കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒടുവില്‍ സച്ചിന്‍ മുഖ്യന്റെ പടവും ഫേസ്ബുക്കിലിട്ടു

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കേരളം സന്ദര്‍ശിച്ചതിന്റെ ആവേശം അടുത്ത ദിവസം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രത്തോടെ വിവാദത്തിലേക്കാണ് മാറിയത്. ഇന്ത്യന്‍ ഫുട്‌ബോള്‍ സൂപ്പര്‍ ലീഗില്‍ സച്ചിന്റെ ഉടമസ്ഥതയിലുള്ള ടീമിന് പിന്തുണ തേടിയായിരുന്നു സച്ചിന്‍ കേരളത്തിലെത്തിയത്.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയേയും പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനേയും സന്ദര്‍ശിച്ച സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പക്ഷേ ഫേസ്ബുക്കില്‍ ഫോട്ടോയിട്ടപ്പോള്‍ മുഖ്യമന്ത്രിയെ തഴഞ്ഞു. ഇതോടെ ഫേസ്ബുക്കില്‍ രാഷ്ട്രീയ യുദ്ധവും തുടര്‍ന്നു.

Sachin FB

വിഎസ്സിലെ ജനനേതാവിനെ സച്ചിന്‍ തിരിച്ചറിഞ്ഞു, സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയുടെ പങ്ക് അറിഞ്ഞതുകൊണ്ടാണ് സച്ചിന്‍ മുഖ്യമന്ത്രിയുടെ ഫോട്ടോ പോസ്റ്റ് ചെയ്യാതിരുന്നത് എന്ന് തുടങ്ങി കമന്റുകളും പോസ്റ്റുകളും പാറിനടന്നു. ഉമ്മന്‍ ചാണ്ടി അനുകൂലികള്‍ പ്രതിഷേധവും ആയി രംഗത്തെത്തി.

പ്രതിഷേധം മൂത്തതുകൊണ്ടാണോ എന്നറിയില്ല, മണിക്കൂറുകള്‍ക്ക് ശേഷമെങ്കിലും ഉമ്മന്‍ ചാണ്ടിക്കും മറ്റ് മന്ത്രിമാര്‍ക്കും ഒപ്പം നില്‍ക്കുന്ന ഫോട്ടോ സച്ചിന്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തു. ദേശീയ ഗെയിംസിന്റെ ഗുഡ് വില്‍ അംബാസഡായി തന്നെ ക്ഷണിച്ചതിലുള്ള സന്തോഷം പ്രകടിപ്പിച്ചുകൊണ്ടാണ് പോസ്റ്റ്.

ഇനി ആര്‍ക്കും പരാതി ഉണ്ടാകാന്‍ പാടില്ലെന്ന് കരുതിയായിരിക്കണം സച്ചിന്‍ ഇങ്ങനെ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തത്. യുഡിഎഫിലെ പ്രധാന ഘടകകക്ഷികളായ മുസ്ലീം ലീഗിന്റേയും കേരള കോണ്‍ഗ്രസ് എമ്മിന്റേയും നേതാക്കളും ഫോട്ടോയില്‍ സച്ചിനേക്കാള്‍ തെളിഞ്ഞ് നില്‍ക്കുന്നുണ്ട്.

English summary
Finally Sachin posted photo with Oommen Chandy in his FB page
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X