കോൺഗ്രസിന്റെ മുൻ എംഎൽഎയ്ക്ക് ബിജെപി വാഗ്ദാനം കോടികൾ; ഏന്റുമാരെ ഇറക്കി ചാക്കിട്ടുപിടിത്തം... വെളിപ്പെടുത്തൽ
തിരുവനന്തപുരം: കേരളത്തില്‍ കോണ്‍ഗ്രസിലേയും മറ്റ് പാര്‍ട്ടികളിലേയും നേതാക്കളെ ചാക്കിട്ടുപിടിക്കാനുള്ള നീക്കം ബിജെപി നടത്തുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന് പിറകെയാണ് അത്തരം ഒരു നീക്കം തന്റെ നേരേയും ഉണ്ടായതായി കോണ്‍ഗ്രസിന്റെ മുന്‍ എംഎല്‍എയുടെ വെളിപ്പെടുത്തല്‍ പുറത്ത് വരുന്നത്.
കഴക്കൂട്ടത്തെ മുന്‍ കോണ്‍ഗ്രസ് എംഎല്‍എ ആയ എംഎ വാഹിദ് ആണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. അടുത്തിടെ രണ്ട് കോണ്‍ഗ്രസ് നേതാക്കളാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയത്. കഴക്കൂട്ടത്ത് ബിജെപി സ്ഥാനാര്‍ത്ഥിയാക്കാന്‍ പോകുന്നത് ഒരു കോണ്‍ഗ്രസ് നേതാവിനെ ആണെന്നും വാര്‍ത്തകള്‍ വരുന്നുണ്ട്. വിശദാംശങ്ങള്‍...
മഹാരാഷ്ട്രയില്‍ രണ്ടാംഘട്ട ലോക്ക്ഡൗണ്‍, ചിത്രങ്ങള്‍ കാണാം

എംഎ വാഹിദ്
കഴക്കൂട്ടത്ത് നിന്ന് മൂന്ന് തവണ എംഎല്‍എ ആയ ആള്‍ ആണ് എംഎ വാഹിദ്. അതില്‍ ഒരുതവണ കോണ്‍ഗ്രസിനോട് പിണങ്ങി സ്വതന്ത്രനായാണ് മത്സരിച്ചത്. 2016 ലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും ബിജെപിയുടെ വി മുരളീധരനും പിന്നില്‍ മൂന്നാമനായി.

കോടികളും സീറ്റും
കോണ്‍ഗ്രസ് വിട്ട് വന്നാല്‍ കോടിക്കണക്കിന് രൂപയും ഇഷ്ടപ്പെട്ട സീറ്റും ആണ് ബിജെപി വാഗ്ദാനം ചെയ്തത് എന്നാണ് എംഎ വാഹിദ് മാതൃഭൂമി ന്യൂസിനോട് വെളിപ്പെടുത്തിയത്. കേരളത്തിലെ ഏത് മണ്ഡലത്തില്‍ വേണമെങ്കിലും സ്ഥാനാര്‍ത്ഥിയാക്കാമെന്നതായിരുന്നു വാഗ്ദാനം.

ഏജന്റുമാര്‍ വഴി
ബിജെപി നേതാക്കള്‍ നേരിട്ടല്ല ഈ വാഗ്ദാനങ്ങള്‍ നല്‍കിയത് എന്നാണ് വാഹിദ് പറയുന്നത്. ഏജന്റുമാരെ ഉപയോഗിച്ചാണ് ഈ വിലപേശലുകള്‍ നടന്നത്. പല പ്രമുഖ നേതാക്കളേയും ഇവര്‍ വലവീശിക്കൊണ്ടിരിക്കുകയാണ് എന്നും വെളിപ്പെടുത്തിയിട്ടുണ്ട്.

വാഹിദ് ബിജെപിയിലേക്കില്ല
ഏജന്റുമാര്‍ വന്ന് വിലപേശല്‍ നടത്തിയെങ്കിലും താന്‍ ബിജെപിയിലേക്ക് ഇല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട് എന്നാണ് എംഎ വാഹിദ് വ്യക്തമാക്കുന്നത്. പാര്‍ട്ടിയില്‍ അതൃപ്തരായി നില്‍ക്കുന്നവരെയാണ് ബിജെപി ലക്ഷ്യം വക്കുന്നത് എന്നും വാഹിദ് പറയുന്നുണ്ട്. കോണ്‍ഗ്രസിനെതിരെ നില്‍ക്കുന്ന ഒരു അവസ്ഥ ഇനി ആവര്‍ത്തിക്കാന്‍ താത്പര്യപ്പെടുന്നില്ല എന്നാണ് വാഹിദ് വ്യക്തമാക്കിയത്.

കര്‍ണാടക മോഡല്‍
ഇത്തവണ ബിജെപി നേരത്തേ തന്നെ ഇത്തരത്തിലുള്ള നീക്കം ആസൂത്രണം ചെയ്തിരുന്നു. കര്‍ണാടകത്തില്‍ ഭരണം പിടിച്ചതുപോലെ, എതിര്‍കക്ഷിയിലെ നേതാക്കളെ ചാക്കിട്ടുപിടിക്കാന്‍ വന്‍ സംഘത്തെ തന്നെ ദേശീയ നേതൃത്വം ഇടപെട്ട് കേരളത്തില്‍ ഇറക്കിയിരുന്നു എന്ന് നേരത്തേ തന്നെ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.

ഇവരാണ് ആ സംഘം
ബിജെപിയുടെ കേന്ദ്ര മന്ത്രി പ്രള്‍ഹാദ് ജോഷി, കര്‍ണാടക ഉപമുഖ്യമന്ത്രി അശ്വന്ത് നാരായണ്‍, കര്‍ണാടകത്തിലെ ബിജെപി നേതാവും എംഎല്‍എയും ചീഫ് വിപ്പും ആയ സുനില്‍ കുമാര്‍ കര്‍ക്കാളെ എന്നിവരാണ് ഈ ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്. കേന്ദ്രമന്ത്രിയായ പ്രള്‍ഹാദ് ജോഷി കര്‍ണാടകത്തിലെ ബിജെപി മുന്‍ അധ്യക്ഷനും കൂടിയാണ്.

നിയന്ത്രണങ്ങള്‍ ഇവരില്‍
കേരളത്തിലെ തിരഞ്ഞെടുപ്പ് നീക്കങ്ങളുടെ എല്ലാ നിയന്ത്രണങ്ങളും ഈ കര്‍ണാടക സംഘത്തിന് തന്നെ ആണ് എന്നാ പുരത്ത് വരുന്ന വിവരം. സോഷ്യല്‍ മീഡിയയിലെ അടക്കമുള്ള പ്രചാരണങ്ങള്‍ക്ക് ഇവര്‍ ബെംഗളൂരു കേന്ദ്രീകരിച്ച് വന്‍ സന്നാഹവും ഒരുക്കിയിട്ടുണ്ട്.

സുരേന്ദ്രന്റെ ആത്മവിശ്വാസം
കോണ്‍ഗ്രസില്‍ നിന്നും മറ്റുപാര്‍ട്ടികളില്‍ നിന്നും പ്രമുഖര്‍ ബിജെപിയിലേക്ക് വരുമെന്ന് ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കര്‍ണാടക സംഘത്തിന്റെ നീക്കങ്ങള്‍ തന്നെയാണ് സുരേന്ദ്രന്റെ ഈ ആത്മവിശ്വാസത്തിന് കാരണം എന്നാണ് സൂചന. ഞെട്ടിപ്പിക്കുന്ന കൊഴിഞ്ഞുപോക്കുകള്‍ കോണ്‍ഗ്രസില്‍ നിന്നുണ്ടാകും എന്നാണ് സൂചന.

മൂന്ന് പേരെ എത്തിച്ചു
കോണ്‍ഗ്രസില്‍ നിന്ന് രണ്ട് മുതിര്‍ന്ന നേതാക്കളാണ് ഇതിനകം ബിജെപിയില്‍ ചേര്‍ന്നിട്ടുള്ളത്. പന്തളം സുധാകരന്റെ സഹോദരന്‍ പന്തളം പ്രതാപനും വിജയന്‍ തോമസും. ഇത് കൂടാതെ, കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്ന മുഹമ്മദ് നഹാസും ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ട്. കര്‍ണാടക സംഘത്തിന്റെ നീക്കങ്ങളുടെ ഫലമാണിത് എന്നാണ് വിവരം.

കഴക്കൂട്ടത്തെ സര്‍പ്രൈസ്
കഴക്കൂട്ടത് ബിജെപി ഇതുവരെ സ്ഥാനാര്‍ത്ഥിയെ നിര്‍ണയിച്ചിട്ടില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വി മുരളീധരന്‍ മത്സരിച്ച് രണ്ടാം സ്ഥാനത്ത് എത്തിയ മണ്ഡലം ആണ് കഴക്കൂട്ടം. ഇവിടെ കോണ്‍ഗ്രസില്‍ നിന്ന് എത്തുന്ന പ്രമുഖന് സീറ്റ് നല്‍കും എന്നാണ് വിവരം.

കെ ബാബുവിനേയും
ഇതിനിടെ കെ ബാബുവിനേയും ബിജെപി സമീപിച്ചു എന്ന രീതിയിൽ വാർത്തകൾ പുറത്ത് വരുന്നുണ്ട്. കോൺഗ്രസിൽ സീറ്റ് നിഷേധിക്കപ്പെട്ടാൽ ബിജെപിയിൽ ചേരാനായിരുന്നു ബാബുവിന്റെ പദ്ധതി എന്ന മട്ടിലാണ് ആക്ഷേപം ഉയരുന്നത്. എന്തായാലും കെ ബാബുവിനെ തൃപ്പൂണിത്തുറയിൽ തന്നെ സ്ഥാനാർത്ഥിയാക്കാനാണ് കോൺഗ്രസ് തീരുമാനിച്ചിരിക്കുന്നത്.
അഴക് കൊണ്ടൊരു മുദ്ര: നടി പ്രിയങ്ക അരുൾ മോഹന്റെ പുതിയ ചിത്രങ്ങള്‍












Click it and Unblock the Notifications