കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്സവാന്തരീക്ഷത്തില്‍ നാട്; നവീകരിച്ച മിഠായിത്തെരുവ് ജനങ്ങള്‍ക്ക് സമര്‍പ്പിച്ചു

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: പുതുമോടിയില്‍ അണിഞ്ഞൊരുങ്ങിയ മിഠായിത്തെരുവ് ഉത്സവാവേശം കലര്‍ന്ന അന്തരീക്ഷത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. പല ദിക്കുകളില്‍നിന്നായി ഒഴുകിയെത്തിയ ആയിരങ്ങള്‍ ദേശത്തിന്റെ തെരുവില്‍ കാല്‍പാദമൂന്നി ആഹ്ലാദം പങ്കുവച്ചു. സെല്‍ഫികളെടുത്തും കൈകോര്‍ത്തു നടന്നും അവര്‍ ആ തെരുവില്‍ അലിഞ്ഞു ചേര്‍ന്നു.

പിവി അൻവർ കുടുങ്ങും? വ്യവസായിയുടെ പണം തട്ടിയ കേസിന് പിന്നാലെ, ഇലക്ഷൻ കമ്മീഷനും പരാതി!പിവി അൻവർ കുടുങ്ങും? വ്യവസായിയുടെ പണം തട്ടിയ കേസിന് പിന്നാലെ, ഇലക്ഷൻ കമ്മീഷനും പരാതി!

6.2 കോടി രൂപ ചെലവിലാണ് മിഠായിത്തെരുവിന്റെ നവീകരണം പൂര്‍ത്തിയാക്കിയത്. ഇവിടെ വാഹനങ്ങള്‍ നിയന്ത്രിക്കാനുള്ള തീരുമാനം തെരുവിന്റെ നന്മ ലക്ഷ്യംവച്ചുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. ലോകത്ത് ഒട്ടേറെ പൈതൃക നഗരങ്ങളില്‍ വാഹനങ്ങള്‍ക്ക് പ്രവേശനം ഇല്ല. ഈ തീരുമാനം ഇവിടെയും മിഠായിത്തെരുവിന്റെ പ്രൗഢിയ നിലനിര്‍ത്തും.

sm1

ഇക്കാര്യത്തില്‍ ആദ്യം തെറ്റിദ്ധാരണ ഉണ്ടായിരുന്നുര്‍ ഇപ്പോള്‍ കാര്യം മനസിലാക്കിയതില്‍ സന്തോഷമുണ്ട്. തെരുവ് പൈതൃക പദ്ധതി വ്യാപാരികള്‍ക്കാണ് ആത്യന്തികമായി ഗുണം ചെയ്യുക. മിഠായിത്തെരുവ് പോലെത്തന്നെ കോഴിക്കോടിന്റെ പൈതൃകമുള്ള മറ്റു തെരുവുകളെയും ഇത്തരത്തില്‍ നവീകരിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി ടി.പി രാമകൃഷ്ണന്‍ ചടങ്ങില്‍ അധ്യക്ഷനായിരുന്നു.

sm13

എം കെ രാഘവന്‍ എംപി, എംഎല്‍എമാരായ എം.കെ മുനീര്‍, എ പ്രദീപ് കുമാര്‍, വികെസി മമ്മദ്‌കോയ, പുരുഷന്‍ കടലുണ്ടി, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ഡെപ്യൂട്ടി മേയര്‍ മീര ദര്‍ശക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി, ജില്ലാ കലക്റ്റര്‍ യു.വി ജോസ്, കോണ്‍പ്പറേഷന്‍ കൗണ്‍സിലര്‍ ജയശ്രീ കീര്‍ത്തി, സെക്രട്ടറി മൃണ്‍മയി ജോഷി, സിറ്റി പൊലീസ് കമ്മിഷണര്‍ എസ്. കാളിരാജ് മഹേശ്വര്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി ദാസന്‍, ആര്‍.കെ രമേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

English summary
Festival mood- kozhikode renovated sm street inaugrated
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X