കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴിക്കോടും മലപ്പുറത്തും പാലക്കാട്ടും വിദ്യാര്‍ത്ഥികളുടെ കൂട്ടയടി, ഇടപെട്ട അധ്യാപകർക്കും തല്ല്

Google Oneindia Malayalam News

മലപ്പുറം/ പാലക്കാട് : മലപ്പുറത്തും പാലക്കാട്ടും കോഴിക്കോട്ടും വിദ്യാര്‍ത്ഥികളുടെ കൂട്ടതല്ല്.സ്കൂൾ കോളേജ് വിദ്യാ‍ര്‍ത്ഥികൾ തമ്മിലാണ് സംഘർഷം ഉണ്ടായത്.
സംഘർഷത്തിൽ നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ.

മലപ്പുറത്ത് വാഴക്കാട് ഗവണ്മെന്റ് ഹയർസക്കൻഡറി സ്കൂളിലായിരുന്നു കൂട്ടയടി. പ്ലസ് വൺ പ്ലസ് ടു വിദ്യാർത്ഥികൾ തമ്മില്ലായിരുന്നു സംഘർഷം.
പിടിച്ച് മാറ്റാൻ ചെന്ന അദ്ധ്യാപക‍ര്‍ക്കും കിട്ടി വിദ്യാർത്ഥികളുടെ തല്ല്.

fight

സ്കൂകൂളിൽ തുടങ്ങിയ അടി റോഡിലെത്തിയതോടെയാണ് അവസാനിച്ചത്. റോഡിലെത്തിയതോടെ കുട്ടി തല്ലുകാർക്ക് നേരെ നാട്ടുകാർ തിരിഞ്ഞു. ഇതോടെ വിദ്യാർത്ഥികൾ സ്കൂളിലേക്ക് തന്നെ തിരികെ കയറുകയായിരുന്നു. പ്ലസ് വണിൽ പഠിക്കുന്ന കുട്ടിയെ റാഗ് ചെയ്തതതോടെയാണ് സ്കൂളിൽ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടതല്ലുണ്ടായത്. പരിക്കേറ്റ ഒരു കുട്ടി ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ ആരും പരാതി നൽകിയിട്ടില്ലന്ന് പോലീസ് അറിയിച്ചു.

എല്‍ദോസ് കുന്നപ്പിളളിക്കെതിരായ കേസ്: ആരോപണവിധേയനായ കോവളം എസ്എച്ച്ഒയെ സ്ഥലം മാറ്റിഎല്‍ദോസ് കുന്നപ്പിളളിക്കെതിരായ കേസ്: ആരോപണവിധേയനായ കോവളം എസ്എച്ച്ഒയെ സ്ഥലം മാറ്റി

പാലക്കാട്ടും സമാനമായ രീതിയിൽ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി. മണ്ണാർക്കാട് എംഇഎസ് കല്ലടി കോളേജിലെ രണ്ടും മൂന്നും വര്‍ഷ വിദ്യാര്‍ത്ഥികൾ തമ്മിലാണ് സംഘർഷം ഉണ്ടായത്. രണ്ടാംവർഷ വിദ്യാർത്ഥികളെ മൂന്നാംവർഷ വിദ്യാർത്ഥികൾ മർദിച്ചെന്നാണ് പരാതി. സംഘർഷത്തിൽ അലനല്ലൂർ സ്വദേശി സഫ്വാന് തലയ്ക്ക് പരിക്കേറ്റു. രണ്ടാംവർഷ ഹിസ്റ്ററി വിദ്യാർത്ഥിയാണ് സഫ്വാ. സംഘം ചേർന്ന സീനിയർ വിദ്യാർത്ഥികൾ കല്ലുകൊണ്ട് ഇടിച്ചു എന്നാണ് പരാതിയിൽ ഉള്ളത്.
മൂന്നാം വർഷ വിദ്യാർത്ഥി ഷാഹിറിനും പരിക്കേറ്റിട്ടുണ്ട്. ഷാഹിറും ആശുപത്രിയിൽ ചികിതസ് തേടി.

കോഴിക്കോട് ഉള്ള്യേരി എം ദാസന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലാണ് വിദ്യാര്‍ത്ഥികള്‍ തമ്മിൽ കൂട്ടതല്ലുണ്ടായത്. സംഭവത്തിൽ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റതായാണ് റിപ്പോർട്ടുകൾ.മർദ്ദനത്തിൽ ഒരു വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. വിദ്യാര്‍ത്ഥിയെ മൊടക്കല്ലൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ടു ഡിപ്പാര്‍ട്ട് മെന്‍റിലെ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാവുകയായിരുന്നു.പോലീസ് സ്ഥലത്തെത്തിയതോടെയാണ് സംഘര്‍ഷം അവസാനിച്ചത്.

 പരാതിക്കാരിയുമായി ഒത്തുതീര്‍പ്പിലെത്തി; ശ്രീനാഥ് ഭാസിക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി പരാതിക്കാരിയുമായി ഒത്തുതീര്‍പ്പിലെത്തി; ശ്രീനാഥ് ഭാസിക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

English summary
fight between college students in kozhikode malappuram and palakkad several injured, police starts probe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X