കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചാരക്കേസ് ഗുഡാലോചനയ്ക്ക് പിന്നില്‍ വിദേശ ശക്തികള്‍; പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് സിബിഐ

Google Oneindia Malayalam News

ദില്ലി: ഐ എസ് ആർ ഒ ചാരക്കേസ് ഗൂഡാലോചനയില്‍ വിദേശ ശക്തികള്‍ക്ക് പങ്കുണ്ടെന്ന നിലപാടില്‍ സി ബി ഐ. വ്യാജമായിട്ടാണ് ചാരക്കേസ് സൃഷ്ടിച്ചത്. ഇതിന് പിന്നില്‍ കൃത്യമായ ഗൂഡാലോചനയുണ്ട്. പ്രമുഖ ശാസ്ത്രജ്ഞരെ കള്ളകേസിൽ കുടുക്കി അറസ്റ്റ് ചെയ്തത് നിയമ വിരുദ്ധമായാട്ടിണെന്നും സി ബി ഐ ഹൈക്കോടതിയെ അറിയിച്ചു. കേസില്‍ മുന്‍ ഡി ജി പി സിബി മാത്യൂസ്, ആർ ബി ശ്രീകുമാർ എന്നിവർ അടക്കമുള്ള പ്രതികള്‍ മുന്‍കൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനെ എതിർത്തുകൊണ്ടാണ് സി ബി ഐ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.

ചികിത്സയ്ക്കായി അവധിയെടുത്തു; എന്നിട്ടെന്തുകൊണ്ട് വീണ്ടും പൊതുവേദിയില്‍: റോബിന്‍ പറയുന്നുചികിത്സയ്ക്കായി അവധിയെടുത്തു; എന്നിട്ടെന്തുകൊണ്ട് വീണ്ടും പൊതുവേദിയില്‍: റോബിന്‍ പറയുന്നു

ഒന്നാം പ്രതി വിജയൻ, രണ്ടാം പ്രതി തമ്പി എസ് ദുർഗാദത്ത്, പതിനൊന്നാം പ്രതിയും മുൻ ഐബി ഉദ്യോഗസ്ഥനുമായ പിഎസ് ജയപ്രകാശ്, മുൻ ഡിജിപി സിബി മാത്യൂസ്, ആർബി ശ്രീകുമാർ അടക്കമുള്ളവരാണ് മുൻകൂർ ജാമ്യ ഹർജി നൽകിയത്. സിബി മാത്യൂസ് അടക്കമുള്ള പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നതിനാല്‍ മുന്‍കൂർ ജാമ്യം അനുവദിച്ചാല്‍ കേസിന് തിരിച്ചടിയാവുമെന്നും അസിസ്റ്റന്‍റ് സോളിസിറ്റർ ജനറൽ എസ്‌വി രാജു കോടതിയെ അറിയിച്ചു.

cbi-

അതേസമയം ഗുഡാലോചന സംബന്ധിച്ച് പുതിയ തെളിവുകള്‍ കിട്ടിയോന്ന് ഹൈക്കോടതി സി ബി ഐക്ക് വേണ്ടി ഹാജരായ എസ്‌വി രാജുവിനോട് ചോദിച്ചു. ഇക്കാര്യത്തിൽ അന്വേഷണം തുടരുകയാണെന്നായിരുന്നു സി ബി ഐ മറുപടി. എന്നാല്‍ സി ബി ഐ അരോപണം അടിസ്ഥാന രഹിതമാണെന്നായിരുന്നു സിബി മാത്യൂസിന്റെ മറുപടി. ചാരകേസ് ഗൂഢാലോചനയിൽ വിദേശ പങ്കാളിത്തമുണ്ടെന്ന ആരോപണം തെളിവില്ലാതെ കെട്ടിച്ചമച്ചതാണ്. ഐ എസ് ആർ ഓ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്‍ ഉള്‍പ്പടേയുള്ളവരെ അന്ന് അറസ്റ്റ് ചെയ്തത് കൂട്ടായ തീരുമാനത്തിന്റെ ഭാഗമായിട്ടാണ്.

ആർബി ശ്രീകുമാർ ഉള്‍പ്പടേയുള്ളവർക്ക് നേരത്തെ ഹൈക്കോടതി ജാമ്യം നല്‍കിയിരുന്നെങ്കിലും സുപ്രീംകോടതി പിന്നീട് റദ്ദാക്കുകയായിരുന്നു. രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണി ഉയര്‍ത്തിയ കേസിനെക്കുറിച്ച് വിശദമായി അന്വേഷിക്കാന്‍ എല്ലാ പ്രതികളുടെയും മുന്‍കൂര്‍ ജാമ്യം റദ്ധാക്കി കസ്റ്റഡിയിലെടുക്കാന്‍ അനുവദിക്കണമെന്നായിരുന്നു സി ബി ഐയുടെ ആവശ്യം.

ചാരക്കേസിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കാന്‍ സുപ്രീംകോടതിയായിരുന്നു സി ബി ഐക്ക് നിര്‍ദേശം നല്‍കിയത്. ഇതോടൊപ്പം തന്നെ നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കാനും വിധിച്ചിരുന്നു. . ഗൂഢാലോചന പരിശോധിക്കാന്‍ റിട്ടയേര്‍ഡ് ജസ്റ്റിസ് ഡികെ ജെയിനിനെ സുപ്രീം കോടതി നിയോഗിക്കുകയും ഗുരുതരമായ നിയമലംഘനം നമ്പി നാരായണനെതിരെ നടന്നുവെന്നുമായിരുന്നു ജസ്റ്റിസ് ഡി കെ ജെയിന്‍ സമിതിയുടെ റിപ്പോര്‍ട്ട്.

English summary
Foreign Powers Behind ISRO case; CBI not to grant bail to the accused
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X