കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിനിമക്കാരും ഇനി 'പ്രതിപക്ഷത്തിരിയ്ക്കും' സര്‍ക്കാരുമായി സഹകരിയ്ക്കില്ല

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: പ്രതിപക്ഷ പ്രതിഷേധത്തില്‍ നട്ടംതിരിയുന്ന സംസ്ഥാന സര്‍ക്കാരിനെതിരെ സിനിമ പ്രവര്‍ത്തകരും രംഗത്ത്. ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനത്ത് രാജ്‌മോഹന്‍ ഉണ്ണിത്താനെ നിയമിച്ച സര്‍ക്കാര്‍ നടപടിയ്‌ക്കെതിരെയാണ് സിനിമാക്കാര്‍ പ്രതിഷേധത്തിന് ഒരുങ്ങുന്നത്. ഇനിമുതല്‍ സര്‍ക്കാരിന്റെ പരിപാടികളുമായി സഹകരിയ്ക്കില്ലെന്ന് അമ്മ സെക്രട്ടറിയും കെഎസ്എഫിഡിസി വൈസ് ചെയര്‍മാനുമായിരുന്ന ഇടവേള ബാബു .

ഇടവേള ബാബു, മണിയന്‍ പിള്ള രാജു എന്നീ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ ഉണ്ണിത്താനെതിരെ പരസ്യമായി രംഗത്തെത്തുകയും ഒടുവില്‍ രാജി സമര്‍പ്പിയ്ക്കുകയുമായിരുന്നു. മറ്റൊരു ബോര്‍ഡ് അംഗം കൂടിയായ കാലടി ഓമനയും രാജി വച്ചു. പ്രതിഷേധം വകവയ്ക്കാതെ സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണെങ്കില്‍ പ്രതിഫലം വാങ്ങാതെ തങ്ങള്‍ അഭിനയിച്ച പരസ്യ ചിത്രങ്ങള്‍ ഉള്‍പ്പടെയുള്ളവ പിന്‍വലിയ്ക്കുമെന്നും ഇടവേള ബാബു പറഞ്ഞു.

Idavela Babu, Maniyanpilla Raju

സര്‍ക്കാരിന്റെ പരസ്യങ്ങളും പരിപാടികളും ബഹിഷ്‌കരിയ്ക്കുമെന്നാണ് അമ്മ സെക്രട്ടറി പറയുന്നത്. മാത്രമല്ല രാജ്‌മോഹന്‍ ഉണ്ണിത്താനെ പിന്തുണച്ച് രംഗത്തെത്തിയ ചലച്ചിത്രതാരം സലീം കുമാര്‍ ഒറ്റപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. താരങ്ങള്‍ മാത്രമല്ല ചലച്ചിത്ര പ്രവര്‍ത്തകര്‍ ഒന്നടങ്കം സര്‍ക്കാരുമായി സഹകരിയ്ക്കില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ കെഎസ്എഫ്ഡിയില്‍ നിന്ന് രാജിവയ്ക്കുമെന്നാണ് അറിയുന്നത്.

English summary
Film workers will not co-operate with government; Idavela Babu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X