Get Updates
Get notified of breaking news, exclusive insights, and must-see stories!

ടൂറിസത്തെ ആശ്രയിച്ച് പതിനഞ്ച് ലക്ഷത്തോളം പേർ; ഓണത്തിനെങ്കിലും ടൂറിസം മേഖല സജീവമാകുമോ?

തിരുവനന്തപുരം: കൊവിഡിനും രണ്ടാംഘട്ട ലോക്ക്ഡൗണിനും ശേഷം ഉണർവുണ്ടാകുമെന്ന പ്രതീക്ഷയിൽ ടൂറിസം മേഖല. മൂന്നാം തരംഗ രോഗവ്യാപന ഭീഷണി നിൽക്കുമ്പോഴും പ്രതിസന്ധിയിൽ നിന്ന് കരകയറാൻ കാത്തിരിക്കുകയാണ് മേഖലയിലെ പതിനഞ്ച് ലക്ഷത്തോളം വരുന്നവർ.ഒന്നാംഘട്ട രോഗവ്യാപനത്തിന് പിന്നാലെ വീണ്ടും നിലച്ച വിനോദസഞ്ചാരമേഖല ഓണത്തിനെങ്കിലും സജീവമായില്ലെങ്കിൽ നിരവധി പേരുടെ ജീവിതം ഇതോടെ കടക്കെണിയിലാകും.

tourism4

കൊവിഡ് നിയന്ത്രണങ്ങളിൽ ചെറിയ തോതിലെങ്കിലും ഇളവനുവദിക്കണമെന്ന ആവശ്യം വ്യാപാരികൾ ശക്തമാക്കുമ്പോൾ പെരുന്നാൾ ആഘോഷത്തിന് മാത്രമാണ് മൂന്ന് ദിവസം നിലവിൽ സർക്കാർ കച്ചവടസ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകിയിരിക്കുന്നത്. ഓണം വരെയെങ്കിലും എന്നും കടകൾ തുറക്കാൻ അനുവദിക്കണമെന്ന ആവശ്യവും വ്യാപാരികൾ ശക്തമായി ഉയർത്തുന്നുണ്ട്. എന്നാൽ, രോഗവ്യാപനം കൂടിനിൽക്കുന്ന സ്ഥലങ്ങളിൽ ബദൽ മാർഗങ്ങൾ കണ്ടെത്താൻ ഇനിയും കഴിഞ്ഞിട്ടില്ല.

മകളുമായി അദ്ദേഹം വലിയ അടുപ്പമായിരുന്നു; ഒടുവിൽ ജാനിനെ കുറിച്ച് വെളിപ്പെടുത്തി ആര്യ

tourism3

ടൂറിസം മേഖലയിൽ പ്രവർത്തനങ്ങൾ പുനരാരംഭിക്കാനുള്ള പദ്ധതികൾ ടൂറിസം വകുപ്പ് വിഭാവനം ചെയ്‌തു തുടങ്ങിയിട്ടുണ്ട്. കൊവിഡ് പശ്ചാത്തലത്തിൽ വിദേശ വിനോദ സഞ്ചാരികളുടെ വരവ് വൈകുമെന്നതിനാൽ ആഭ്യന്തര വിനോദ സഞ്ചാരികളെയാണ് ടൂറിസം മേഖല ലക്ഷ്യമിടുന്നത്. എന്നാൽ ഈ മേഖലയിൽ ഇനി എന്തു സംഭവിക്കുമെന്ന് ഇനിയും പറയാറായിട്ടില്ല.

കേരളത്തിലെ ജി.ഡി.പിയുടെ 10 മുതൽ 12 ശതമാനം വരെ സംഭാവന ചെയ്യുന്ന ടൂറിസം മേഖലയിൽ നിന്ന് പ്രതിവർഷം 45,000 കോടിയാണ് വരുമാനം. എന്നാൽ കൊവിഡിന്റെ ആദ്യവരവിൽ മേഖലയിലെ നഷ്ടം 30,711 കോടി രൂപയായിരുന്നു. ഈ സാമ്പത്തിക വർഷത്തിലാകട്ടെ ഇതുവരെ യാതൊരു സംഭാവനയുമുണ്ടായിട്ടില്ല.

 tourism2-

ടൂറിസ്റ്റ് ബസുകൾ, മറ്റു വാഹനങ്ങൾ, ഹൗസ് ബോട്ടുകൾ എന്നിവയ്ക്ക് ജി.ഫോം നൽകി ത്രൈമാസ ടാക്‌സ് തത്കാലത്തേക്ക് നീട്ടിവച്ചത് മാത്രമാണ് നിലവിലെ ആശ്വാസം. ബാങ്ക് ലോണുകളിൽ മോറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പലിശ അടക്കമുള്ള തുക അടയ്ക്കേണ്ടി വരുന്നതിനാൽ യാതൊരു നേട്ടവുമില്ലെന്നാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾ പറയുന്നത്.

അതേസമയം,ടൂറിസം മേഖലയിൽ ഓണത്തോടനുബന്ധിച്ച് പുത്തൻ മാറ്റങ്ങൾ കൊണ്ടുവരാനാകുമെന്ന പ്രതീക്ഷയിലാണ് സർക്കാരും ടൂറിസം വകുപ്പും.എന്നാൽ,രോഗവ്യാപനം കുറഞ്ഞ് നിൽക്കുന്ന പ്രദേശങ്ങളിൽ കൂടുതൽ ഇളവുകൾ നൽകിയാൽ വീണ്ടും രോഗം വ്യാപിക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും സംസ്ഥാനം ശക്തമായി പരിഗണിക്കുന്നുണ്ട്.

tourism1

അൻഷിത ഇത്രയും സുന്ദരിയായിരുന്നോ? ഒപ്പം ഋഷി സാറും.. ചിത്രങ്ങൾ വൻ വൈറൽ

ടി പി ആർ കുറവുള്ള മേഖലകളിൽ ഇളവുകൾ നൽകുന്നതോടൊപ്പം പുതിയ രോഗികൾ അധികമുണ്ടാകാതെ നോക്കാനും ആരോഗ്യവകുപ്പ് പ്രത്യേകം ശ്രദ്ധ പുലർത്തുന്നുണ്ട്. എല്ലാ വിഭാഗം ജനങ്ങളെയും ചേർത്തുപിടിച്ച് കരുതലോടെ ഓണക്കാലം മുന്നോട്ടു കൊണ്ടുപോകാനാണ് സർക്കാർ ശ്രമം.

Recommended Video

cmsvideo
    Minister Mohammed Riyas PA Press meet | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+