Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒടുവില്‍ മുന്‍ ഡിജിപിയ്ക്ക് കേരള പോലീസ് നീതി നല്‍കി! സിഒഡി തട്ടിപ്പിൽ ആര്‍ ശ്രീലേഖയ്ക്ക് പണം തിരികെ കിട്ടി

തിരുവനന്തപുരം: മുന്‍ ഡിജിപി ആര്‍ ശ്രീലേഖയുടെ ഫേസ്ബുക്ക് പോസ്റ്റ് മലയാളികളെ മുഴുവന്‍ അമ്പരപ്പിക്കുന്ന ഒന്നായിരുന്നു. സര്‍വ്വീസില്‍ നിന്ന് വിരമിച്ചിട്ട് മാസങ്ങള്‍ മാത്രം ആയി ഒരു മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥയ്ക്ക് കിട്ടാത്ത എന്ത് നീതിയാണ് കേരള പോലീസില്‍ നിന്ന് സാധാരണക്കാര്‍ക്ക് ലഭിക്കുക എന്ന ചര്‍ച്ചയും ഉയര്‍ന്നുവന്നു.

Recommended Video

cmsvideo
    Former DGP R Sreelekha hits out at Museum Police for ignoring her complaint | Oneindia Malayalam

    എന്തായാലും ആര്‍ ശ്രീലേഖയുടെ പരാതി പരിഹരിക്കപ്പെട്ടു. ഫോണില്‍ വെല്ലുവിളിച്ച ഇ കാര്‍ട്ട് പ്രതിനിധിയെ പോലീസ് പിടികൂടി. കേടായ ഹെഡ്‌സെറ്റ് തിരികെ വാങ്ങുകയും ആര്‍ ശ്രീലേഖയ്ക്ക് പണം തിരിച്ചുനല്‍കുകയും ചെയ്തു. എന്താണ് സംഭവിച്ചത് എന്ന് നോക്കാം...

    ബ്ലൂടൂത്ത് ഹെഡ്‌ഫോണ്‍

    ബ്ലൂടൂത്ത് ഹെഡ്‌ഫോണ്‍

    ഏപ്രില്‍ 6 ന് ആര്‍ ശ്രീലേഖ ഓണ്‍ലൈനില്‍ ഒരു ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് ഓര്‍ഡര്‍ ചെയ്തിരുന്നു. ക്യാഷ് ഓണ്‍ ഡെലിവറി ആയിട്ടായിരുന്നു ഓര്‍ഡര്‍. ഏപ്രില്‍ 14 ന് ഈ ഹെഡ്‌സെറ്റ് ഡെലിവറിയ്ക്കായി ഫോണ്‍ വന്നു. ആരോഗ്യപരമായ കാരണങ്ങളാല്‍ നേരിട്ട് സ്വീകരിക്കാന്‍ കഴിഞ്ഞില്ല. സഹായി വഴിയാണ് വാങ്ങിയത്.

    പൊട്ടിയ ഹെഡ്‌സെറ്റ്

    പൊട്ടിയ ഹെഡ്‌സെറ്റ്

    പാഴ്‌സല്‍ തുറന്ന് നോക്കിയപ്പോള്‍, പൊട്ടിയ ഒരു ഹെഡ്‌സെറ്റ് ആയിരുന്നു അതില്‍ ഉണ്ടായിരുന്നത്. ഉടന്‍ തന്നെ പാഴ്‌സല്‍ വിവരം അറിയച്ച നമ്പറില്‍ തിരിച്ചുവിളിച്ചു, വിവരം പറഞ്ഞു. പക്ഷേ, വളരെ മോശം പ്രതികരണം ആയിരുന്നു ലഭിച്ചത്.

    പോലീസില്‍ പരാതിപ്പെടാന്‍

    പോലീസില്‍ പരാതിപ്പെടാന്‍

    സ്വയം പരിചയപ്പെടുത്തിയതിന് ശേഷം കാര്യം പറഞ്ഞ് പണം തിരിച്ചുതരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പോലീസില്‍ പരാതിപ്പെട്ടോളൂ എന്ന പുച്ഛത്തോടെയുള്ള മറുപടിയാണ് ലഭിച്ചത്. പോലീസില്‍ പരാതിപ്പെട്ടാലും പണം തിരികെ കിട്ടില്ല എന്ന വെല്ലുവിളിയും അയാള്‍ നടത്തി. ഇ കാര്‍ട്ട് എന്ന പാഴ്‌സല്‍ സര്‍വ്വീസിന്റെ പ്രതിനിധിയായിരുന്നു ഇയാള്‍.

    പോലീസില്‍ പരാതിപ്പെട്ടിട്ടും

    പോലീസില്‍ പരാതിപ്പെട്ടിട്ടും

    ഇത് സംബന്ധിച്ച് മ്യൂസിയം പോലീസ് സ്‌റ്റേഷനില്‍ അപ്പോള്‍ തന്നെ വിവരം അറിയിച്ചു. പിന്നീട് സിഐയ്ക്ക് ഇമെയില്‍ വഴി പരാതി അയച്ചു. ഇയര്‍ഫോണ്‍ ഓര്‍ഡര്‍ ചെയത് സൈറ്റിനും ഇ കാര്‍ട്ട് എന്ന പാഴ്‌സല്‍ സര്‍വ്വീസ് സ്ഥാനപത്തിനും ഇമെയില്‍ വഴി പരാതി നല്‍കി. ഈ പരാതികളെല്ലാം മ്യൂസിയും സിഐയ്ക്ക് ഫോര്‍വേര്‍ഡ് ചെയ്യുകയും ചെയ്തു.

    ഒരു നടപടിയും

    പരാതി നല്‍കി രണ്ടാഴ്ച പിന്നിട്ടിട്ടും ഒരു നടപടിയും ഉണ്ടായില്ല എന്നാണ് ആര്‍ ശ്രീലേഖ പിന്നീട് ഫേസ്ബുക്കില്‍ കുറിച്ചത്. അതിന് ശേഷം മ്യൂസിയം പോലീസ്‌റ്റേഷനിലെ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ തന്നെ വിളിച്ചുവെന്നും ഇമെയിലില്‍ അയച്ച പരാതി ലഭിച്ചില്ലെന്നും വ്യക്തമാക്കി. തുടര്‍ന്ന് നല്‍കിയ പുതിയ ഇമെയില്‍ ഐഡിയില്‍ പരാതി വീണ്ടും അയക്കുകയും ചെയ്തു.

    മണിക്കൂറുകള്‍ക്കകം

    മണിക്കൂറുകള്‍ക്കകം

    ഈ വിഷയങ്ങള്‍ എല്ലാം പറഞ്ഞുകൊണ്ട് ആര്‍ ശ്രീലേഖ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് ശരിക്കും കുറിക്കുകൊണ്ടു എന്ന് പറയേണ്ടി വരും. മൂന്ന് മണിക്കൂറിനകം, പാഴ്‌സല്‍ കൈമാറി പണവുമായി പോയ ഇ കാര്‍ട്ട് പ്രതിനിധിയെ പോലീസി പിടികൂടി.

    പണം തിരികെ കിട്ടി

    1,700 രൂപ ആയിരുന്നു ഹെഡ്‌സെറ്റിനായി ആര്‍ ശ്രീലേഖ നല്‍കിയിരുന്നത്. ഫോണില്‍ വെല്ലുവിളി നടത്തിയ അതേ ആളെ മ്യൂസിയം എസ്‌ഐ , ആര്‍ ശ്രീലേഖയുടെ മുന്നില്‍ എത്തിച്ചു. പൊട്ടിയ ഹെഡ്‌സെറ്റ് അയാള്‍ തിരികെ വാങ്ങുകയും പണം നല്‍കുകയും ചെയ്തു എന്ന് പിന്നീട് ആര്‍ ശ്രീലേഖ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.

    വിമര്‍ശനങ്ങളും

    വിമര്‍ശനങ്ങളും

    ആര്‍ ശ്രീലേഖയ്ക്ക് പറ്റിയത് അമളിയാണെന്ന മട്ടിലും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. വിശ്വാസ്യതയില്ലാത്ത വെബ്‌സൈറ്റില്‍ നിന്ന് എന്തുകൊണ്ട് ഉന്നതപദവിയില്‍ ഇരുന്ന ഒരാള്‍ ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് വാങ്ങിച്ചു എന്നാണ് പലരുടേയും ചോദ്യം.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+