ബ്രിട്ടീഷുകാരിക്ക് മസാജ് മോഹം.. അറിയാമെന്ന് ഹൗസ് ബോട്ട് ജീവനക്കാരന്‍, അയാള്‍ക്ക് പോലീസിന്റെ 'മസാജ്'
ആലപ്പുഴയിലാണ് സംഭവം നടന്നത്
Recommended Video

ആലപ്പുഴ: വിദേശ വനിതകള്‍ക്കു നേരേ രാജ്യത്ത് നിരവധി പീഡനശ്രമങ്ങള്‍ നേരത്തേ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇത്തവണ വിദേശികളുടെ പ്രിയപ്പെട്ട സ്ഥലമായ ആലപ്പുഴയിലാണ് ഇത്തരമൊരു സംഭവം നടന്നത്. പീഡനശ്രമത്തിന് ഹൗസ്‌ബോട്ട് ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
ബ്രിട്ടീഷ് യുവതിക്കു നേരെയാണ് പീഡനശ്രമമുണ്ടായത്. 47 കാരിയായ ബ്രിട്ടീഷ് വനിതയാണ് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നു പരാതി നല്‍കിയത്. ഹൗസ് ബോട്ട് ജീവനക്കാരനായ ചേര്‍ത്തല പട്ടണക്കാട് കൊച്ചുപറമ്പില്‍ വീട്ടില്‍ ആഞ്ചലോസിനെയാണ് (38) പോലീസ് പിടികൂടിയത്.

സംഭവം ഇങ്ങനെ
തിങ്കളാഴ്ചയായിരുന്നു സംഭവം. സുഹൃത്തിനോടൊപ്പം ഹൗസ് ബോട്ടില്‍ യാത്ര ചെയ്യുകയായിരുന്നു ബ്രിട്ടീഷുകാരിയായ സ്ത്രീ. യാത്രയ്ക്കിടെയാണ് തനിക്കു ആയുര്‍വേദ സെന്ററില്‍ പോയി മസാജ് ചെയ്യാനുള്ള താല്‍പ്പര്യം ഇവര്‍ പ്രകടിപ്പിച്ചത്.
തുടര്‍ന്ന് അടുത്തുള്ള ഏതെങ്കിലും മികച്ച മസാജ് സെന്ററുകള്‍ ഏതൊക്കെയാണെന്നു തിരക്കുകയും തങ്ങളെ അവിടെയെത്തിക്കണമെന്നും ഇവര്‍ ഹൗസ് ബോട്ടിലെ ജീവനക്കാരോട് ആവശ്യപ്പെടുകയും ചെയ്തു.

തനിക്ക് അറിയാമെന്ന് ആഞ്ചലോസ്
ഇതിനിടെയാണ് തനിക്കു മസാജ് ചെയ്യാന്‍ അറിയാമെന്നും ഇതിന്റെ കോഴ്‌സ് താന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും ആഞ്ചലോസ് സ്ത്രീയോട് പറഞ്ഞത്. തുടര്‍ന്നു തനിക്ക് തോളില്‍ മസാജ് ചെയ്ത് തരാന്‍ ആഞ്ചലോസിനോട് ഇവര്‍ ആവശ്യപ്പെടുകയായിരുന്നു.
വൈകീട്ട് 6.30 ഓടെയാണ് ആഞ്ചലോസ് ഇവരെ മസാജ് ചെയ്യാന്‍ ആരംഭിച്ചതെന്നു പോലീസ് പറയുന്നു.

കൈയിലിരിപ്പ് മനസ്സിലായി
മസാജ് ആരംഭിച്ചപ്പോള്‍ തന്നെ ആഞ്ചലോസിന് ഇതിനെക്കുറിച്ച് അറിയില്ലെന്ന് ബ്രിട്ടീഷ് വനിതയ്ക്കു ബോധ്യമായി. തുടക്കത്തില്‍ ഇവരുടെ തോളില്‍ മസാജ് ചെയ്ത ആഞ്ചലോസ് പിന്നീട് മോശം രീതിയില്‍ പെരുമാറാന്‍ തുടങ്ങിയതോടെ സ്ത്രീക്ക് ഇയാളുടെ കൈയിലിരിപ്പ് വ്യക്തമായി.
തുടര്‍ന്നാണ് ഹൗസ് ബോട്ട് കരയ്ക്കടുപ്പിച്ച ശേഷം താന്‍ താമസിക്കുന്ന റിസോര്‍ട്ടിലെത്തി ഇവര്‍ വിവരമറിയിച്ചത്.

ബ്രിട്ടീഷ് എംബസിയെയും അറിയിച്ചു
റിസോര്‍ട്ട് അധികൃതരെ അറിയിച്ചതിനു പിറകെ ബ്രിട്ടീഷ് എംബസിയെയും സ്ത്രീ വിവരം അറിയിച്ചു. കേന്ദ്ര ടൂറിസം മന്ത്രിയായ അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ഓഫീസില്‍ നിന്നും വിവരം മുഖ്യമന്ത്രിയുടെ ഓഫീലിലേക്ക് എത്തുകയും ചെയ്തു. തുടര്‍ന്ന് ഇവിടെ നിന്നും ജില്ലാ കലക്ടര്‍ ടി വി അനുപമയെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. ഇവരുടെ നിര്‍ദേശത്തെ തുടര്‍ന്ന് ടൂറിസം ഉദ്യോഗസ്ഥരെ സംഭവ സ്ഥലത്തേക്കു അയക്കുകയും ചെയ്യുകയായിരുന്നു.

ജീവനക്കാരെ ചോദ്യം ചെയ്തു
കലക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്നു ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പി അഭിലാഷ്, ഡിടിപിസി സെക്രട്ടറി എം മാലിന്‍ എന്നിവര്‍ റിസോര്‍ട്ടിലെത്തി വിവരങ്ങള്‍ തിരക്കി. ഇതിനിടെ റിസോര്‍ട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസും ഇവിടെയെത്തിയിരുന്നു.
ഹൗസ്‌ബോട്ടിലെ മൂന്നു ജീവനക്കാരെയും പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. തുടര്‍ന്നാണ് ആഞ്ചലോസിനെ അറസ്റ്റ് ചെയ്തത്.












Click it and Unblock the Notifications