ഫെനിക്ക് ജയിലില്‍ നിന്ന് ബിജുവിന്റെ ഭീഷണിക്കത്ത്

ബിജു എഴുതിയെന്ന് അവകാശപ്പെടുന്ന കത്തിന്റെ പകര്‍പ്പ് ഫെനി മാധ്യമങ്ങള്‍ക്ക് നല്‍കി. എല്ലാവരാലും കൈവിട്ടവനാണ് താന്‍. അവസാനത്തെ പ്രതീക്ഷയാണ് ഈ കത്ത്. താന്‍ പണം ചോദിച്ച കാര്യം സരിത അറിയണ്ട. സരിതയുടെ അമ്മയുടെ കയ്യില്‍ പണമുണ്ട്. അത് വാങ്ങി നവംബര്‍ 19ന് ഉള്ളില്‍ തരണം. എന്നിങ്ങനെയാണ് കത്തിന്റെ ഉള്ളടക്കം. താന്‍ മുമ്പ് സഹായിച്ചത് ഓര്‍ത്ത് പണം നല്‍കണമെന്നും അല്ലാത്ത പക്ഷം എല്ലാ കാര്യങ്ങളും മാധ്യമങ്ങളോട് പറയും എന്നുമാണ് ഭീഷണി.
ബിജു പറഞ്ഞ തിയ്യതി കഴിഞ്ഞിട്ടും പണം നല്‍കാത്തതിനാലാണ് സരിതയെയും മന്ത്രിമാരെയും ചേര്‍ത്ത് നുണപ്രചാരണം നടത്തുന്നതെന്നും ഫെനി ബാലകൃഷ്ണന്‍ ആരോപിച്ചു. മന്ത്രിമാരായ അനില്‍കുമാര്‍, കെസി വേണു ഗോപാല്‍, മുന്‍ മന്ത്രി കെബി ഗണേഷ് കുമാര്‍ എന്നിവര്‍ക്ക് സരിതയുമായി ബന്ധമുണ്ടെന്ന് ബിജു നേരത്തെ വെളിപ്പെടുത്തിയരുന്നു. ഇത് തെളിയിക്കുന്ന ദൃശ്യങ്ങളും സരിതയുടെ ഡയറിയും തന്റെ പക്കലുണ്ടെന്ന് ബിജു പറയുകയുണ്ടായി.
എന്നാല്‍ ബിജുവിനോട് പിന്നീട് പ്രതികരണം ചോദിക്കാന്‍ മാധ്യമങ്ങളെ പൊലീസ് അമുവദിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം ബിജുവിന്റെ പ്രതികരണം എടുക്കാന്‍ ശ്രമിച്ച പ്രാദേശിക മാധ്യമ പ്രകവര്‍ത്തകനെ പൊലീസ് മര്‍ദ്ദിച്ചിരുന്നു. ബിജുവിന് മാധ്യമങ്ങളുമായി സംസാരിക്കാന്‍ അവസരമൊരുക്കരുതെന്ന് മുകളില്‍ നിന്ന് നിര്‍ദ്ദേശം ലഭിച്ചതായാണ് സൂചന. എന്തായാലും ബിജുവിന്റെ നാവുകളെ ആരൊക്കയോ ഭയക്കുന്നു.












Click it and Unblock the Notifications