ഒടുവില്‍ അമ്മയ്ക്ക് നീതി: കുഞ്ഞിനെ അനുപമയ്ക്കൊപ്പം വിട്ട് കോടതി
തിരുവനന്തപുരം: വിവാദമായ ദത്ത് കേസില്‍ കുഞ്ഞിനെ മാതാവ് അനുപമയ്ക്ക് നല്‍കാന്‍ ഉത്തരവിട്ട് കോടതി. കുഞ്ഞ് അനുപമയുടേയും അജിത്തിന്റെതെന്നും വ്യക്തമാക്കുന്ന കുഞ്ഞിന്റെ ഡിഎന്‍എ പരിശോധനാ ഫലം ശിശു ക്ഷേമ സമി (സിഡബ്ല്യുസി) കോടതിയില്‍ കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് കുഞ്ഞിനെ ഇന്ന് തന്നെ കൈമാറാണമെന്ന് തിരുവനന്തപുരം വഞ്ചിയൂര്‍ കോടതി ഉത്തരവിട്ടത്. ശിശു ഭവന്‍ അധികൃതര്‍ കോടതിയിലെത്തിച്ച കുഞ്ഞി വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കാന്‍ ജഡ്ജി ആവശ്യപ്പെട്ടു.

ജഡ്ജിയുടെ ചേമ്പറിലായിരുന്നു നടപടി ക്രമങ്ങള്‍. ഇതിന് ശേഷം കുഞ്ഞിനെ അനുപമയ്ക്ക് കൈമാറിക്കൊണ്ടുള്ള ഉത്തരവ് കോടതി പുറപ്പെടുവിക്കുകായിരുന്നു. കോടതി മുറിയില്‍ നിന്നും കുഞ്ഞുമായിട്ടാണ് അനുപമയും കുഞ്ഞും പുറത്തിറങ്ങിയത്. കെകെ രമ എംഎല്‍എ ഉള്‍പ്പടേയുള്ളവര്‍ ഇരുവര്‍ക്കൊപ്പം കോടതി മുറിയിലുണ്ടായിരുന്നു. കേസ് പരിഗണിക്കാന്‍ 30 വരെ സമയമുണ്ടായിരുന്നെങ്കിലും കേസ് എത്രയും പെട്ടന്ന് പരിഗണിക്കണമെന്ന് അനുപമയും, കുട്ടിയുടെ അമ്മയുടെ വികാരം പരിഗണിച്ച് കേസ് വേഗം പരിഗണിക്കണമെന്ന് സര്‍ക്കാരും ആവശ്യപ്പെട്ടിരുന്നു.
Recommended Video
കോടതി വളപ്പില്‍ നിന്നും സമര പന്തലിലേക്ക് മടങ്ങിയ അനുപമയും അജിത്തും അവിടെ വെച്ച് മാധ്യമങ്ങളോട് സംസാരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറിയും സി പി എം നേതാവുമായി ഷിജു ഖാന്‍ ഉള്‍പ്പടേയുള്ളവര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള തന്റെ സമരം തുടരുമെന്ന് അനുപമ നേരത്തെ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications