• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കോൺഗ്രസിന് വീണ്ടും ഞെട്ടൽ; ഇല്ലിക്കൽ കുഞ്ഞുമോനും സിപിഎമ്മിലേക്ക്..പ്രഖ്യാപനം ഉടൻ

Google Oneindia Malayalam News

തിരുവനന്തപുരം; കഴിഞ്ഞ രണ്ട് ദിവസങ്ങൾക്കിടെ രണ്ട് ജനറൽ സെക്രട്ടറിമാരാണ് കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് സിപിഎമ്മിൽ ചേർന്നത്. കെപി അനിൽ കുമാർ,രതികുമാർ എന്നിവരായിരുന്നു കോൺഗ്രസ് വിട്ട് സിപിഎമ്മിൽ അഭയം തേടിയ നേതാക്കൾ. പാർട്ടി പുന;സംഘടനയിലും പുതിയ നേതൃത്വത്തിന്റെ പ്രവർത്തന രീതികളിലും പ്രതിഷേധിച്ച് കൊണ്ടായിരുന്നു നേതാക്കൾ പാർട്ടി വിട്ടത്. ഇനിയും കൂടുതൽ നേതാക്കൾ കോൺഗ്രസ് വിട്ട് സിപിഎമ്മിലെത്തുമെന്നും ഇവർ പറഞ്ഞിരുന്നു.

ഇപ്പോഴിതാ നേതാക്കളുടെ വാക്കുകൾ ശരിവെച്ച് മറ്റൊരു നേതാവ് കൂടി സിപിഎമ്മിലേക്ക് ചേക്കേറാൻ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ട്. മുന്‍ കോണ്‍ഗ്രസ് നേതാവും ആലപ്പുഴ മുന്‍ നഗരസഭ അധ്യക്ഷനുമായിരുന്ന ഇല്ലിക്കല്‍ കുഞ്ഞുമോനാണ് സിപിഎമ്മിലേക്ക് പോകാനൊരുങ്ങുന്നത്. വിശദാംശങ്ങളിലേക്ക്

1

ആലപ്പുഴ ഡിസിസി അധ്യക്ഷനായിരുന്ന എം ലിജുവിനെ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ചതിന് പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ട നേതാവായിരുന്നു ഇല്ലിക്കൽ കുഞ്ഞുമോൻ. ലിജുവിനെ പരാജയപ്പെടുത്താൻ ഫ്‌ളക്‌സ് ബോര്‍ഡ് അടക്കമുള്ളവ സ്ഥാപിച്ചെന്നും സമാന്തര പ്രവര്‍ത്തനം നടത്തിയെന്നുമാരോപിച്ചായിരുന്നു കുഞ്ഞുമോനെ പാർട്ടി സസ്പെന്റ് ചെയ്തത്. തുടര്‍ന്ന് കുഞ്ഞുമോനോട് പാര്‍ട്ടി വിശദീകരണം തേടിയിരുന്നു.

2

എന്നാൽ എം ലിജുവിനെതിരെ വീണ്ടും കുഞ്ഞുമോൻ പരസ്യമായി രംഗത്തെത്തി.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ഷാനി മോള്‍ ഉസ്മാനെ തോല്‍പ്പിച്ചത് എം ലിജുവും ഉന്നതനായ നേതാവും ചേര്‍ന്നാണെന്ന് കുഞ്ഞുമോൻ വാർത്താസമ്മേളനം നടത്തി തുറന്നടിച്ചു. 2019 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ശക്തമായ പോരാട്ടത്തിനൊടുവിൽ സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റായ അരൂർ ഷാനിമോൾ ഉസ്മാനിലൂടെ കോൺഗ്രസ് പിടിച്ചെടുത്തിരുന്നു. നിയമസഭ തിരഞ്ഞെടുപ്പിലും വിജയം പ്രതീക്ഷിച്ചെങ്കിലും കോൺഗ്രസിന് മണ്ഡലത്തിൽ അടിതെറ്റി.

3

നേരിയ വോട്ടുകൾക്കായിരുന്നു ഇടത് സ്ഥാനാർത്ഥിയായ ദലീമയോട് ഷാനിമോൾ പരാജയപ്പെട്ടത്. എന്നാൽ ആസൂത്രിത നീക്കം നടത്തി നേതാക്കൾ ഷാനിമോളെ പരാജയപ്പെടുത്തുകയായിരുന്നുവെന്നായിരുന്നു ഇല്ലിക്കൽ കുഞ്ഞിമോൻ ആരോപിച്ചത്.
കോണ്‍ഗ്രസിന്റെ ഒരു ഉന്നതനായ നേതാവിനൊപ്പം ഡിസിസി അധ്യക്ഷനായിരുന്ന എം ലിജുവാണ് ഗൂഢാലോചന നടത്തിയതെന്നും കുഞ്ഞുമോൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതോടെ തുടർച്ചയായ അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി കെ പി സി സി അധ്യക്ഷൻ കെ സുധാകരന്‍ കുഞ്ഞുമോനെ പാര്‍ട്ടിയില്‍ നിന്ന് അനിശ്ചിതകാലത്തേക്ക് പുറത്താക്കുകയായിരുന്നു.

അമ്മയാകാന്‍ പോകുന്ന സന്തോഷം; എസ്‌കേപ്പിലെ ചിത്രങ്ങള്‍ പങ്കുവച്ച് ഗായത്രി സുരേഷ്

4

പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ട കുഞ്ഞുമോൻ എവിടേക്ക് എന്നുള്ള ചർച്ചകൾ നേരത്തേ തന്നെ ശക്തമാണ്. ഇപ്പോഴിതാ താൻ പോകുന്നുവെങ്കിൽ സിപിഎമ്മിലേക്ക് തന്നെയായിരിക്കുമെന്ന് വ്യക്തമാക്കുകയാണ് കുഞ്ഞുമോൻ. ഒരു മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടിയുമായി ചേര്‍ന്നുകൊണ്ട് ഇടതുപക്ഷ സഹയാത്രികനായി പ്രവര്‍ത്തിക്കാനാണ് തന്റെ ആഗ്രഹമെന്ന് കുഞ്ഞുമോൻ പറഞ്ഞതായി മാതൃഭൂമി റിപ്പോർട്ട് ചെയ്തിരുന്നു.

5

കോൺഗ്രസിന്റെ ന്യൂനപക്ഷ വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ചാണ് തന്റെ നടപടിയെന്നും കുഞ്ഞുമോൻ പറയുന്നു. താൻ ശനിയാഴ്ച പ്രവർത്തകരുടെ യോഗം വിളിച്ച് ചേർത്തിട്ടുണ്ട്. 100 പ്രവർത്തകൾ യോഗത്തിൽ പങ്കാളികളാകും. അവരുമായി കൂടിയാലോചിച്ച ശേഷമാകും തന്റെ സിപിഎം പ്രവേശമെന്നും ഇല്ലിക്കൽ കുഞ്ഞിമോൻ പറഞ്ഞു. അതേസമയം പ്രാദേശിക സിപിഎം നേതാക്കളുമായി കുഞ്ഞുമോൻ ചർച്ച നടത്തിയിട്ടുണ്ടെന്നും സിപിഎമ്മിൽ ഉടൻ തന്നെ ഔദ്യോഗികമായി ചേരുമെന്നുമാണ് അദ്ദേഹത്തിനോട് അടുത്ത വൃത്തങ്ങൾ പറയുന്നത്.

6

കഴിഞ്ഞ ഏഴ് മാസത്തിനിടെ കോൺഗ്രസിൽ നിന്നും 7 നേതാക്കളാണ് പാർട്ടി വിട്ടത്. ഇതിൽ മൂന്ന് പേർ എൻസിപിയിലേക്കും മറ്റ് മൂന്ന് പേർ സിപിഎമ്മിലും ചേർന്നു. കോൺഗ്രസ് വിട്ട മുൻ എംഎൽഎയായ എവി ഗോപിനാഥ് മാത്രമാണ് ഇപ്പോഴും മറ്റൊരു പാർട്ടിയിലും ചേരാതെ നിൽക്കുന്നത്. നേരത്തേ അദ്ദേഹം സിപിഎമ്മിലേക്ക് പോയേക്കുമന്നുള്ള അഭ്യൂഹങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ഇപ്പോൾ മറ്റൊരു പാർട്ടിയിലേക്കും താൻ ഇല്ലെന്ന് ഗോപിനാഥ് വ്യക്തമാക്കിയിരുന്നു.

cmsvideo
  Congress leader KP Anilkumar quits party, joins CPM

  'ആദ്യമൊക്കെ വിഷമമായിരുന്നു..പക്ഷേ ഇപ്പോൾ സന്തോഷം..എല്ലാവരും സ്നേഹിക്കുന്നു';കൃഷ്ണ കുമാറിൻറെ കുറിപ്പ്

  English summary
  Former Congress leader Illikkal kunjumon may soon join CPM
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X