Get Updates
Get notified of breaking news, exclusive insights, and must-see stories!

'ആരുടെ അനാസ്ഥയായാലും അധികാരികള്‍ സമാധാനം പറഞ്ഞേ മതിയാവൂ'; തുറന്നടിച്ച് അശ്വതി

നിങ്ങളില്‍ ചിലരുടെ സ്വാര്‍ത്ഥ ലാഭങ്ങള്‍ക്ക് വില കൊടുക്കുന്നത് ലക്ഷക്കണക്കിന് മനുഷ്യരാണ്. നുണകള്‍ക്ക് മേല്‍ നുണകള്‍ നിരത്തി ഈ പുകമറയില്‍ നിങ്ങള്‍ എത്ര നാള്‍ ഒളിഞ്ഞിരിക്കും.

aswathy

കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തത്തില്‍ സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയരുന്നു. സിനിമ- സാംസ്‌കാരിക മേഖലയിലുള്ള നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോഴിതാ നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത് വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ്.

മനുഷ്യര്‍ സകലതും വെട്ടിപ്പിടിച്ചും മാറ്റിവച്ചും വിലയിട്ടതിനു ശേഷം മിച്ചമുണ്ടായിരുന്നത് കുറച്ച് പ്രാണവായു ആയിരുന്നു. കാശ് കൊടുക്കാതെ സുലഭമായി കിട്ടിയിരുന്നത്...! അതിനുള്ള അവകാശം കൂടിയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൊച്ചിക്കാര്‍ക്ക് നഷ്ടപ്പെടുന്നതെന്ന് അശ്വതി ശ്രീകാന്ത് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

നിങ്ങളില്‍ ചിലരുടെ സ്വാര്‍ത്ഥ ലാഭങ്ങള്‍ക്ക് വില കൊടുക്കുന്നത് ലക്ഷക്കണക്കിന് മനുഷ്യരാണ്. നുണകള്‍ക്ക് മേല്‍ നുണകള്‍ നിരത്തി ഈ പുകമറയില്‍ നിങ്ങള്‍ എത്ര നാള്‍ ഒളിഞ്ഞിരിക്കും. പുക മണം തിക്കി തലവേദനിക്കുന്ന വീടകങ്ങളില്‍, എല്ലാം നിങ്ങള്‍ പരിഹരിക്കും എന്ന് വിശ്വസിച്ച് ഞങ്ങള്‍ ഉറങ്ങിയാല്‍, നാളെ ഉണരും എന്ന് എന്താണുറപ്പെന്നും അശ്വതി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ ചോദിക്കുന്നു. അശ്വതിയുടെ വാക്കുകളിലേക്ക്...

എല്ലാവര്‍ക്കും ഒരുപോലെ അവകാശപ്പെട്ട ഭൂമിയില്‍ സകലതിനും കാശ് കൊടുത്ത് ജീവിക്കേണ്ട അവസ്ഥയുള്ള ഒരേ ഒരു ജീവി വര്‍ഗം മനുഷ്യരാണെന്ന് ഓര്‍ക്കുമ്പോള്‍ അത്ഭുതം തോന്നാറുണ്ട്. എല്ലാവരുടേതുമായ ഭൂമി, എല്ലാവരുടേതുമായ വെള്ളം, എല്ലാവരുടേതുമായ വായു. മനുഷ്യര്‍ സകലതും വെട്ടിപ്പിടിച്ചും മാറ്റിവച്ചും വിലയിട്ടതിനു ശേഷം മിച്ചമുണ്ടായിരുന്നത് കുറച്ച് പ്രാണവായു ആയിരുന്നു.

കാശ് കൊടുക്കാതെ സുലഭമായി കിട്ടിയിരുന്നത്...! അതിനുള്ള അവകാശം കൂടിയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൊച്ചിക്കാര്‍ക്ക് നഷ്ടപ്പെടുന്നത്. ആരുടെ അനാസ്ഥയായാലും അധികാരികള്‍ സമാധാനം പറഞ്ഞേ മതിയാവൂ. നിങ്ങളില്‍ ചിലരുടെ സ്വാര്‍ത്ഥ ലാഭങ്ങള്‍ക്ക് വില കൊടുക്കുന്നത് ലക്ഷക്കണക്കിന് മനുഷ്യരാണ്.

നുണകള്‍ക്ക് മേല്‍ നുണകള്‍ നിരത്തി ഈ പുകമറയില്‍ നിങ്ങള്‍ എത്ര നാള്‍ ഒളിഞ്ഞിരിക്കും. പുക മണം തിക്കി തലവേദനിക്കുന്ന വീടകങ്ങളില്‍, എല്ലാം നിങ്ങള്‍ പരിഹരിക്കും എന്ന് വിശ്വസിച്ച് ഞങ്ങള്‍ ഉറങ്ങിയാല്‍, നാളെ ഉണരും എന്ന് എന്താണുറപ്പ് .

അതേസമയം, അന്തരക്ഷത്തിലെ പുകയുടെ അളവ് തുടരുന്ന സാഹചര്യത്തില്‍ വടവുകോട് - പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്ത് , കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി , മരട് മുനിസിപ്പാലിറ്റി , കളമശ്ശേരി മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 13 - 03 - 23 , 14 - 03 - 23, 15- 03- 23 ദിവസങ്ങളില്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

അങ്കണവാടികള്‍, കിന്റര്‍ഗാര്‍ട്ടണ്‍ , ഡേ കെയര്‍ സെന്ററുകള്‍ എന്നിവയ്ക്കും സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ, സ്‌കൂളുകള്‍ക്കും അവധി ബാധകമായിരിക്കും. എസ് എസ് എല്‍ സി, വി എച്ച് എസ് ഇ, ഹയര്‍ സെക്കണ്ടറി പ്ലസ് വണ്‍, പ്ലസ് ടു പൊതു പരീക്ഷകള്‍ക്കും സര്‍വകലാശാല പരീക്ഷകള്‍ക്കും അവധി ബാധകമല്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചിരുന്നു.

ബ്രഹ്മപുരം മാലിന്യശേഖരണ പ്ലാന്റില്‍ ഉണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ അന്തരീക്ഷത്തില്‍ അനുഭവപ്പെടുന്ന പുകയുടെ തോതില്‍ ഗണ്യമായ കുറവ് വന്നിട്ടുണ്ട് . കൂടാതെ വായു ഗുണ നിലവാര സൂചിക കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് വലിയ തോതില്‍ മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് ജില്ലാ ഭരണകൂടം അറിയിക്കുന്നത് .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+