കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുണ്ടാ പിരിവ് കൊടുത്തില്ല; തായ്‌ലാന്റില്‍ മലയാള സിനിമയുടെ ചിത്രീകരണം നിര്‍ത്തിച്ചു

Google Oneindia Malayalam News

കൊച്ചി: തായ്‌ലാന്റില്‍ ചിത്രീകരിക്കുന്ന മലയാള സിനിമയുടെ ഷൂട്ടിംഗ് ഗുണ്ടകളുടെ ആക്രമണത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചു. ലിഞ്ചു എസ്തപ്പാന്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ 22 എന്ന സിനിമയുടെ ഷൂട്ടിംഗ് ആണ് നിര്‍ത്തിവെച്ചത്. 2018 ല്‍ തായ്‌ലന്റിലെ ഒരു ഗുഹയില്‍ പെട്ടുപോയ കുട്ടികളെ രക്ഷിച്ച സംഭവത്തെ ആസ്പദമാക്കി നിര്‍മിക്കുന്ന മലയാള സിനിമയാണ് ആക്ഷന്‍ 22. തായ്‌പ്പോങ് എന്ന സ്ഥലത്ത് നടന്ന ചിത്രീകരണമാണ് ചില നാട്ടുകാരും ഗുണ്ടകളും ചേര്‍ന്ന് തടഞ്ഞത്.

ഇവര്‍ സ്ഥലത്തെ പ്രാദേശിക ഗുണ്ടകളാണെന്ന് സംവിധായകന്‍ ലിഞ്ചു എസ്തപ്പാന്‍ പറയുന്നു. തായ്‌ലാന്റ് സര്‍ക്കാരിന്റെ അനുമതിയോട് കൂടിയാണ് സിനിമയുടെ ചിത്രീകരണം തുടങ്ങിയത് എന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. ഷൂട്ടിംഗ് നടക്കുമ്പോള്‍ തന്നെ ചിലര്‍ എത്തി പണം ആവശ്യപ്പെട്ടിരുന്നു. നിവൃത്തിയില്ലാതെ വന്നപ്പോള്‍ ചിലര്‍ക്ക് പണം കൊടുത്തിരുന്നു. പിന്നീട് ഇത് തുടര്‍ന്നതോടെ പൊലീസിനെ സമീപിക്കുകയായിരുന്നു.

shoot

ചിത്രീകരണാവശ്യത്തിനായി വാടകയ്‌ക്കെടുത്ത വന്‍ വിലയുള്ള കാറുകളില്‍ കല്ലുകളുപയോഗിച്ച് വരയുകയും പെയിന്റ് ഇളക്കുകയും ചെയ്തു. തായ്‌ലാന്റ് പൊലീസ് സംവിധായകന്‍ ലിഞ്ചു എസ്തപ്പാന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡി മുരളി, സംഗീത സംവിധായകന്‍ സുബൈര്‍ അലി ഖാന്‍, ശ്രീ പ്രസാദ്, രാജീവ് മാനന്തവാടി, ജ്യോതിഷ് ജോസ് തുടങ്ങിയവരുമായി ചര്‍ച്ച നടത്തി ചിത്രീകരണം പുനരാരംഭിക്കാന്‍ തീരുമാനിച്ചിരുന്നു.

'കാവ്യയുടെ ബ്രദറിനേയും വൈഫിനേയും ഞാന്‍ അവിടെ കണ്ടിട്ടുണ്ട്'; പുനരാവിഷ്‌കരിച്ച 9 വീഡിയോകളുണ്ടെന്ന് സായ് ശങ്കര്‍'കാവ്യയുടെ ബ്രദറിനേയും വൈഫിനേയും ഞാന്‍ അവിടെ കണ്ടിട്ടുണ്ട്'; പുനരാവിഷ്‌കരിച്ച 9 വീഡിയോകളുണ്ടെന്ന് സായ് ശങ്കര്‍

അതിനിടെ മഴ പെയ്തതോടെ ചിത്രീകരണം നടത്തുന്നതിനെതിരെ നാട്ടുകാര്‍ രംഗത്തെത്തി. തായ്‌ലന്‍ഡിലെ ഉള്‍നാടന്‍ പ്രദേശങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ആളുകളാണെങ്കിലും ഗുണ്ടായിസം നല്ല പോലെ ഉണ്ടെന്നാണ് സംവിധായകന്‍ ലിഞ്ചു എസ്തപ്പാന്‍ പറഞ്ഞത്. പ്രശ്‌നത്തില്‍ വീണ്ടും പൊലീസ് ഇടപെടുകയും ഷൂട്ടിങ് നടത്താന്‍ സുരക്ഷയൊരുക്കാം എന്ന് പറഞ്ഞെങ്കിലും അത് വേണ്ടെന്ന് നിര്‍മാതാവ് തീരുമാനിക്കുകയായിരുന്നു.

ജീന്‍സും ടോപ്പും പാന്റുമണിഞ്ഞ് എന്ന് പാടേണ്ടി വരോ...; മിയയുടെ വൈറല്‍ ചിത്രങ്ങള്‍

തായ്‌ലന്‍ഡില്‍ നടന്ന സംഭവത്തെ ആസ്പദമാക്കിയുള്ളതിനാലാണ് അവിടം തന്നെ ലൊക്കേഷനായി തിരഞ്ഞെടുത്തതെന്നും ഇനി ഹൈദരാബാദിലെ രാമോജി റാവു ഫിലിം സിറ്റിയില്‍ സെറ്റിട്ട് തുടര്‍ ചിത്രീകരണം നടത്താനാണ് ശ്രമമെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. തമിഴ്‌നടന്‍ ഭരത് നായക വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ ഹൃദയം ഫെയിം കലേഷ്, കൃഷ്ണശങ്കര്‍, ശബരീഷ് വര്‍മ, ഇര്‍ഷാദ്, ലാലു അലക്‌സ് എന്നിവര്‍ വേഷമിടുന്നു. ഭാരതി ക്രിയേഷന്റെ ബാനറില്‍ ചന്ദ്രന്‍ തിക്കോടിയാണ് ആക്ഷന്‍ 22-വിന്റെ നിര്‍മാണം.

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

English summary
Filming of Malayalam movie has been stopped in Thailand due to Goonda attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X