 2017 ഫെബ്രുവരിയില്‍ ആയിരുന്നു രഹസ്യമായ അന്വേഷണം തുടങ്ങിയത്.

കോഴിക്കോട്ടെ ക്ലിനിക്ക്
കോഴിക്കോട്ടെ ഒരു ക്ലിനിക്കില്‍ സ്ത്രീകളുടെ ചേലാകര്‍മ്മം നടക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. രണ്ട് ഡോക്ടര്‍മാരാണ് ഇവിടെയുള്ളത്. ഇവര്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കേരളത്തിന്റെ പലഭാഗങ്ങളില്‍ നിന്ന്
കോഴിക്കോട് നിന്ന് മാത്രമല്ല, കേരളത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും സ്ത്രീകളുടെ ചേലാകര്‍മ്മത്തിനായി ആളുകള്‍ തങ്ങളുടെ ക്ലിനിക്കില്‍ എത്താറുണ്ട് എന്നാണത്രെ അവര്‍ വിശദീകരിച്ചത്. ഇങ്ങനെ എത്തുന്നവരുടെ എണ്ണം കൂടുന്നതായും അവര്‍ അവകാശപ്പെടുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

വളരെ ലളിതമെന്ന്
സ്ത്രീകളിലെ യോനിഛദത്തിന്റെ (ക്ലിറ്റോറിസ്) അഗ്ര ഭാഗത്തുള്ള ത്വക്ക് നീക്കുക മാത്രമാണ് ചെയ്യുന്നത് എന്നാണത്രെ ഡോക്ടര്‍ സഹിയോ പ്രവര്‍ത്തകരോട് പറഞ്ഞത്. ഇതില്‍ ഒരു അപകടവും ഇല്ലെന്നും ഡോക്ടര്‍ അവകാശപ്പെട്ടുവത്രെ.

കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍
ഒരു ബ്ലോഗിലെ കമന്റുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍ സഹിയോ കണ്ടെത്തിയത്. ഒരു മലയാളിയില്‍ നിന്ന് തന്നെയാണ് അന്വേഷണം തുടങ്ങിയത് എന്നും സഹിയോ വ്യക്തമാക്കുന്നു.

സുന്നത്ത് ക്ലിനിക്ക്
ഒട്ടുമിക്ക ആശുപത്രികളിലും ഇത്തരം കാര്യങ്ങള്‍ നടക്കുന്നില്ല എന്ന് തന്നെയാണ് അന്വേഷണത്തില്‍ പറയുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് 'സുന്നത്ത് ക്ലിനിക്ക്' എന്ന് അറിയപ്പെടുന്ന കോഴിക്കോട്ടെ ക്ലിനിക്കില്‍ എത്തിപ്പെടുന്നത്.

ഇഷ്ടം പോലെ ചെയ്യാറുണ്ടെന്ന്
സഹിയോ പ്രവര്‍ത്തകര്‍ തന്നെയാണ് ആവശ്യക്കാര്‍ എന്ന രീതിയില്‍ ക്ലിനിക്കിനെ സമീപിച്ചത്. ഇവിടെ ഇത് സ്ഥിരം ചെയ്യാറുണ്ട് എന്ന രീതിയില്‍ ആയിരുന്നു ക്ലിനിക്കിലെ ലേഡി ഡോക്ടര്‍ പ്രതികരിച്ചത്.

ലൈംഗിക സുഖം വര്‍ദ്ധിക്കും?
ലൈംഗിക സുഖം വര്‍ദ്ധിപ്പിക്കുന്നതും വിവാഹ ജീവിതത്തില്‍ മാറ്റിവയ്ക്കാന്‍ പറ്റാത്തതും ആയ കാര്യം എന്ന രീതിയില്‍ ആണ് ലേഡി ഡോക്ടര്‍ ചേലാകര്‍മ്മത്തെ വിശദീകരിച്ചത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വിവാഹ കൗണ്‍സിലിങ്ങിന് എത്തുന്നവരോട് ഇക്കാര്യം നിര്‍ദ്ദേശിക്കാറുണ്ട് എന്നും ഡോക്ടര്‍ പറഞ്ഞുവത്രെ.

കേരളത്തിലെ മുസ്ലീം വിഭാഗങ്ങളില്‍
കേരളത്തില്‍ മുസ്ലീം മതവിശ്വാസികളില്‍ തന്നെ പല വിഭാഗങ്ങള്‍ ഉണ്ട്. എങ്കിലും, എല്ലാ വിഭാഗങ്ങളിലും സ്ത്രീകളിലെ ചേലാകര്‍മ്മം പ്രചാരം നേടുന്നുണ്ട് എന്നാണ് കോഴിക്കോട്ടെ ക്ലിനിക്കിലെ ഡോക്ടര്‍മാര്‍ പറഞ്ഞത് എന്ന് സഹിയോ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

മുസ്ലീം സ്ത്രീകള്‍ക്ക് നിര്‍ബന്ധമോ?
പല സ്ഥലങ്ങളിലും മതപരമായി പിന്തുടരുന്ന ഒരു രീതി എന്ന നിലയില്‍ ആണ് സ്ത്രീകളില്‍ സുന്നത്ത് കര്‍മ്മം നടത്തുന്നത്. എന്നാല്‍ കോഴിക്കോട്ടെ ക്ലിനിക്കിലെ ഡോക്ടര്‍ പറഞ്ഞത് മതപരമായി ചെയ്യണം എന്ന് നിര്‍ബന്ധമില്ല എന്നാണത്രെ. പക്ഷേ ഭര്‍ത്താവോ, ഭര്‍തൃമാതാവോ പറയുകയാണെങ്കില്‍ നിര്‍ബന്ധമായും ചെയ്യണം എന്നും പറയുന്നുണ്ട്.

ഹദീസില്‍ പറയുന്നുണ്ടോ
ഹദീസില്‍ സ്ത്രീകളുടെ ചേലാകര്‍മ്മത്തെ കുറിച്ച് പലയിടത്തും പറയുന്നുണ്ട് എന്നാണ് ക്ലിനിക്കിലെ പുരുഷ ഡോക്ടര്‍ വ്യക്തമാക്കിയത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ആശങ്കകള്‍ വെറുതെയാണെന്നും ചെറിയൊരു മുറിവ് വരുത്തുക മാത്രമാണ് ചെയ്യുക എന്നും ആണത്രെ വിശദീകരിച്ചത്.

പരസ്യമായി ഇല്ല
കേരളത്തില്‍ ആരും ഇത്തരം കാര്യങ്ങള്‍ പരസ്യമാക്കുന്നില്ല എന്നതാണ് സത്യം. 'സുന്നത്ത് ക്ലിനിക്ക്' എന്ന് അറിയപ്പെടുന്ന കോഴിക്കോട്ടെ ക്ലിനിക്കിന്റെ വെബ്സൈറ്റിലും ഇക്കാര്യം പറയുന്നില്ല. എന്നാല്‍ ആണ്‍കുട്ടികളുടെ സുന്നത്തിനെ കുറിച്ച് കൃത്യമായി പറയുന്നും ഉണ്ട്.

രണ്ട് പേരെ കണ്ടെത്തി
സഹിയോ നടത്തിയ അന്വേഷണത്തില്‍ ചേലാകര്‍മ്മത്തിന് വിധേയരായ രണ്ട് സ്ത്രീകളെ കണ്ടെത്തിയിരുന്നു. ഒരാള്‍ മലയാളിയും മറ്റൊരാള്‍ കോയമ്പത്തൂര്‍ സ്വദേശിയും. എന്നാല്‍ ഇതേ കുറിച്ച് സംസാരിക്കാന്‍ രണ്ട് പേരും തയ്യാറായില്ല.

നിയമ വിരുദ്ധം?
പല ലോക രാഷ്ട്രങ്ങളും സ്ത്രീകളിലെ ചേലാകര്‍മ്മം നിയമം മൂലം നിരോധിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ഇതുവരെ ഇത്തരത്തില്‍ നിയമങ്ങള്‍ ഒന്നും നിലവിലില്ല എന്നതാണ് സത്യം.

ഫീമെയില്‍ ജെനീറ്റല്‍ മ്യൂട്ടിലേഷന്
കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നു എന്ന് കണ്ടെത്തിയ ചേലാ കര്‍മ്മം ലോകാരോഗ്യ സംഘടനയുടെ ഫീമെയില്‍ ജെനീറ്റല്‍ മ്യൂട്ടിലേഷന് നിര്‍വ്വചനത്തില്‍ പെടുന്നതാണ് എന്നാണ് സഹിയോ വ്യക്തമാക്കുന്നത്. സ്ത്രീകള്‍ക്ക് നേരെയുള്ള വിവേചനപൂര്‍ണമായ നടപടിയായും മനുഷ്യാവകശാല ലംഘനം ആയും ആണ് ഇതിനെ വിലയിരുത്തുന്നത്.

പഠനം നടത്തിയത്
ആരിഫ ജോഹരി, ആയിഷ മഹ്മൂദ് എന്നിവരുടെ നേതൃത്വത്തിലാണ് ഈ അന്വേഷണങ്ങള്‍ നടത്തിയത്. സഹിയോ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് വായിക്കാം...
-
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല"










Click it and Unblock the Notifications