കളിച്ച് നടന്നാൽ പണി പോകും, സി കെ വിനീതിനെ ജോലിയിൽ നിന്ന് പുറത്താക്കി !!!

  • By: മരിയ
Subscribe to Oneindia Malayalam

തിരുവനന്തപുരം: ഇന്ത്യന്‍ ഫുട്‌ബോള്‍താരം സി കെ വിനീതിനെ ജോലിയില്‍ നിന്ന് പുറത്താക്കി. അക്കൗണ്ട് ഓഫീസിലെ ഓഡിറ്ററായിരുന്നു വിനീത്. നാലര വര്‍ഷം മുമ്പാണ് ജോലിയില്‍ ചേര്‍ന്നത്. മതിയായ ഹാജര്‍ ഇല്ലാത്തതിനാലാണ് സി കെ വിനീതിനെ ജോലിയില്‍ നിന്ന് പിരിച്ച് വിട്ടത് എന്നാണ് ഏജീസ് ഓഫീസ് നല്‍കുന്ന വിശദീകരണം.

C K Vineeth

2011ല്‍ രണ്ട് വര്‍ഷത്തെ ലീവ് എടുത്ത ശേഷമാണ് വിനീത് ഇന്ത്യയ്ക്ക് വേണ്ടിയും ഐ ലീഗിലും കളിയ്ക്കാന്‍ പോയത്. എന്നാല്‍ ലീവ് കാലാവധി കഴിഞ്ഞിട്ടും ഓഫീസില്‍ ഹാജരായിട്ടില്ലെന്ന് ഏജീസ് ഓഫീസ് പറയുന്നു. ആറ് മാസം എങ്കിലും കൃത്യമായി ജോലിയ്ത്ത് ഹാജരാകണം എന്നാണ് ഏജീസിലെ നിയമം.

ഏഴിമല നാവിക അക്കാദമിയിൽ കേഡറ്റ് ആത്മഹത്യ ചെയ്തു !! മാനസിക സമ്മർദ്ദമെന്ന് ആരോപണം

ചരിത്രമായി റിപ്പബ്ലിക് ടിവി, റേറ്റിംഗില്‍ ഒന്നാമത്!! പ്രവർത്തനം തുടങ്ങിയിട്ട് ഒരാഴ്ച മാത്രം

ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിന് എതിരെ സി കെ വീനീത് രംഗത്തെത്തിയിട്ടുണ്ട്. സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ ജോലി കിട്ടിയത തന്നോട് കളിയ്ക്കരുത് എന്ന് പറയുന്നതിന് എന്ത് അര്‍ത്ഥമാണ് ഉള്ളതെന്നാണ് താരം ചോദിയ്ക്കുന്നത്. നിലവില്‍ ഇന്ത്യന്‍ ടീമിലും, ബംഗളൂരു എഫ്‌സിയിലും, കേരള ബ്ലാസ്റ്റേഴ്‌സിലും അംഗമാണ് വിനീത്.

English summary
Footballer CK Vineeth expelled from job.
Please Wait while comments are loading...