കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'എല്ലാം നിർത്തിയിട്ടും ആക്രമിക്കുന്നു'; ചാരിറ്റി പ്രവർത്തനവുമായി വീണ്ടും ഫിറോസ് കുന്നംപറമ്പിൽ

  • By Aami Madhu
Google Oneindia Malayalam News

തിരുവനന്തപുരം; ചാരിറ്റി പ്രവർത്തനം വീണ്ടും തുടങ്ങുകയാണെന്ന് പ്രഖ്യാപിച്ച് ഫിറോസ് കുന്നുംപറമ്പിൽ. എല്ലാം അവസാനിപ്പിച്ച് കുടുംബത്തോടൊപ്പം കൂടാനാഗ്രഹിച്ചാണ് ചാരിറ്റി അവസാനിപ്പിച്ചത്, പക്ഷെ എല്ലാം അവസാനിപ്പിച്ചിട്ടും പിൻതുടർന്ന് ആക്രമിച്ച് കൊണ്ടിരിക്കുകയാണെന്ന് ഫിറോസ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.ഇത്തരക്കാർക്ക് മുന്നിൽ ഇനി മാറിനിൽക്കുന്നതിൽ അർത്ഥമില്ല അവസാനിപ്പിച്ചിടത്ത് നിന്നും ഞാൻ തുടരുകയാണെന്നും ഫിറോസ് പോസ്റ്റിൽ പറയുന്നു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം.

 f2-1575348776-1588406488.

നമുക്ക് തുടങ്ങാം.........കള്ള പ്രചരണങ്ങളും എഡിറ്റിങ്ങ് വീഡിയോസ് ഉണ്ടാക്കി വിവാദങ്ങൾ സൃഷ്ടിക്കുന്ന ഫേക്ക് പേജുകളും,നിരന്തരം ആക്രമിക്കുന്ന സൈബർ ഗുണ്ടകളും,ചെയ്യുന്ന പ്രവർത്തനത്തിന് സമാധാനം താരാതായപ്പോഴാണ് എല്ലാം അവസാനിപ്പിച്ച് കുടുംബത്തോടൊപ്പം കൂടാനാഗ്രഹിച്ച് ചാരിറ്റി അവസാനിപ്പിച്ചത്, പക്ഷെ എല്ലാം അവസാനിപ്പിച്ചിട്ടും പിൻ തുടർന്ന് ആക്രമിച്ച് കൊണ്ടിരിക്കുന്ന ഇത്തരക്കാർക്ക് മുന്നിൽ ഇനി മാറിനിൽക്കുന്നതിൽ അർത്ഥമില്ല അവസാനിപ്പിടത്ത് നിന്നും ഞാൻ തുടരുകയാണ് നാളെ മുതൽ നിങ്ങൾ ആഗ്രഹിച്ചിരുന്ന ഇഷ്ടപ്പെട്ടിരുന്ന ആ പഴയ ഫിറോസ് കുന്നംപറമ്പിൽ നിങ്ങൾക്ക് മുന്നിൽ നിങ്ങളെ തേടിയിറങ്ങുകയാണ് ആ സ്നേഹവും സപ്പോർട്ടും പ്രാർത്ഥനയും തുടർന്നും ഉണ്ടാവണം ...........

NB: തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ഉറപ്പായും ശിക്ഷ ലഭിക്കണം എനിക്കെതിരെ ഫേസ്ബുക്കിൽ കുരക്കുന്നവരോട് നിങ്ങളുടെ കയ്യിൽ എനിക്കെതിരെ എന്ത് തെളിവുണ്ടെങ്കിലും പോലിസിൽ ബന്ധപ്പെടു പരാതി നൽകൂ......., ഫിറോസ് കുറിച്ചു.

Recommended Video

cmsvideo
Firos Kunnamparambil Calls a Girl Prostitute

ഇക്കഴിഞ്ഞ ഡിസംബറിലാണ് ഫിറോസ് കുന്നംപറമ്പിൽ ചാരിറ്റി പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് ഫേസ്ബുക്കിലൂടെ അറിയിച്ചത്. തനിക്ക് ഒരു കുടുംബം പോലും ഉണ്ടെന്ന് ചിന്തിക്കാത്ത തരത്തിലാണ് ഓരോരോ ആരോപണങ്ങള്‍ ഉയരുന്നത്. ഇനി വയ്യ. സഹായം ചോദിച്ച് ഒരു വീഡിയോയുമായി ഫിറോസ് കുന്നംപറമ്പില്‍ ഇനി വരില്ല. ഇതുവരെ നിങ്ങള്‍ തനിക്ക് നല്‍കിയ സ്‌നേഹത്തിന് നന്ദി.തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളൽ മനസ് മടുത്തെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഫിറോസ് പറഞ്ഞിരുന്നു.

സമ്മർദ്ദം ശക്തമായി,രണ്ടാം ഘട്ട മന്ത്രിസഭ വികസനത്തിന് ചൗഹാൻ; സർപ്രൈസ് പ്രതീക്ഷിച്ച് കോൺഗ്രസ്സമ്മർദ്ദം ശക്തമായി,രണ്ടാം ഘട്ട മന്ത്രിസഭ വികസനത്തിന് ചൗഹാൻ; സർപ്രൈസ് പ്രതീക്ഷിച്ച് കോൺഗ്രസ്

'ട്രെയിൻ ഇറങ്ങുമ്പോൾ കുടിയേറ്റ തൊഴിലാളികൾക്ക് 7500 രൂപ നൽകണം,മൊത്തം ചെലവ് 7500 കോടി രൂപയേ വരൂ''ട്രെയിൻ ഇറങ്ങുമ്പോൾ കുടിയേറ്റ തൊഴിലാളികൾക്ക് 7500 രൂപ നൽകണം,മൊത്തം ചെലവ് 7500 കോടി രൂപയേ വരൂ'

മഹാരാഷ്ട്രയിലെ ഗുരുദ്വാരയിൽ നിന്ന് പഞ്ചാബിലേക്ക് മടങ്ങിയ 137 പേർക്ക് കൊവിഡ്!! ആശങ്കമഹാരാഷ്ട്രയിലെ ഗുരുദ്വാരയിൽ നിന്ന് പഞ്ചാബിലേക്ക് മടങ്ങിയ 137 പേർക്ക് കൊവിഡ്!! ആശങ്ക

English summary
Firos kunnamparambil about charity
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X