പോലീസ് വകുപ്പിൽ സാമ്പത്തിക കുറ്റകൃത്യവിഭാഗം;അനുമതി ധനവകുപ്പ് എതിർപ്പ് മറികടന്ന്
തിരുവനന്തപുരം; പോലീസ് വകുപ്പിൽ സാമ്പത്തിക കുറ്റകൃത്യവിഭാഗം രൂപീകരിച്ച് ഉത്തരവിറക്കി. ക്രൈംബ്രാഞ്ചിന്റെ കീഴിൽ വകുപ്പ് രൂപീകരിച്ചിരിക്കുന്നത്. ഒരു ഐജിയുടെ നേത്യത്വത്തിലാകും പ്രത്യേക വിഭാഗം പ്രവർത്തിക്കുക.
ചതി, സാമ്പത്തിക തട്ടിപ്പുകൾ, പണമിടപാടുകൾ, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കൽ എന്നിങ്ങനെയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഈ വിഭാഗത്തിനായിരിക്കും അന്വേഷണച്ചുമതല.

ഈ വിഭാഗത്തിന് 233 തസ്തികകളാണ് സൃഷ്ടിക്കുക. 226 എക്സിക്യൂട്ടീവ് തസ്തികകളും 7 മിനിസ്റ്റീരിയൽ തസ്തികകളുമാണ് സൃഷ്ടിക്കുക. ഒരു ഐ ജി, നാല് എസ് പി, 11 ഡി വൈ എസ് പി, 19 ഇൻസ്പെക്ടർമാർ, 29 എസ് ഐമാർ, 73 വീതം എസ് സി പി ഒ, സി പി ഒ, 16 ഡ്രൈവർമാർ എന്നിങ്ങനെയാണ് എക്സിക്യൂട്ടീവ് തസ്തികകൾ. അതേസമയം പുതിയ തസ്തികകൾ രൂപീകരിക്കാനുള്ള നീക്കത്തെ നേരത്തേ ധനവകുപ്പ് എതിർത്തിരുന്നു. ഈ എതിർപ്പുകൾ മറികടന്നാണ് സർക്കാർ തിരുനാനം.
അതിനിടെ സംസ്ഥാന പോലീസ് തലപ്പത്ത് വീണ്ടും അഴിച്ച് പണി. ഇന്‍റലിജൻസ് ഐജി ഹർഷിത അട്ടലൂരിയെ തിരുവനന്തപുരം ക്രൈബ്രാഞ്ചിലേക്ക് സ്ഥലം മാറ്റി. ട്രെയിനിംഗ് ഐജിയായ കെ സേതു രാമനാണ് പുതിയ ഇന്റലിജൻസ് ഐജി. ക്രൈംബ്രാഞ്ച് ഐജിയായിരുന്ന കെ പി ഫിലിപ്പിനെയാണ് പൊലീസ് അക്കാദമി ട്രെയിനിംഗ് ഐജി ചുമതല.












Click it and Unblock the Notifications