എസ് രാജേന്ദ്രന്‍ ബിജെപിയിലേക്ക്? കോണ്‍ഗ്രസിന് പിന്നാലെ സിപിഎമ്മിനേയും ഞെട്ടിക്കാന്‍ ബിജെപി
ഇടുക്കി:പത്മജയിലൂടെ കോണ്‍ഗ്രസിന് തിരിച്ചടി നല്‍കിയതിന് പിന്നാലെ ദേവികുളം മുന്‍ എം എല്‍ എ എസ് രാജേന്ദ്രനിലൂടെ സി പി എമ്മിനേയും ഞെട്ടിക്കാന്‍ ബി ജെ പി. എസ് രാജേന്ദ്രനെ പാർട്ടിയില്‍ എത്തിക്കാനുള്ള നീക്കങ്ങള്‍ ബി ജെ പി ആരംഭിച്ചുവെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ബി ജെ പി ദേശീയ നേതാക്കള്‍ തന്നെ വീട്ടിലെത്തി കണ്ട് ചർച്ച നടത്തിയതായി എസ് രാജേന്ദ്രന്‍ തന്നെ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി.
എസ് രാജേന്ദ്രനെ തിരികെ പാർട്ടിയിലെത്തിക്കാന്‍ സി പി എം ശ്രമം നടത്തുന്നതിനിടെയാണ് ബി ജെ പി നേതാക്കള്‍ ചർച്ച നടത്തുന്നത്. തന്നെ പാർട്ടിയിലേക്ക് തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എസ് രാജേന്ദ്രന്‍ നിരവധി തവണ സംസ്ഥാന നേതാക്കളെ കണ്ടിരുന്നെങ്കിലും നടപടിയുണ്ടായില്ല. ഇതിനിടെ കോണ്‍ഗ്രസിലേക്ക് പോയേക്കുമെന്ന അഭ്യൂഹം ഉണ്ടായെങ്കിലും ഈ വാർത്ത അദ്ദേഹം തള്ളുകയായിരുന്നു.

എന്നാല്‍ ഇപ്പോള്‍ എല്ലാ പാർട്ടികളും തന്നോട് ചർച്ച നടത്തുന്നുണ്ടെന്നാണ് എസ് രാജേന്ദ്രന്‍ പറയുന്നത്. പികെ കൃഷ്ണണദാസ് അടക്കമുള്ള കേരളത്തിലെ നേതാക്കളും ബി ജെ പിയുടെ തമിഴ്നാട്ടില്‍ നിന്നുള്ള ഒരു ദേശീയനേതാവും വീട്ടിലെത്തി ചർച്ച നടത്തിയെന്നും മുന്‍ ദേവികുളം എംഎല്‍എ പറയുന്നു. പക്ഷെ ബി ജെ പിയിലേക്ക് പോകാനുള്ള തീരുമാനം എടുത്തിട്ടില്ല. ചർച്ച നടന്നകാര്യം ജനുവരിയില്‍ സംസ്ഥാന സെക്രട്ടറിയെ അറിയിച്ചിരുന്നു. പോകരുതെന്ന നിർദേശം അദ്ദേഹം തന്നുവെങ്കിലും അതിന് ശേഷം ഇന്നുവരെ സംസ്ഥാന നേതൃത്വത്തിന്റെ ഭാഗത്ത് നിന്നോ ജില്ലാ കമ്മിറ്റിയുടെ ഭാഗത്ത് നിന്നോ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സസ്പെന്‍ഷന്‍ കാലാവധി കഴിഞ്ഞെങ്കിലും മെമ്പർഷിപ്പ് പുതുക്കിയിട്ടില്ല. സിപിഎമ്മുമായി എനിക്ക് ശത്രുതാ മനോഭാവം എനിക്കില്ല. ഞാന്‍ ഇതുവരെ മറ്റൊരു പാർട്ടിയിലും ചേർന്നിട്ടില്ല. ചില ബിജെപി നേതാക്കള്‍ ബന്ധപ്പെട്ടിരുന്നു. അതുപോലെ മറ്റ് പല പാർട്ടിയിലേയും നേതാക്കള്‍ വന്ന് കണ്ട് സംസാരിച്ചിരുന്നു. ആ ചർച്ചകളൊന്നും തന്റെ നിലപാടില്‍ മാറ്റം വരുത്തിയിട്ടില്ല.
പാർട്ടിക്ക് വേണ്ടി വളരെ അധികം കഷ്ടപ്പെട്ട ഒരു നേതാവാണ് ഞാന്‍. മൈക്കില്‍ കൂടി പ്രസംഗിച്ച് നേതാവായ ഒരു വ്യക്തി ഈ പാർട്ടിയുടെ മറവില്‍ നിന്ന് വ്യക്തിപരമായി തോല്‍പ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ എന്നും തോല്‍ക്കാന്‍ മനസ്സുണ്ടാകില്ല. പാർട്ടിയുടെ മുന്നില്‍ ആയിരംവട്ടം തോല്‍ക്കാം. പക്ഷെ ഒരു വ്യക്തിയുടെ മുന്നില്‍ തോല്‍ക്കില്ല. നിലവില്‍ വേറെ ഒരു പാർട്ടിയിലേക്കും പോയിട്ടില്ല. ഞാന്‍ പാർട്ടിയില്‍ വീണ്ടും പ്രവർത്തിക്കണമെന്നാണ് ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടിരിക്കുന്നതെന്നും എസ് രാജേന്ദ്രന്‍ പറയുന്നു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന എ.രാജയെ തോൽപ്പിക്കാൻ ശ്രമിച്ചുവെന്നാരോപിച്ചായിരുന്നു രാജേന്ദ്രനെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തത്. 2023 ജനുവരിയിൽ സസ്പെൻഷൻ കാലാവധി കഴിഞ്ഞെങ്കിലും അംഗത്വം പുതുക്കാൻ രാജേന്ദ്രൻ തയാറായില്ല. ഇതിനിടെ എംഎം മണി ഉള്‍പ്പെടേയുള്ളവർ എസ് രാജേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് വന്നു.
കഴിഞ്ഞ മൂന്ന് തവണയും മണ്ഡലത്തില്‍ നിന്ന് വിജയിച്ച എസ് രാജേന്ദ്രന്‍ ഇത്തവണയും ദേവികുളത്ത് സ്ഥാനാര്‍ത്ഥിത്വം പ്രതീക്ഷിച്ചിരുന്നു, എന്നാല്‍ ഇത് ലഭിക്കാതെ വന്നതോടെ സ്ഥാനാർത്ഥിയായി വന്ന എ രാജയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്നുമായിരുന്നു എസ് രാജേന്ദ്രനെതിരായ ആരോപണം. എന്നാല്‍ രാജക്കെതിരായി താന്‍ ഒരു ബൂത്തില്‍ പോലും പ്രവർത്തിച്ചിട്ടില്ലെന്നും എസ് രാജേന്ദ്രന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഞാൻ മത്സരിക്കുമ്പോൾ മറയൂർ പഞ്ചായത്തിൽ 1300 വോട്ട് പുറകിലാണ്. രാജ 800 വോട്ടിന് മാത്രമാണ് പിന്നിലായതെന്നുമായിരുന്നു എസ് രാജേന്ദ്രന്റെ വാദം.
-
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ... -
മുഖ്യമന്ത്രിയുടെ 'ചെറ്റത്തരം' പരാമർശം: മറുപടിയുമായി ജി. സുധാകരൻ; വിവാദം പുകയുന്നു -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..!












Click it and Unblock the Notifications