• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സുധാകരന്‍ വന്നിട്ട് എന്ത് മലയാണ് മറിച്ചത്; ഇത് പട്ടാള ഭരണമല്ല, ജനാധിപത്യ പാര്‍ട്ടിയാണെന്ന് കെപി അനില്‍കുമാര്‍

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തെയും പ്രവര്‍ത്തരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു കെപി അനില്‍ കുമാര്‍ പാര്‍ട്ടിവിട്ട് സിപിഎമ്മില്‍ ചേര്‍ന്നത്. ഡിസിസി അധ്യക്ഷനെ പ്രഖ്യാപിച്ചതിന് പിന്നാലെയുണ്ടായ സംഭവവികാസങ്ങളാണ് ഇപ്പോഴുള്ള അപ്രതീക്ഷിത പടിയിറക്കത്തിന് കാരണമായത്. പുറത്തേക്ക് പോകുന്നതിന് പിന്നാലെ അനില്‍ കുമാര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ത്തിയത്.

കോൺഗ്രസ് തകർച്ചയിൽ; നിരവധി നേതാക്കൾ എൽഡിഎഫിനൊപ്പം ചേരും: എ വിജയരാഘവൻകോൺഗ്രസ് തകർച്ചയിൽ; നിരവധി നേതാക്കൾ എൽഡിഎഫിനൊപ്പം ചേരും: എ വിജയരാഘവൻ

കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ അടക്കമുളള മുതിര്‍ന്ന നേതാക്കള്‍ക്കെതിരെയും സംഘടനയില്‍ നിലനില്‍ക്കുന്ന വിവേദനത്തെ കുറിച്ചുമൊക്കെ അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ കോണ്‍ഗ്രസിനെ കുറിച്ചും നേതാക്കള്‍ക്കെതിരെയും രൂക്ഷവിമര്‍ശനം ഉന്നയിച്ചിരിക്കുകയാണ് അനില്‍ കുമാര്‍. ഏഷ്യാനെറ്റിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് കെപി അനില്‍ കുമാറിന്റെ വെളിപ്പെടുത്തല്‍. വിശദാംശങ്ങള്‍ ഇങ്ങനെ...

1

കെ സുധാകരന്‍ അധ്യക്ഷനായ കേരളത്തിലെ പുതിയ കോണ്‍ഗ്രസ് നേതതൃത്വം നേതാക്കളെ അപമാനിക്കുകയാണെന്ന് കെപി അനില്‍ കുമാര്‍ തുറന്നടിച്ചു. അഭിപ്രായങ്ങള്‍ പറയുമ്പോള്‍ കേള്‍ക്കാന്‍ മനസില്ലാത്ത നേതൃത്വമാണ് ഇപ്പോള്‍ പാര്‍ട്ടിക്കുള്ളത്. അത് തന്നെയാണ് രാഹുല്‍ ഗാന്ധിയും ചെയ്യുന്നത്. കോണ്‍ഗ്രസ് ഇപ്പോള്‍ തോറ്റ് നാണം കെട്ട് നില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആളുകളെ ചേര്‍ത്ത് പിടിക്കലാണ് അല്ലാതെ അകറ്റുന്നതല്ല രാഷ്ട്രീയമെന്ന് അദ്ദേഹം വ്യക്തമാക്കി.

2

യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായിരുന്നയാളാണ് താന്‍. അന്ന് ഗ്രൂപ്പില്ലാത്ത യൂത്ത് കോണ്‍ഗ്രസിനെ കൊണ്ടുപോയപ്പോള്‍ ഗ്രൂപ്പ് മാനേജര്‍മാര്‍ക്ക് ഇഷ്ടമായില്ല. അസ്ഥികൂടമായി കിടന്ന സംഘടനയെ അന്തസുള്ള സംഘടനയാക്കി മാറ്റി. മന്ത്രിമാര്‍ക്കെതിരെ വരെ നിലപാട് സ്വീകരിച്ചു. മത സാമുദായിക സംഘടനകള്‍ക്കെതിരെ വരെ നിലാപാട് എടുത്തിട്ടുണ്ട്. പക്ഷേ, താന്‍ അച്ചടക്കമെന്ന് പറഞ്ഞ് ഉറഞ്ഞുതുള്ളിയിട്ടില്ല. വാള്‍ കൊണ്ട് ഉറഞ്ഞുതുള്ളുന്നത് ഗുണ്ടായിസമാണെന്ന് അനില്‍ കുമാര്‍ വ്യക്തമാക്കി.

3

താന്‍ പറഞ്ഞാല്‍ കേള്‍ക്കാത്തവര്‍ പാര്‍ട്ടിയില്‍ വേണ്ടെന്നാണ് അധ്യക്ഷന്‍ സുധാകരന്‍ പറയുന്നത്. പ്രതിപക്ഷ നേതാവ് വിഡി സതീശനും സമാന സ്വരമാണ്. ഇത് പട്ടാള ഭരണമല്ല, ജനാധിപത്യ പാര്‍ട്ടിയാണ്. ഡിസിസി പ്രസിഡന്റുമാരെ പ്രഖ്യാപിക്കുന്നതിന് മുമ്പാണ് താന്‍ അഭിപ്രായം പറഞ്ഞത്. ആ സമയത്ത് അഭിപ്രായ പ്രകടനം വിലക്കിയിട്ടില്ല. വിഡി സതീശനും കെ സുധാകരനും തന്നോട് എ്ന്താണ് വിരോധമെന്ന് അറിയില്ലെന്ന് അനില്‍ കുമാര്‍ പറയുന്നു.

എന്തൊരു ക്യൂട്ടാണ് ഈ കൊച്ച്; ഉടന്‍ പണം താരം മീനാക്ഷി രവീന്ദ്രന്റെ ഫോട്ടോഷൂട്ട് വൈറല്‍

4

കെ സുധാകരനെതിരെ വലിയ കുറ്റപ്പെടുത്തലുകളാണ് അനില്‍ കുമാര്‍ അഭിമുഖത്തില്‍ നടത്തിയത്. സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് കെ സുധാകരന്‍ വന്നിട്ട് എ്ത് മലയാണ് മറിച്ചതെന്ന് അദ്ദേഹം ചോദിക്കുന്നു, ജനങ്ങളെ ബാധിക്കുന്ന ഒരു വിഷയത്തില്‍ പോലും ഇതുവരെ ഒരു സമരം പോലും ഉണ്ടായിട്ടില്ല. സുധാകരനെ ഭയന്നിട്ടാണ് നേതൃത്വം കെപിസിസി പ്രസിഡന്റാക്കിയത്. കെസി വേണുഗോപാലും രാഹുല്‍ ഗാന്ധിയും ഭയന്നു. താലിബാന്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചെടുത്ത പോലെയാണ് സുധാകരന്‍ കെപിസിസി പ്രസിഡന്റായതെന്ന് അനില്‍ കുമാര്‍ പറയുന്നു.

5

രമേശ് ചെന്നിത്തലയെ അപമാനിച്ച് ഇറക്കിവിടുകയാണ് ഉണ്ടായത്. കോണ്‍ഗ്രസിന്റെ മനസിലേറ്റ മുറിവാണ്. ചെന്നിത്തല പറയുന്നതാണ് ശരി. നിയമസഭ കക്ഷിയില്‍ ചെന്നിത്തലയ്ക്ക് വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്നു. എന്നിട്ടും അദ്ദേഹത്തെ മാറ്റിനിര്‍ത്തിയത് അജണ്ട അനുസരിച്ചാണ്. പാല എംഎല്‍എമാരെയും വിളിച്ച് വരുത്തി മെയില്‍ അയപ്പിച്ചെന്നും അദ്ദേഹം പറയുന്നു. ചെന്നിത്തലയെ ഒഴിവാക്കുന്നതിന് വേണ്ടിയാണ് പാര്‍ലമെന്ററി പാര്‍ട്ടിക്ക് പകരം രാഷ്ട്രീയകാര്യ സമിതി വിളിച്ച് ചേര്‍ത്തത്. ഇതെല്ലാം ചെന്നിത്തലയെ ഒഴിവാക്കാനായിരുന്നു.

6

ചെന്നിത്തലയെ നേതൃത്വം വലിയ രീതിയില്‍ അപമാനിച്ചു. ഇനിയും ചെന്നിത്തലയ്ക്ക് അപമാനം സഹിക്കേണ്ടിവരുമെന്നും അനില്‍ കുമാര്‍ പറയുന്നു. വടകര എംപി കെ മുരളീധരനെതിരെയും അനില്‍ കുമാര്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. മൈക്ക് കണ്ടാല്‍ എന്തും വിളിച്ച് പറയുന്ന നേതാവാണ് കെ മുരളീധരനെന്ന് അനില്‍ കുമാര്‍ കുറ്റപ്പെടുത്തി. കെസി വേണുഗോപാല്‍, വിഡി സതീശന്‍, കെ സുധാകരന്‍, ഇവര്‍ മൂന്ന് പേരാണ് കേരളത്തിലെ കോണ്‍ഗ്രസിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്.

7

കെ മുരളീധരനൊക്കെ ഇങ്ങനെ നടക്കുന്നു. ഇവര്‍ ചെയ്യുന്ന കാര്യങ്ങളില്‍ മുരളിയെ മുന്നില്‍ നിര്‍ത്തി, ചീത്തപറയിപ്പിച്ച്, പേടിപ്പിച്ച്, കാര്യങ്ങള്‍ നടത്തിക്കൊണ്ടു പോകുകയാണ്. ഇത് മനസിലാക്കാന്‍ കെ മുരളീധരന് സാധിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ആളുകളെ അസസ് ചെയ്യുന്നതില്‍ രമേശ് ചെന്നിത്തലയ്ക്കുണ്ടായ വീഴ്ചയാണ് അദ്ദേഹത്തിന്‍രെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം. രമേശ് ചെന്നിത്തല, സ്വന്തമെന്ന് വിശ്വസിച്ച് എല്ലാ രഹസ്യങ്ങളും കാത്ത് സൂക്ഷിക്കുന്ന വ്യക്തികള്‍ എല്ലാ കാര്യങ്ങളും കെ സി വേണുഗോപാലെ അറിയിക്കുന്നുണ്ടെന്നും അനില്‍ കുമാര്‍ പറഞ്ഞു.

8

ഇന്നത്തെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ വിശ്വാസ്യത എന്താണെന്നും അനില്‍ കുമാര്‍ ചോദിക്കുന്നു. കൂടെ നിന്നവന്‍ അധികാരത്തിന് വേണ്ടി രായ്ക്ക്‌രാമാനം ചാടിപ്പൊകുകയാണ്. അവനെ എങ്ങനെ വിശ്വസിക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍. കൂടെ കിടന്ന് ഉറങ്ങാന്‍ പറ്റുമോ, ഇന്നത്തെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ വിശ്വാസ്യത എന്ത്. അധികാരത്തിന്റെ ദണ്ഡ് കാണിച്ച് അപ്പുറത്ത് നിക്കുന്നവനെ വിക്കെന്‍ ചെയ്യുന്ന പൊളിറ്റിക്‌സ് , അത് കേരളത്തിലെ കോണ്‍ഗ്രസിന് ഭൂഷണമാണോ അല്ലയോ എന്ന് തീരുമാനിക്കട്ടെ എന്ന് അനില്‍ കുമാര്‍ ചോദിച്ചു.

9

കോഴിക്കോട് ജില്ലയിലെ കോണ്‍ഗ്രസ് രാഷ്ട്രീയ സാഹചര്യത്തെ കുറിച്ചും അനില്‍ കുമാര്‍ ചില കാര്യങ്ങള്‍ വെളിപ്പെടുത്തി. ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളെ കുറിച്ച് ഒരുപാട് അഴിമതിക്കഥകള്‍ വരാനുണ്ട്. ഇതുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ വെളിപ്പെടുത്താനുണ്ട്. തിരഞ്ഞെടുപ്പ് ഫണ്ട് വിതരണത്തില്‍ ക്രമക്കേട് നടന്നെന്ന് അനില്‍ കുമാര്‍ പറയുന്നു. ആദ്യ ഫണ്ട് വിതരണം അറിഞ്ഞിരുന്നു. വിതരണം ചെയ്തു. എന്നാല്‍ പിന്നീട് ഫണ്ട് വന്നതോ കൊടുത്തതോ താന്‍ അറിഞ്ഞിട്ടില്ല. തന്നെ ബോധപൂര്‍വം മാറ്റിനിര്‍ത്തിയെന്നും കെപിസിസി ഫണ്ട് വിയോഗത്തില്‍ പരിശോധന വേണമെന്ന് അദ്ദേഹം പറഞ്ഞു.

10

അതേസമയം, കെപി അനില്‍കുമാറിന്റെ അപ്രതീക്ഷിച പുറത്തുപോക്ക് കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. കഴിഞ്ഞ ഏഴ് മാസത്തിനിടെ, കോണ്‍ഗ്രസ് വിട്ട് പോകുന്ന ആറാമത്തെ മുതിര്‍ന്ന നേതാവാണ് അനില്‍ കുമാര്‍. ഇതിന് മുമ്പ് പാര്‍ട്ടി വിട്ട പിസി ചാക്കോ ഇപ്പോള്‍ എന്‍സിപി സംസ്ഥാന അധ്യക്ഷനാണ്. പിന്നാലെ പാര്‍ട്ടി വിട്ട് മൂന്ന് പേര്‍ എന്‍സിപിയില്‍ ചേര്‍ന്നപ്പോള്‍ രണ്ട് സിപിഎമ്മിലേക്ക് എത്തി. ഒരാള്‍ ഇപ്പോഴും പുറത്ത് തന്നെ നില്‍ക്കുകയാണ്.

കോണ്‍ഗ്രസ് മുങ്ങുന്ന കപ്പലാണെന്ന് ബിജെപി നേതാവ് ഷാനവാസ് ഹുസൈന്‍; മറുപടിയുമായി പ്രേം ചന്ദ്ര മിശ്രകോണ്‍ഗ്രസ് മുങ്ങുന്ന കപ്പലാണെന്ന് ബിജെപി നേതാവ് ഷാനവാസ് ഹുസൈന്‍; മറുപടിയുമായി പ്രേം ചന്ദ്ര മിശ്ര

cmsvideo
  Congress leader KP Anilkumar quits party, joins CPM
  English summary
  Former Congress Leader KP Anilkumar Says the new leadership of KPCC is insulting the leaders
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X